ചട്ടമ്പിസ്വാമികളുടെ കൃതികള്‍ സമാഹരണം പദ്ധതി വിക്കിഗ്രന്ഥശാലയില്‍ ആരംഭിച്ചിരിക്കുന്നു.

ക്രിസ്തുമതനിരൂപണം, ആദിഭാഷ, പ്രാചീനമലയാളം, നിജാനന്ദവിലാസം, ദേവീമാനസപൂജാസ്തോത്രം, അദ്വൈതചിന്താപദ്ധതി എന്നിവയുടെ സംശോധനം+വിക്കിവല്‍ക്കരണവും ശ്രീചക്രപൂജാകല്പം, പ്രണവവും സംഖ്യാദർശനവും,ദേവാർച്ചാ പദ്ധതിയുടെ ഉപോദ്ഘാതം, കേരളത്തിലെ ദേശനാമങ്ങൾ, മലയാളത്തിലെ ചില സ്ഥലനാമങ്ങൾ, കത്തുകൾ, തിരുമൊഴികൾ എന്നിവയുടെ ടൈപ്പിങ്ങും ആണ് പൂര്‍ത്തിയാക്കാനുള്ളത്.
പിഡിഎഫ് ലഭ്യമല്ലാത്തവയുടെ സ്കാന്‍ ആര്‍ക്കെങ്കിലും ചെയ്തു തരാന്‍ കഴിഞ്ഞാല്‍ വളരെ നന്നായിരിക്കും.

ഈ വിക്കിഗ്രന്ഥശാല പദ്ധതിയില്‍ പങ്കാളിയാവാന്‍ കയ്യില്‍ കുറച്ച് ഒഴിവ് സമയവും പുസ്തകം വായിക്കാനുള്ള ക്ഷമയും മാത്രം മതിയാകും. കഴിഞ്ഞകാലത്തെ നമ്മുടെ അമൂല്യഗ്രന്ഥങ്ങളെ ഡിജിറ്റൈസ് ചെയ്യാന്‍, പുസ്തകങ്ങളെ സ്നേഹിക്കുന്ന, മലയാളത്തെ സ്നേഹിക്കുന്ന ഒരോരുത്തരേയും സ്വാഗതം ചെയ്യുന്നു. 

http://ml.wikisource.org/wiki/WS:CTPI
[പദ്ധതിയെ കുറിച്ച് എന്തെങ്കിലും നിര്‍ദ്ദേശങ്ങളോ സംശയങ്ങളോ ഉണ്ടെങ്കില്‍ സംവാദം താളില്‍ പങ്കുവയ്ക്കുമല്ലോ..]


Collaboration of the Week

ചട്ടമ്പിസ്വാമികളുടെ കൃതികൾ സമാഹരിക്കുകയാണ്‌
ഈ മാസത്തെ സമാഹരണയജ്ഞത്തിലൂടെ.

കഴിഞ്ഞ സമാഹരണം: ശ്രീനാരായണഗുരു:
അടുത്ത സമാഹരണം സെപ്റ്റംബർ 1-ന്‌ ആരംഭിക്കും.


Manoj.K/മനോജ്.കെ

"We are born free...No gates or windows can snatch our freedom...Use GNU/Linux - it keeps you free."