2016-01-23 19:26 GMT+05:30 ViswaPrabha (വിശ്വപ്രഭ) <viswaprabha@gmail.com>:
ഇതിന്റെ അപൂർണ്ണമായ ലിസ്റ്റ് ഇപ്പോൾ തന്നെ ലഭ്യമാണു്. ആ ലിസ്റ്റ് മുഴുവനാക്കിക്കൊണ്ടിരിക്കുന്നു.

https://ml.wikipedia.org/wiki/Geographical_indication

https://en.wikipedia.org/wiki/List_of_Geographical_Indications_in_India

--
Thanks :)​

2016-01-23 16:17 GMT+05:30 AKBARALI CHARANKAV <sirajnewswdr@gmail.com>:
2. പ്രദേശങ്ങളിലെ വസ്തുക്കളുടെ ലേഖനങ്ങൾ മലയാളം വിക്കിപീഡിയയിൽ ചേർക്കുക..

അവ ഏതൊക്കെയെന്ന് അറിയാന്‍ മാര്‍ഗങ്ങള്‍ ?

2016-01-22 18:25 GMT+04:00 Adv. T.K Sujith <tksujith@gmail.com>:

A2K-CISന്റെ ആഭിമുഖ്യത്തിൽ ഒരാഴ്ച്ച നീണ്ടുനിൽക്കുന്ന ഒരു [ https://meta.wikimedia.org/wiki/CIS-A2K/Events/Geographical_Indications_in_India_Edit-a-thon എഡിറ്റത്തോൺ] (തിരുത്തൽ യജ്ഞം) സംഘടിപ്പിക്കുന്നു.

https://meta.wikimedia.org/wiki/CIS-A2K/Events/Geographical_Indications_in_India_Edit-a-thon 'ഇന്ത്യയിലെ ഭൂപ്രദേശസൂചികകൾ' എന്ന വിഷയത്തിൽ എല്ലാ ഇൻഡിൿ വിക്കിപീഡിയകളിലും ഇംഗ്ലീഷ് വിക്കിപീഡിയയിലും കഴിയാവുന്നത്ര ലേഖനങ്ങൾ ചേർക്കുക എന്നതാണു് ഈ യജ്ഞത്തിന്റെ ലക്ഷ്യം.

ജീരകശാല അരി, ആറന്മുളക്കണ്ണാടി തുടങ്ങിയവ പോലെ, ലോകവ്യാപാരസംഘടന (World Trade Organisation - WTO) അംഗീകരിച്ചിട്ടുള്ള, ഉല്പാദനസ്ഥലത്തിനു് വ്യാപാരമൂല്യമുള്ള ഉല്പന്നങ്ങളാണു് ഭൂപ്രദേശസൂചികകൾ എന്നറിയപ്പെടുന്നതു്. ഇതുമായി ബന്ധപ്പെട്ട ഇംഗ്ലീഷ് ലേഖനം ഇവിടെ കാണാം: https://en.wikipedia.org/wiki/List_of_Geographical_Indications_in_India

ഈ യജ്ഞത്തിന്റെ ഭാഗമായി മലയാളം വിക്കിപീഡിയ പ്രവർത്തകർക്കും സജീവമായി പങ്കെടുക്കാം. നമുക്കു ചെയ്യാവുന്ന കാര്യങ്ങൾ:

  1. കേരളത്തിലെത്തന്നെ ഭൂ.പ്ര.സൂ. കളുടെ മലയാളം ലേഖനങ്ങൾ മലയാളം വിക്കിപീഡിയയിൽ പൂർത്തിയാക്കുക/ പുഷ്ടിപ്പെടുത്തുക.
  2. ഇതേ ലേഖനങ്ങൾ ഇംഗ്ലീഷ് വിക്കിപീഡിയയിൽ ചേർക്കുക.
  3. മറ്റു പ്രദേശങ്ങളിലെ വസ്തുക്കളുടെ ലേഖനങ്ങൾ മലയാളം വിക്കിപീഡിയയിൽ ചേർക്കുക.
  4. നമ്മുടെ സൂചികാവസ്തുക്കളെക്കുറിച്ചു് മറ്റ്് ഇന്ത്യൻ ഭാഷകളിൽ ലേഖങ്ങൾ ചേർക്കുക / പുഷ്ടിപ്പെടുത്തുക.
  5. ഇവയ്ക്കാവശ്യമായ ചിത്രങ്ങൾ അപ്‌ലോഡ് ചെയ്യുക, വർഗ്ഗീകരിക്കുക, ലേഖനങ്ങളിൽ ഉൾച്ചേർക്കുക.
  6. വിക്കി പഞ്ചായത്തിൽ ഈ യജ്ഞത്തെക്കുറിച്ചു് അറിയിപ്പു തയ്യാറാക്കുക.
  7. ഈ യജ്ഞത്തെക്കുറിച്ചു് കൂടുതൽ ആളുകളിലേക്കു് വിവരം എത്തിക്കുക.
  8. മാദ്ധ്യമങ്ങളിൽ വാർത്തകളും ലേഖനങ്ങളും വരുത്തുക.

യജ്ഞത്തിൽ പങ്കുചേരാൻ ഉദ്ദേശിക്കുന്നവർ ലോഗിൻ ചെയ്തു് അവരുടെ ഉപയോക്തൃനാമം https://meta.wikimedia.org/wiki/CIS-A2K/Events/Geographical_Indications_in_India_Edit-a-thon/Participants ഈ പേജിൽ ഉൾപ്പെടുത്തുമല്ലോ.

പരിപാടിയെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾക്കു് ഏതെങ്കിലും മലയാളം വിക്കിപീഡിയ പ്രവർത്തകരേയോ ബന്ധപ്പെടാം. പുതുതായി വിക്കിപീഡിയയിൽ എഴുതുവാൻ ആഗ്രഹിക്കുന്നവർക്കും

സ്വാഗതം! വിശ്വപ്രഭViswaPrabhaസംവാദം 08:10, 22 ജനുവരി 2016 (UTC)

--
Adv. T.K Sujith     | അഡ്വ. ടി.കെ സുജിത്
Alappuzha, Kerala | ആലപ്പുഴ, കേരളം
09846012841

_______________________________________________
Wikiml-l is the mailing list for Malayalam Wikimedia Projects
email: Wikiml-l@lists.wikimedia.org
Website: https://lists.wikimedia.org/mailman/listinfo/wikiml-l

To stop receiving messages from Wikiml-l please visit: https://lists.wikimedia.org/mailman/options/wikiml-l