വിക്കിസംഗമോത്സവം പ്രാദേശിക സംഘാടക സമതി യോഗം വിജയകരമായി പരിസമാപിച്ചു.
പ്രമുഖ പരിസ്ഥിതി പ്രവര്‍ത്തകനായ എം. ഗോപകുമാര്‍ ചെയര്‍മാനും അഡ്വ. ടി.കെ സുജിത്ത് ജന.കണ്‍വീനറും അഡ്വ. എം.പി. മനോജ്കുമാര്‍ ട്രഷററുമായ  സംഘാടക സമിതി രൂപീകരിച്ചു. ആകെ 35 പേര്‍ പങ്കെടുത്തു.

കൂടുതല്‍ വിശദാംശങ്ങളും ചിത്രങ്ങളും പദ്ധതി താളില്‍ നല്‍കാം.

സുജിത്ത്



On Thursday, October 17, 2013 7:49:03 AM UTC+5:30, Adv.tksujith wrote:
വിക്കി സംഗമോത്സവം 2013 ന്റെ പ്രാദേശിക സംഘാടക സമിതി രൂപീകരണയോഗം ഒക്ടോബര്‍ 23, ബുധന്‍ വൈകിട്ട് 4 ന് ആലപ്പുഴ പരിഷദ്ഭവനില്‍ ചേരുന്നു. എല്ലാവര്‍ക്കും സ്വാഗതം.
വിശ്വപ്രഭ, കെ.വി. അനില്‍കുമാര്‍ തുടങ്ങിയവര്‍ പരിപാടികള്‍ അവതരിപ്പിക്കും. കഴിയാവുന്നവരെല്ലാം  എത്തിച്ചേരുമല്ലോ ...


നോട്ടീസ് പൂര്‍ണ്ണരൂപം താഴെ കൊടുക്കുന്നു.
കൂടുതല്‍ വിവരങ്ങള്‍ ഇവിടെയുള്ള പദ്ധതി താളില്‍ കാണുക

പ്രിയ സുഹൃത്തേ,

ഇന്റര്‍നെറ്റ് അവലംബമാക്കി പ്രവര്‍ത്തിക്കുന്ന അനന്യമായ സ്വതന്ത്ര സര്‍വ്വവിജ്ഞാനകോശമാണ് വിക്കിപീഡിയ. മലയാളം വിക്കിപീഡിയ എഴുത്തുകാരുടെ - വിക്കിപീഡിയ ഉപയോക്താക്കളുടെ - പ്രതിവർഷ കൂടിച്ചേരലായ “വിക്കിസംഗമോത്സവം - 2013”-ന് ഇത്തവണ വേദിയാകുന്നത് ആലപ്പുഴ നഗരമാണ്.

ലോകമെമ്പാടുമുള്ള വിക്കിപീഡിയര്‍ കൂട്ടായി രചിക്കുന്ന വിക്കിപീഡിയയിലെ ലേഖനങ്ങള്‍, ഇന്ന് വിദ്യാര്‍ത്ഥികളുടെയും ബഹുജനങ്ങളുടെയും പ്രിയങ്കരവും വിശ്വസനീയവുമായ ഓൺലൈൻ വിജ്ഞാന സ്രോതസ്സായി മാറിയിരിക്കുന്നു.

വിക്കിസംഗമോത്സവത്തില്‍ വിക്കിപീഡിയന്മാരുടെയും വിക്കിവായനക്കാരുടെയും കൂടിച്ചേരലിന് പുറമേ ഇ-മലയാളം, വിദ്യാഭ്യാസരംഗത്തെ വിക്കിപീഡിയ, വൈജ്ഞാനിക വ്യാപനത്തിനുതകുന്ന സാങ്കേതികവിദ്യ, തുടങ്ങി വിവിധ വിഷയങ്ങളിലുള്ള പ്രബന്ധാവതരണങ്ങളും ചര്‍ച്ചകളുമുണ്ടാകും. മലയാള ഭാഷയില്‍ വിക്കിപീഡിയയുടെ പ്രാധാന്യം സംബന്ധിച്ച പൊതു സെമിനാര്‍ വേമ്പനാടുള്‍പ്പെടുന്ന തണ്ണീർത്തട വിവരങ്ങളുടെ ഡിജിറ്റൈസേഷന്‍, ആലപ്പുഴയിലെ ചരിത്ര സ്ഥലങ്ങളുടെയും വസ്തുതകളുടെയും ക്യു.ആര്‍ കോഡുമുഖേനയുള്ള ഡിജിറ്റൈസേഷന്‍ തുടങ്ങിയവ ഇതിന്റെ ഭാഗമായി വിഭാവനം ചെയ്യുന്നുണ്ട്. വിക്കിപീഡിയ തിരുത്തലിൽ പ്രായോഗിക പരിശീലനവും ഇതോടൊപ്പം ഉണ്ടാകും.

ഡിസംബർ 21, 22 തീയതികളില്‍ ആലപ്പുഴയിൽ നടക്കുന്ന വിക്കി സംഗമോത്സവം വിക്കിപീഡിയയുടെ വളര്‍ച്ചയില്‍ ഒരു നാഴികകല്ലായി മാറുമെന്ന് മലയാളം വിക്കിസമൂഹം പ്രതീക്ഷിക്കുന്നു. ഈ മഹോത്സവത്തിന്റെ ഭാഗമായി, വിക്കിപീഡിയയുടെ സാദ്ധ്യതകള്‍ ആലപ്പുഴനിവാസികളിലേക്ക് എത്തിക്കുവാനും, ആലപ്പുഴയുടെ ചരിത്രവും വിജ്ഞാനവും ഈ വിജ്ഞാനകോശത്തിലേക്ക് ഉള്‍ച്ചേര്‍ക്കുവാനും കഴിയണമെന്ന് ഞങ്ങള്‍ ആഗ്രഹിക്കുന്നു.

കേരളത്തിനകത്തും പുറത്തുമായി വിക്കിപീഡിയയില്‍ സന്നദ്ധപ്രവര്‍ത്തനം നടത്തുന്നവരുടെ ഈ കൂടിച്ചേരല്‍ വിജയിപ്പിക്കുന്നതിനെക്കുറിച്ച് ആലോചിക്കുന്നതിനും സംഘാടകസമിതി രൂപീകരണത്തിനുമായി ആലപ്പുഴ പരിഷദ്ഭവനില്‍ ഒക്ടോബര്‍ 23 വൈകിട്ട് 4 ന് ചേരുന്ന യോഗത്തില്‍ താങ്കള്‍ സുഹൃത്തുക്കള്‍ക്കൊപ്പം പങ്കെടുക്കണമെന്ന് സവിനയം അഭ്യര്‍ത്ഥിക്കുന്നു.



സ്നേഹാദരങ്ങളോടെ,

മലയാളം വിക്കി സമൂഹത്തിനുവേണ്ടി

അഡ്വ. ടി.കെ. സുജിത്ത്

(help@mlwiki.in)

(http://ml.wikipedia.org)



ജില്ലാക്കോടതിക്ക് പടിഞ്ഞാറ്, എന്‍.ബി.എസിനും എസ്.ഡി.വി. സെന്‍ട്രല്‍ സ്കൂളിനും ഇടയിലുള്ള റോഡിലൂടെ വരുമ്പോഴാണ് പരിഷത് ഭവന്‍. കൂടുതല്‍ വിവരങ്ങള്‍ക്ക് വിളിക്കുക : 9847868039, 9846012841



--
Adv. T.K Sujith     | അഡ്വ. ടി.കെ സുജിത്
Alappuzha, Kerala | ആലപ്പുഴ, കേരളം
09846012841