പകർപ്പവകാശ സ്വാതന്ത്ര്യമുള്ള പ്രമാണങ്ങള്‍ എന്തിനാണ് മലയാളം വിക്കിപ്പീഡിയയില്‍ അപ്ലോഡ് ചെയ്യപ്പെടുന്നത്? ഇവ നേരിട്ട് കോമണ്‍സില്‍ അപ്ലോഡ് ചെയ്യുന്നതല്ലേ നല്ലത്? ഇപ്പോഴുള്ള അപ്ലോഡ് പേജിനു പകരം കോമണ്‍സില്‍ എങ്ങിനെയാണ് അപ്ലോഡ് ചെയ്യേണ്ടതെന്നും അങ്ങോട്ടേയ്ക്കുള്ള ലിങ്കും കൊടുത്ത് ഉപയോക്താക്കളെ പ്രാദേശിക വിക്കി അപ്ലോഡില്‍ നിന്ന് നിരുത്സാഹപ്പെടുത്തുകയാണ് വേണ്ടത്. ചുരുങ്ങിയപക്ഷം ഇക്കാര്യം ആ പേജില്‍ വ്യക്തമായി കാണുന്ന രീതിയില്‍ പ്രദര്‍ശിപ്പിക്കുകയെങ്കിലും വേണമെന്നാണ് എന്റെ അഭിപ്രായം. ഉദാഹരണത്തിന് ഇംഗ്ലീഷ് വിക്കി അപ്ലോഡ് പേജിലുള്ള ഈ സന്ദേശം കാണുക.

Commons-logo.svg

The Wikimedia Commons is a collection of freely licensed images that are automatically available to all Wikimedia projects, such as Wikipedias in other languages.



- ശ്രീജിത്ത് കെ