> സ്വ.മ.ക. സെക്രട്ടറിയായ ഋൃഷിയും, പ്രവര്‍ത്തകരായ ബാലുവിനും, അഖിലിനും മറ്റ് പലരും ഇത് അനിവറിന്റെ വ്യക്തിപരമായ അഭിപ്രായമായാണ് കാണുന്നത്. സമത്വ സ്വ.മ.ക. ഫോണ്ടുകളുടെ ഡെറിവേറ്റീവ് ആണ് എന്ന് അവര്‍ക്കാര്‍ക്കും അഭിപ്രായമില്ല.

ബാലുവിനു് അങ്ങനെ ഒരു അഭിപ്രായമുണ്ടെന്നോ ഇല്ലെന്നോ പറഞ്ഞിട്ടില്ല. ഡെറിവേറ്റീവ് ആണോയെന്ന് പരുശോധിച്ചിട്ടേ അഭിപ്രായം പറയാൻ പറ്റൂ. അതിനായി സോഴ്സ് ഒരു പബ്ലിക്കലി ആക്സസിബിൾ സ്ഥലത്ത് ലഭ്യമാകണം.. എന്നാലേ അതിനു് വാലിഡിറ്റി ഉള്ളൂ.. ടെലഗ്രാം അല്ല അതിനുള്ള സ്ഥലം.. അതാണ് ഗിറ്റ് (മിനിമം മെയിലിങ്ങ് ലിസ്റ്റെങ്കിലും) വേണമെന്ന് അനിവർ പറഞ്ഞതെന്നാണ് എന്റെ വിശ്വാസം.