2011 ജൂണ്‍ 24 ന് ആരംഭിച്ച ചട്ടമ്പിസ്വാമികളുടെ കൃതികള്‍ സമാഹരിക്കാനുള്ള പദ്ധതി ഏതാണ്ട് അവസാനഘട്ടത്തിലാണ്. 14+ ഉപയോക്താക്കളോളം പങ്കെടുത്ത ഈ സമാഹരണയത്നത്തില്‍ ഇനി പ്രണവവും സംഖ്യാദർശനവും, തിരുമൊഴികൾ എന്നീ രണ്ട് കൃതികള്‍ മാത്രമേ ചേര്‍ക്കാനുള്ളൂ. ഇവയുടെ കൃതികള്‍ തല്‍ക്കാലം ലഭ്യമല്ലാത്തതിനാല്‍ തല്‍ക്കാലം  മുന്നോട്ട് പോകാന്‍ സാധിയ്ക്കില്ല. ഇതിനിടയില്‍ ചെറുതും വലുതുമായ ഐതിഹ്യമാലയും കേരളോത്പത്തിയും ചക്രവാകസന്ദേശവുമടക്കം ഒട്ടേറെ പുസ്തകങ്ങള്‍ വിക്കിയിലെത്തിച്ചുവെങ്കിലും ഒരു സമാഹരണപദ്ധതി രൂപത്തില്‍ ഉള്ളൂരിന്റെ കൃതികള്‍ മുഴുവന്‍ ഇനിയുള്ള രണ്ടുമൂന്ന് മാസക്കാലം കൊണ്ട് ശേഖരിക്കാന്‍ ലക്ഷ്യമിടുകയാണ്. കുമാരനാശാന്‍, ചങ്ങമ്പുഴ, ശ്രീനാരായണഗുരു എന്നിവരുടെ കൃതികള്‍ ഇതുവരെ സമാഹരിച്ചിട്ടുണ്ട്.

ഉള്ളൂരിന്റെ കൃതികളില്‍ കർണ്ണഭൂഷണം (1929), പിങ്ഗള (1929), പ്രേമസംഗീതം എന്നിവ മാത്രമാണ് വിക്കിഗ്രന്ഥശാലയില്‍ ലഭ്യമായിട്ടുള്ളത്. രചയിതാവ്:ഉള്ളൂർ_എസ്._പരമേശ്വരയ്യർ താളിലെ ചുവന്ന ലിങ്കില്‍ കാണുന്ന ബാക്കി കൃതികളെല്ലാം ഇനി ശേഖരിക്കേണ്ട കൃതികളാണ്.

കൃതികളുടെ പരമാവധി പഴയ എഡിഷനുകള്‍ കണ്ടെത്തി സ്കാന്‍ ചെയ്ത്/ഫോട്ടോ എടുത്ത് ഗ്രന്ഥശാലയിലേക്ക് അപ്ലോഡ് ചെയ്യുകയെന്നതാണ് ഇതിനുമുമ്പിലുള്ള പ്രധാന ബുദ്ധിമുട്ട്. ടൈപ്പിങ്ങ് അഥവാ ഡിജിറ്റൈസേഷന്‍ സന്നദ്ധപ്രവര്‍ത്തര്‍ക്ക് ഒഴിവ് സമയം കിട്ടുന്നതിനനുസരിച്ച് ചെയ്ത് തീര്‍ക്കാവുന്ന ഒരു കാര്യമോ അല്ലെങ്കില്‍ ഒരു കൂട്ടം സ്കൂള്‍ വിദ്യാര്‍ഥികള്‍ക്ക് അവരുടെ പഠനത്തിന്റെ ഭാഗമായി ചെയ്യാവുന്ന കാര്യമോ ആണ്.

പുതിയ സമാഹരണം പദ്ധതിയിലേക്ക്, ഉള്ളൂരിന്റെ  സമ്പൂര്‍ണ്ണ കൃതികള്‍ പരമാവധി സമാഹരിക്കാനുള്ള ഉദ്യമത്തിലേക്ക് എല്ലാ അക്ഷരപ്രേമികളേയും സ്വാഗതം ചെയ്യുന്നു. അഭിപ്രായങ്ങളും നിര്‍ദ്ദേശങ്ങളും വിക്കിഗ്രന്ഥശാല_സംവാദം:സമാഹരണം/ഉള്ളൂർ രേഖപ്പെടുത്തുക. അടുത്തുള്ള ഗ്രന്ഥശാലകളില്‍ അന്വേഷിച്ച് കൃതികള്‍ സ്കാന്‍ ചെയ്യുന്നതിലോ വിക്കിഗ്രന്ഥശാലയില്‍ ടൈപ്പ് ചെയ്യുന്നതിലോ ഫ്രൂഫ് റീഡീങ്ങിലോ അല്ലെങ്കില്‍ അടുത്തുള്ള സ്കൂളിലെ കുട്ടികളെ ഇതുപോലുള്ള പദ്ധതികളിലേയ്ക്ക് ശ്രദ്ധക്ഷണിച്ച് അതിനുവേണ്ട സഹായങ്ങള്‍ നല്‍കിയോ ഈ ശ്രമത്തില്‍ പങ്കാളിയാണെന്ന് ഉറപ്പുവരുത്തുക.

Manoj.K/മനോജ്.കെ