മലയാളം
വിക്കി സംരംഭങ്ങളെക്കുറിച്ച് മനസ്സിലാക്കാനും താല്പര്യമുള്ളവര്ക്ക്
വിക്കിയില്‍ പ്രവര്‍ത്തനം തുടങ്ങുവാനും സഹായിക്കുന്ന മലയാളം വിക്കി പഠനശിബിരം 2010 ഒക്ടോബര്‍ 30 ശനിയാഴ്ച കണ്ണൂർ വെച്ച് നടത്തും. ഐടി@സ്കൂള്‍
പ്രൊജക്ടിന്റെ ആഭിമുഖ്യത്തില്‍ നടത്തുന്ന ഈ പഠനക്ലാസ് കണ്ണൂർ മുൻസിപ്പൽ
സ്കൂളിലെ എസ്.എസ്.എ. ഹാളിലാണ് നടക്കുക.
കേരളത്തിലെ മൂന്നാമത്തെ വിക്കി പഠനശിബിരത്തിന്റെ വിശദാംശങ്ങൾ താഴെ.
- പരിപാടി: മലയാളം വിക്കി പഠനശിബിരം
- തീയതി: 2010 ഒക്ടോബർ 30, ശനിയാഴ്ച
- സമയം: ഉച്ചക്ക് 1 മണി മുതൽ വൈകുന്നേരം 5 മണി വരെ
- സ്ഥലം: എസ്സ്.എസ്സ്.എ ഹാൾ, മുനിസിപ്പൽ ഹയർസെക്കന്ററി സ്കൂൾ, കണ്ണൂർ
- ആർക്കൊക്കെ പങ്കെടുക്കാം: മലയാളം വിക്കിസംരംഭങ്ങളിൽ താല്പര്യമുള്ള ആർക്കും പങ്കെടുക്കാം.
ഈ പരിപാടിയെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾക്കും, പരിപാടിയിൽ പങ്കെടുക്കുവാൻ രജിസ്റ്റർ ചെയ്യുന്നതിനും മലയാളം വിക്കിപീഡിയയിലെ പഠനശിബിരത്തിന്റെ താൾ സന്ദർശിക്കുക.
ഈ പരിപാടിയിൽ സജീവമായി പങ്കെടുക്കുവാൻ താങ്കളോട് അഭ്യർത്ഥിക്കുന്നതോടൊപ്പം ഈ വിവരം താങ്കളുടെ സുഹൃത്തുക്കളെ അറിയിക്കുവാനും, ഇതുമായി ബന്ധപ്പെട്ട മറ്റു മെയിലിങ്ങ് ലിസ്റ്റുകളിലേക്കും അയക്കുവാനും അഭ്യർത്ഥിക്കുന്നു.
എന്ന്
മലയാളം വിക്കി പ്രവർത്തകർക്കു വേണ്ടി
അനൂപ്