വിദ്യാരംഗം കലാസാഹിത്യവേദി സാഹിത്യവുമായി അടുത്ത ബന്ധമുള്ള ഒന്നല്ലേ . സ്കൂളില്‍ പഠിയ്ക്കുന്ന കാലത്ത് ആക്റ്റീവായിരുന്നു

ലൈബ്രറി, പുസ്തകാസ്വാദനക്കുറിപ്പികള്‍, സാഹിത്യാധിഷ്ഠിതമായ പ്രസംഗം, ക്വിസ്, ഉപന്യാസം കഥാ/കവിതാ രചന , സാഹിത്യകാമ്പുകള്‍ എന്നിവയൊക്കെയാണു ഇതിന്റെ ആക്റ്റിവിറ്റികളായിരുന്നത്

ഇവയിലെല്ലാം ഒരു വിക്കിമീഡിയ കമ്പോണന്റ് ചേര്‍ക്കലാണു ആദ്യം നടക്കേണ്ടതു് .
പലരും പറഞ്ഞവയ്ക്കുപുറമേ
 വിക്കി ഗ്രന്ഥശാലയും വിക്കിപീഡിയയിലെ സാഹിത്യവുമായി ബന്ധപ്പെട്ട ലേഖനങ്ങളും  ഒരു കമ്പോണന്റായി ഇവയിലെല്ലാം ഉപയോഗിയ്ക്കുന്നതു നന്നാവും
ചത്തുകിടക്കുന്ന സ്കൂള്‍ വിക്കിയില്‍  പുസ്തകാസ്വാദനക്കുറിപ്പുകള്‍ക്കു ഒരിടം ഉണ്ടാക്കുന്നത് നന്നായിരിയ്ക്കും . വിക്കി എഡിറ്റിങ്ങ് പഠിയ്ക്കാനുള്ള ഒരു കളരിയായി അതുമാറും