പ്രവീണ്‍ സെലക്റ്റീവായി മറുപടികള്‍ ഒഴിവാക്കി വളച്ചൊടിക്കരുത് .
ജാദുവും അതിന്റെ ഉടമ പ്രകാശ് ബാരെയും ഇന്റര്‍നെറ്റ് സെന്‍സര്‍ഷിപ്പില്‍ എങ്ങനെ ഇടപെടുന്നു എന്ന് ഇവിടെ ചൂണ്ടിക്കാട്ടിയതാണ് .
പങ്കെടുക്കലല്ല. "അതിഥി"യാവലാണ് പ്രശ്നം എന്ന് പലരും ഇവിടെ വ്യക്തമാക്കിയതാണ്  എന്നിട്ടും ഇവിടാരും പറയാത്ത  strawman പൊസിഷനുകള്‍ എടുത്തിട്ട് അതിനോടു പ്രതികരിക്കുന്നത് എന്താണെന്നു മനസ്സിലാവുന്നില്ല .


2012/12/15 praveenp <me.praveen@gmail.com>


On Saturday 15 December 2012 10:10 PM, Anivar Aravind wrote:




വ്യക്തമാക്കിയല്ലോ . സിനിമയുടെ സാമ്പത്തിക വിജയത്തിനായി ഇന്റര്‍നെറ്റ് സെന്‍സര്‍ഷിപ്പിലേര്‍പ്പെടാന്‍ ഇവര്‍ക്ക് യാതൊരു അവകാശവുമില്ല. അത്തരമൊരാള്‍ അതിഥിയാവുന്നത് ഭൂഷണമല്ല എന്നു മാത്രം പറയുന്നു. തിരുത്താനിനിയും വൈകിയിട്ടില്ല എന്നു മാത്രം പറയുന്നു

അവൻ നമ്മുടെ പാർട്ടിക്കാരനല്ല, അവനെ നമ്മുടെ കൂടെ കൂട്ടെണ്ട എന്നു പറയുന്നത് മഹാമനസ്കതയും സ്വാതന്ത്ര്യവുമൊന്നുമല്ല സങ്കുചിതത്വമാണ് എന്നെന്റെ അഭിപ്രായം. എല്ലാ കാര്യങ്ങളിലും സമ്പൂർണ്ണ യോജിപ്പുള്ളവരുമാത്രമേ ഒത്തുകൂടാവൂ എന്നൊക്കെ നിയമം വെച്ച് തൊട്ടുകൂടാത്തവരെയും തീണ്ടിക്കൂടാത്തവരെയും ദൃഷ്ടിയിൽ കൂടെ പെടാൻ പാടില്ലാത്തവരെയും നിർണ്ണയിക്കാനാണ് പുറപ്പാടെങ്കിൽ എല്ലാവരും ഒറ്റയ്ക്കൊറ്റയ്ക്ക് സംഗമം നടത്തേണ്ടി വരും എന്നെന്റെ അഭിപ്രായം.



--
"[It is not] possible to distinguish between 'numerical' and 'nonnumerical' algorithms, as if numbers were somehow different from other kinds of precise information." - Donald Knuth