ഉപയോക്താക്കൾ -> ഉപയോക്താക്കൾക്ക് എന്നു തിരുത്തുക

2011/11/9 സുനിൽ (Sunil) <vssun9@gmail.com>
ഉപയോക്താക്കളെ വിക്കിപീഡിയ വിവിധ തലങ്ങളായി കാണുന്നില്ല. വിശ്വസ്തരായി വിക്കി സമൂഹം കരുതുന്ന ചില ഉപയോക്താക്കൾ സാങ്കേതികകാര്യങ്ങൾ ചെയ്യാനുള്ള സൗകര്യം മാത്രം നൽകുന്നേയുള്ളൂ. ഇതിനെ ഔദ്യോഗികസ്ഥാനക്രമവുമായി താരതമ്യം ചെയ്യാനാവില്ല.

2011/11/9 Anilkumar KV <anilankv@gmail.com>
2011/11/9 സുനിൽ (Sunil) <vssun9@gmail.com>
വിക്കിപീഡിയയിലെ ഓരോ ഉപയോക്താവും തുല്യരാണ്. ഇത് വിക്കിപീഡിയയുടെ തത്വങ്ങൾക്ക് നിരക്കാത്തഅനാവശ്യപരിപാടിയാണെന്ന് കരുതുന്നു.

സുനിലിന്റെ അഭിപ്രായത്തെ മാനിക്കുന്നു.

വിക്കിപീഡിയയുടെ തത്വങ്ങൾക്ക് നിരക്കാത്തതാണെങ്കില്‍ ഉപയോക്തളെ വിവിധതലത്തിലായി കാണുന്ന എല്ലാ സംവിധാനങ്ങളും വിക്കിയില്‍ നിന്നും നീക്കം ചെയ്യപ്പെടേണ്ടതല്ലേ ?


ദയവായി നോമിനേറ്റ് ചെയ്യപ്പെട്ടിരിക്കുന്ന എന്റെ പേര് പിൻവലിക്കാൻ താല്പര്യപ്പെടുന്നു.

അത്തരമൊരു സംവിധാനം നിലനില്‍ക്കെ, വിക്കിയില്‍ ഏറെ സംഭാവന ചെയ്ത ഒരാളെ ആദരിക്കണമെന്ന വേറൊരാളുടെ അഭിപ്രായത്തേയും മാനിക്കുവാന്‍ താല്പര്യപ്പെടുന്നു.

- അനില്‍ 
 

_______________________________________________
Wikiml-l is the mailing list for Malayalam Wikimedia Projects
email: Wikiml-l@lists.wikimedia.org
Website: https://lists.wikimedia.org/mailman/listinfo/wikiml-l