On Tuesday 25 June 2013 10:13 PM, Anilkumar KV wrote:
വിക്കിമീഡിയ തെറ്റായ നിലപാടെടുത്തതുകൊണ്ടു് മാത്രം (അതു് എതെങ്കിലും നിക്ഷിപ്ത താല്പര്യത്തിന്റെ ഇടപെടലുകൊണ്ടുണ്ടായതാണെങ്കില്‍ പോലും), മലയാളം വിക്കിയുമായി വിട്ടുനില്‍ക്കരുതു്. വിക്കിമീ‍ഡിയെ കണ്ടിട്ടൊന്നുമല്ലല്ലൊ ഇതുമായി സഹകരിച്ചു് തുടങ്ങിയതു്. അതിനാല്‍, വളരെസജീവപ്രവര്‍ത്തകരായ ഷിജുവും, വിശ്വപ്രഭയും മറ്റും മലയാളം വിക്കിപീഡിയയില്‍ നിന്നും വിട്ടുനില്‍ക്കാനുള്ള അവരുടെ തീരുമാനം പെട്ടന്നു് തന്നെ മാറ്റണമെന്നു് ആഗ്രഹിക്കുന്നു.

അങ്ങനെ ഒരു തീരുമാനമുണ്ടായോ? :-( അത് അങ്ങെയറ്റം അനുവദിക്കാനാവാത്തതാണ്. നമ്മളാണീ വിക്കികൾ ഇതുവരെ എത്തിച്ചത്. നമ്മളൊക്കെയും തമ്മിൽ എത്രയോ തവണ പരസ്പരം എതിരഭിപ്രായം പറഞ്ഞിരിക്കുന്നു. ആരെങ്കിലും വിക്കിമീഡിയരെ വിഡ്ഢികളാക്കി, സ്വന്തം താത്പര്യം സ്ഥാപിക്കാൻ ഈ വേദി ഉപയോഗിക്കുന്നുണ്ടെങ്കിൽ അത് എതിർക്കേണ്ടതും, സമൂഹത്തിനും പൊതുജനത്തിനും ഗുണകരമായ താത്പര്യം സംരക്ഷിക്കേണ്ടതും നമ്മൾ തന്നെയാണെന്നെന്റെ അഭിപ്രായം. ആൾക്കാർ മനംമടുത്ത് പിന്മാറുകയാവുകയാവും നിക്ഷിപ്ത താത്പര്യക്കാർക്ക് ആവശ്യം. മുമ്പ് വിവിധ രാഷ്ട്രീയ കക്ഷികൾ വിക്കിമീഡിയ വികികൾ അവർക്കനുയോജ്യമല്ലെന്ന് വാദിച്ചപ്പോൾ നമ്മളവരുടെ അഭിപ്രായങ്ങൾക്ക് അർഹിക്കുന്ന പ്രാധാന്യം മാത്രം നൽകി, വിക്കി സംരംഭങ്ങളുടെ താത്പര്യം കാത്ത് സൂക്ഷിച്ചതുപോലുള്ള സമീപനം എടുത്താൽ മാത്രം മതി എന്നെന്റ അഭിപ്രായം.


- അനില്‍






_______________________________________________
Wikiml-l is the mailing list for Malayalam Wikimedia Projects
email: Wikiml-l@lists.wikimedia.org
Website: https://lists.wikimedia.org/mailman/listinfo/wikiml-l

To stop receiving messages from Wikiml-l please visit: https://lists.wikimedia.org/mailman/options/wikiml-l