സ്നേഹിതരെ,

മലയാളം വിക്കിഗ്രന്ഥശാലയില്‍ ഈയടുത്തായി നിരവധി പുതിയ കൃതികള്‍ വന്നു കൊണ്ടിരിക്കുന്നു.
അതിനാല്‍ തന്നെ വിക്കിയുടെ ഉള്ളിലുള്ള കൃതികളെ മികച്ച രീതിയില്‍ പുറത്ത് പ്രദര്‍ശിപ്പിക്കേണ്ടത് വളരെ അത്യാവശ്യമാണു്. എന്നാലെ ആളുകള്‍ക്ക് വിവിധ കൃതികളിലേക്ക് എളുപ്പം എത്തിച്ചേരാന്‍ പറ്റൂ.


വിക്കിയുടെ ഉള്ളടക്കം ഏറ്റവും നന്നായി അവതരിപ്പിക്കേണ്ട ഇടമാകുന്നുവല്ലോ വിക്കിയുടെ പ്രധാന താള്‍.  അതിനാല്‍ നിലവിലുണ്ടായ മാറ്റങ്ങളെ ഉള്‍ക്കൊണ്ടു് മലയാളം വിക്കിഗ്രന്ഥശാലയുടെ പ്രധാനതാള്‍ പുതുക്കാന്‍ ആലൊചിക്കുന്നു. അതിനായി ഇതില്‍ താല്പര്യമുള്ളവരുടെ ഡിസൈനുകള്‍ ക്ഷണിക്കുന്നു.

പുതിയ താള്‍ ഡിസൈന്‍ ചെയ്യുമ്പോള്‍ ശ്രദ്ധിക്കേണ്ട കുറച്ച് കാര്യങ്ങള്‍ ഇവിടെ ഇട്ടിട്ടുണ്ടു്.
http://ml.wikisource.org/wiki/WS:REDESIGN

ഈ താളിന്റെ ഉപതാളായി വിക്കിയില്‍ തന്നെയോ, മറ്റേതെങ്കിലും ഇടങ്ങളിലോ ഇത് നിങ്ങള്‍ക്ക് ചെയ്യാവുന്നതാണു്. ഡിസൈന്‍ പൂര്‍ത്തിയായതിനു് ശെഷം വിക്കിയില്‍ ഒരു കുറിപ്പിടുകയോ മെയില്‍ അയക്കുകയോ ചെയ്യുക.

സമര്‍പ്പിക്കപ്പെട്ട ഡിസൈനുകള്‍ മലയാളം വിക്കിഗ്രന്ഥശാലാ സമൂഹം പരിശോധനയ്ക്ക് വിധേയമാക്കുകയും ചര്‍ച്ചകള്‍ക്ക് ശെഷം അതില്‍ നിന്ന് മികച്ച ഒരെണ്ണം തിരഞ്ഞെടുത്ത് വിക്കിഗ്രന്ഥശാലയുടെ പ്രധാനതാളാക്കുകയും ചെയ്യും.

എല്ലാവരുടേയും സഹകരണം പ്രതീക്ഷിക്കുന്നു

ഷിജു