1998 എന്നതു് 2008 എന്നു തിരുത്തിവായിക്കാനപേക്ഷ. 

സംവാദത്താളില്‍ എക്കാലത്തേക്കും ഒരു കളങ്കമായി അതവിടെ കിടക്കും എന്നതു് മനോവിഷമമുണ്ടാക്കുന്നു. വിക്കിയുമായി ബന്ധപ്പെട്ടു് യാതൊരുവിധ വിമര്‍ശനങ്ങളും ഉന്നയിക്കാന്‍ ഞാനിനി വരരുതു് എന്ന ഉദ്ദേശ്യത്തോടെയാണു് ഈ ആക്രമണം. "കാഞ്ഞിരങ്ങോട്ട് യക്ഷി" എന്ന കെട്ടുകഥയും പ്രത്യേകിച്ചു് ശ്രദ്ധേയതയൊന്നുമില്ലാത്ത "തിരുവാഴപ്പള്ളി മഹാദേവ"നുമൊക്കെ സംരക്ഷിക്കണമെന്നു് പറഞ്ഞയാളാണു് റോഷന്‍. ജീവനോടെയുള്ള, അത്യാവശ്യം ശ്രദ്ധേയതയുള്ള കുഴൂരിനോടു് റോഷനു് അയിത്തം തോന്നുന്നതു് അതുകൊണ്ടുതന്നെ, മനസ്സിലാക്കാം. അത്തരം ശ്രമങ്ങളേയും ഇതുമായി കൂട്ടിവായിക്കുമ്പോള്‍ ജാതി/മത/രാഷ്ട്രീയ വ്യത്യാസമാണു്, ഇദ്ദേഹത്തിനു് ഈ ആക്രമണം നയിക്കാന്‍ പ്രേരകമായ ഘടകം എന്നു് മനസ്സിലാക്കുന്നു. മലയാളം വിക്കി ഇത്തരം നികൃഷ്ടമായ ആക്രണത്തിനു് വേദിയാവുന്നതില്‍ പ്രതിഷേധിക്കുന്നു.