ആദ്യത്തെ പദ്ധതി തന്നെ ഒരു കൂട്ടം കുട്ടികൾക്കെങ്കിലും നല്ല രീതിയിൽ മാറ്റം വരുത്തി എന്നത് നല്ല കാര്യം. ഇതിനുപിന്നിൽ പ്രവർത്തിക്കുന്ന എല്ലാവർക്കും, (കുട്ടികൾക്കടക്കം) അഭിനന്ദനങ്ങൾ.

എനിക്ക് ട്രാൻസ്ലിറ്ററേഷൻ ടൈപ്പിംഗേ അറിയൂ. എന്നാലും ഇൻസ്ക്രിപ്റ്റ് ടൈപ്പിംഗാണ് നല്ലതെന്ന തോന്നലുണ്ട്. ടൈപ്പിംഗിൽ കൂടുതൽ നിയന്ത്രണം കിട്ടുന്നത് ഇൻസ്ക്രിപ്റ്റ് ടൈപ്പിംഗിലാണ് എന്നു തോന്നുന്നു.

തമിഴ്നാട്ടിലെപ്പോലെ നമ്മുടെ സർക്കാരും സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന കുട്ടികൾക്കെങ്കിലും ലാപ് ടോപ്പോ കമ്പ്യൂട്ടറോ നൽകിയിരുന്നെങ്കിൽ നന്നായിരുന്നേനെ. കുറഞ്ഞപക്ഷം ഒരു ടാബ്ലറ്റെങ്കിലും?

അജയ്

From: Shiju Alex <shijualexonline@gmail.com>
To: Malayalam wiki project mailing list <wikiml-l@lists.wikimedia.org>
Sent: Tuesday, 2 October 2012 4:23 PM
Subject: [Wikiml-l] മലയാളം വിക്കിപീഡിയ- ഐടി@സ്കൂൾ വിക്കിപീഡിയ വിദ്യാഭ്യാസ പദ്ധതി - ഓഗസ്റ്റ് - സെപ്റ്റംബർ റിപ്പോർട്ട്

മലയാളം വിക്കിസമൂഹവും ഐടി@സ്കൂളും സംയുക്തമായി അഞ്ചൽ വെസ്റ്റ് സ്കൂളിൽ നടക്കുന്ന മലയാളം വിക്കിപീഡിയ - ഐടി@സ്കൂൾ വിദ്യാഭ്യാസപദ്ധതിയെ കുറിച്ച് മെയിൽ വഴിയും വിക്കിമീഡിയ ഫൗണ്ടേഷൻ ബ്ലോഗിലെ ഒരു പോസ്റ്റ് വഴിയും ജൂലൈ ആദ്യം സൂചിപ്പിച്ചിരുന്നല്ലോ.
  

ജൂലൈ മാസത്തെ റിപ്പോർട്ടിൽ പ്രധാനമായും ഐടി@സ്കൂൾ ഡയറക്ടർ കൊല്ലത്ത് വന്നപ്പോൾ  അദ്ദേഹത്തെ നമ്മുടെ സൗകര്യാർത്ഥം പിന്നിട്‌അദ്ദേഹത്തെ കിട്ടാൻ ബുദ്ധിമുട്ടായതിനാൽ നടത്തിയ ഉൽഘാടന ചടങ്ങിനെ കുറിച്ചായിരുന്നല്ലോ വാർത്ത. അതിനു ശേഷം ഏകദേശം 3 മാസം പിന്നിട്ടു കഴിഞ്ഞിരിക്കുന്നു. ഈ മൂന്നു മാസത്തിടയ്ക്ക് ഓണപരീക്ഷ, ഓണാവധി, സ്കൂളുമായി ബന്ധപ്പെട്ട വിവിധ പരിപാടികൾ, ഹർത്താലുകൾ തുടങ്ങിയ മൂലം കുറച്ച് ദിവസങ്ങൾ പദ്ധതിയിൽ ഒന്നും നടന്നില്ല. ബാക്കി സമയത്ത് നടന്ന കാര്യങ്ങളും പദ്ധതിയുടെ ഇതുവരെയുള്ള പുരോഗതിയും ഇവിടെ (http://shijualex.blogspot.in/2012/10/blog-post.html) വിവരിച്ചിരിക്കുന്നു.

സതീശൻ ‌മാഷിനും, കണ്ണൻ മാഷിനും, സുഗീഷിനും പദ്ധതിയെ കുറിച്ച് കുറച്ച് കൂടി വിവരങ്ങൾ തരാൻ കഴിയും. 

ഷിജു



_______________________________________________
Wikiml-l is the mailing list for Malayalam Wikimedia Projects
email: Wikiml-l@lists.wikimedia.org
Website: https://lists.wikimedia.org/mailman/listinfo/wikiml-l

To stop receiving messages from Wikiml-l please visit: https://lists.wikimedia.org/mailman/options/wikiml-l