പ്രിയപ്പെട്ടവരേ,

വിക്കിമീഡിയാ ഫൗണ്ടേഷന്റെ മലയാളം വിക്കിസംരഭങ്ങളുടെ ആശയവിനിമയത്തിനായുള്ള ഈ മെയിലിങ്ങ് ലിസ്റ്റ് തുടങ്ങിയിട്ടു് ഇന്നു് (ആഗസ്റ്റ് 12) ഒരു വര്‍ഷം പൂര്‍ത്തിയാക്കിയിരിക്കുന്നു. മലയാളം വിക്കിപീഡിയയില്‍ നടന്ന ഒരു ചര്‍ച്ചയില്‍ നിന്നു് ഉരുത്തിരിഞ്ഞു് ആഗസ്റ്റ് 12, 2008നു് രൂപം കൊണ്ട ഈ ലിസ്റ്റ് ഇന്നു് മലയാളം വിക്കിസംരഭങ്ങള്‍ക്കു് പുറം ലോകവുമായി ബന്ധപ്പെടാനുള്ള പ്രധാനപ്പെട്ട കണ്ണിയായി തീര്‍ന്നിരിക്കുന്നു.

കഴിഞ്ഞ ഒരു വര്‍ഷം ഈ ലിസ്റ്റില്‍ മെയിലുകളില്‍ കൂടെ ആശയങ്ങള്‍ കൈമാറുകയും മലയാളം വിക്കിസംരഭങ്ങളുടെ അഭിവൃദ്ധിക്കുതകുന്ന അഭിപ്രായങ്ങള്‍ പ്രകടിപ്പിക്കുകയും ചെയ്ത ഏവര്‍ക്കും നന്ദി. ലിസ്റ്റില്‍ ഓഫ് ടോപ്പിക്കുകള്‍  കടന്നു വരാതെ ലിസ്റ്റിനെ മോഡറേറ്റ് ചെയ്ത് പരിപാലിക്കുന്ന ലിസ്റ്റ് മോഡറേറ്ററുമാര്‍ക്കും പ്രത്യേക നന്ദി. 

ഭാവിയിലും എല്ലാവരുടേയും സഹകരണം പ്രതീക്ഷിക്കുന്നു.

ഷിജു