ഓപറ മിനിയില്‍ ബിറ്റ്മാപ്പ് ഫോണ്ട് റെന്‍ഡറീങ്ങ്(പേര് ഇങ്ങനെത്തന്നെയാണോ എന്നുറപ്പില്ല) ഉപയോഗിച്ച് മലയാളം വായിക്കാന്‍ പറ്റില്ലേ? ചില്ലുകള്‍ക്ക് ചെറിയ പ്രശ്നമുണ്ട് എന്ന് തോന്നുന്നു.

2011/5/15 <wikiml-l-request@lists.wikimedia.org>
Send Wikiml-l mailing list submissions to
       wikiml-l@lists.wikimedia.org

To subscribe or unsubscribe via the World Wide Web, visit
       https://lists.wikimedia.org/mailman/listinfo/wikiml-l
or, via email, send a message with subject or body 'help' to
       wikiml-l-request@lists.wikimedia.org

You can reach the person managing the list at
       wikiml-l-owner@lists.wikimedia.org

When replying, please edit your Subject line so it is more specific
than "Re: Contents of Wikiml-l digest..."

Today's Topics:

  1. ????????? ?????? ??????????? (AKHIL KRISHNAN S)
  2. Re: ??????????? ???????????? ?????????? ??? ????? (P Das)


---------- Forwarded message ----------
From: AKHIL KRISHNAN S <akhilkrishnans@gmail.com>
To: Malayalam Wikimedia Project Mailing list <wikiml-l@lists.wikimedia.org>
Date: Sun, 15 May 2011 11:53:58 +0530
Subject: [Wikiml-l] മൊബൈലിലും മലയാളം വായിയ്ക്കാം
ഇന്റർനെറ്റ് ഉപഭോഗത്തിനായി ഇന്ന് കമ്പ്യൂട്ടർ പോലെ തന്നെ വളരെ വ്യാപകമായി ഉപയോഗിക്കുന്ന ഒരു ഉപാധിയാണ് മൊബൈൽ. എന്നാൽ ഇംഗ്ലീഷിനു പുറമേയുള്ള മറ്റ് പ്രാദേശിക ഭാഷകൾ പിന്തുണയ്ക്കുന്നതിൽ പല മൊബൈൽ ഫോണുകളും മടി കാണിക്കാറുണ്ട്. നിർമ്മാണത്തിൽ തന്നെ മലയാളം ഉൾക്കൊള്ളിച്ചിരിക്കുന്ന മൊബൈലുകൾ വളരെ ചുരുക്കമാണ്. മലയാളമടക്കമുള്ള ഇന്ത്യൻ ഭാഷകൾ വായിക്കുന്നതിന് സഹായകമായ ഒരു സൗജന്യ ആപ്ലിക്കേഷനെപ്പറ്റി ഇവിടെ വായിക്കാം.



പ്രതീക്ഷാപൂർവ്വം,


Akhil (അഖിലൻ)





---------- Forwarded message ----------
From: P Das <arayilpdas@gmail.com>
To: Malayalam Wikimedia Project Mailing list <wikiml-l@lists.wikimedia.org>
Date: Sun, 15 May 2011 12:24:53 +0530
Subject: Re: [Wikiml-l] വിക്കിപീഡിയ സംബന്ധിച്ച്‌ വിവാദപരമായ ഒരു ലേഖനം
തേജസ്സിലിനിങ്ങനൊരു ലേഖനം  വന്നതുകൊണ്ട് വിക്കിക്കെന്തു പറ്റാന്‍? "വിക്കിപ്പീഡിക" പൂട്ടാറായീന്ന് പറഞ്ഞ് പണ്ടൊരു പൈന്കിളി ബ്ളോഗര്‍ മനോരമയിലെഴുതിയത് ഓര്‍ക്കുന്നില്ലേ?
On Saturday 14 May 2011 10:47 PM, Abdul_Azee_അബ്ദുല്‌അസീസ് wrote:
മുഴുവനുനം വാഴിച്ചില്ല ഇതില്‍ മലയാളം വിക്കിയെ പരാമര്ഷിക്കുന്നുണ്ടൂ?


2011/5/14 സാദിക്ക് ഖാലിദ് Sadik Khalid <sadik.khalid@gmail.com>
Link: http://www.thejasnews.com/print.jsp?news_id=201104103092747963

Content:

വിക്കിപീഡിയയിലെ ത്രിശൂലധാരികള്‍
Tue, 3 May 2011 14:57:47 +0000


പി.എം.എഫ്.

ആര്‍ക്കും എപ്പോഴും കടന്നുചെല്ലാനും ഇഷ്ടമുള്ള വിഷയങ്ങള്‍ അപ്ലോഡ് ചെയ്യാനും സാധിക്കുന്ന ഓണ്‍ലൈന്‍ വിജ്ഞാനകോശമായിട്ടാണു വിക്കിപീഡിയ അവതരിപ്പിക്കപ്പെടുന്നത്. ഇന്ത്യയില്‍ അതിന്റെ പ്രവര്‍ത്തനം കൂടുതല്‍ വ്യാപകമാക്കാനുള്ള ശ്രമങ്ങള്‍ തുടങ്ങിക്കഴിഞ്ഞു. രാജ്യത്തിന്റെ പല ഭാഗങ്ങളിലും വിക്കിപീഡിയ സംബന്ധിച്ച വര്‍ക്ഷോപ്പുകള്‍ നടന്നുവരുന്നുണ്ട്. വിവരസാങ്കേതികവിദ്യ മനുഷ്യനു പ്രദാനം ചെയ്ത സ്വാതന്ത്യ്രത്തിന്റെ ഉജ്ജ്വലമായ ഉദാഹരണമാണത്രേ വിക്കിപീഡിയ. പ്രത്യേകിച്ചും സമീപകാലത്ത് ഏതു വിഷയത്തെക്കുറിച്ചും പഠിക്കാന്‍ നാമാദ്യമെത്തുന്നതു വിക്കിപീഡിയയിലായിരിക്കും. ഒന്നാമത്, അതു സൌജന്യമാണ്. പല ഓണ്‍ലൈന്‍ വിജ്ഞാനകോശങ്ങളിലും കടന്നുചെല്ലാന്‍ കാശുകൊടുക്കേണ്ടതുണ്ട്. വിക്കിപീഡിയ ഉപയോഗിക്കാന്‍ കാശുവേണ്ട. ലോകമെങ്ങുമുള്ള വിക്കി ആരാധകര്‍ നല്‍കുന്ന സംഭാവനകൊണ്ടാണു സംഗതി നടന്നുപോവുന്നത്.
വിക്കിപീഡിയ നടത്താനുള്ള ചെലവു കുറയാനുള്ള കാരണം അതിലാര്‍ക്കും വിവരങ്ങള്‍ അപ്ലോഡ് ചെയ്യാമെന്നുള്ളതു തന്നെ. എന്‍സൈക്ളോപീഡിയ ബ്രിട്ടാനിക്ക പോലുള്ള ഇപ്പോള്‍ പ്രചാരം കുറഞ്ഞുവരുന്ന വിജ്ഞാനകോശങ്ങളില്‍ സാധാരണ വിദഗ്ധന്മാരാണ് എഴുതുക. അതിനു പണ്ഡിതന്മാരടങ്ങിയ ഒരു എഡിറ്റോറിയല്‍ ബോര്‍ഡും ഗവേഷകസംഘവുമുണ്ടാവും. അവരൊന്നും വെറുതെ ജോലിയെടുക്കുന്നവരല്ല.
കളിക്കാനെന്തെളുപ്പം
വിക്കിപീഡിയക്ക് ഈ ബുദ്ധിമുട്ടൊന്നുമില്ല. അതിനാല്‍ത്തന്നെ, ആര്‍ക്കുവേണമെങ്കിലും അതില്‍ പല വികൃതികളുമൊപ്പിക്കാനാവും. വിവരങ്ങള്‍ അത്ര സൂക്ഷ്മമായിരിക്കണമെന്നില്ല. രാഷ്ട്രീയവും മതവും സംസ്കാരവുമൊക്കെ സ്വാധീനം ചെലുത്തുന്ന കുറിപ്പുകളാണു വിക്കിയില്‍ കാണുക. അന്യരെ വല്ലാതെ പ്രകോപിപ്പിക്കുന്ന ലേഖനങ്ങള്‍ പാടില്ലെന്ന നിയമവുമുണ്ട്. എന്തു പറയുന്നതിനും എവിടെനിന്നെന്നു ചൂണ്ടിക്കാണിക്കണമെന്നുണ്ട്.
ഇനിയാണ് കളി. മിടുക്കന്മാരുടെ ഒരു നെറ്റ്വര്‍ക്കുണ്െടങ്കില്‍ വിക്കിപീഡിയയിലെ എഡിറ്റിങിന്റെ നിയന്ത്രണം തന്നെ കൈക്കലാക്കാം. ഉദാഹരണത്തിന്, ആര്‍.എസ്.എസിനെതിരായ ഒരു പരാമര്‍ശം വിക്കിപീഡിയയില്‍ അപ്ലോഡ് ചെയ്തുവെന്നു കരുതുക. മണിക്കൂറുകള്‍ക്കുള്ളില്‍ അതിനെതിരായ രേഖകള്‍ വരും. സംഘപരിവാരവുമായി ബന്ധപ്പെട്ട ലേഖനങ്ങള്‍ ഓടിച്ചുവായിച്ചാല്‍ തന്നെ സംഘപരിവാരത്തിന്റെ അഭ്യുദയകാംക്ഷികളായ ചിലരാണ് അപ്ലോഡിങ് നടത്തിയിരിക്കുന്നതെന്നു വ്യക്തമാവും. സ്വാതന്ത്യ്രസമരമടക്കം വിവിധ തരം രാഷ്ട്രീയ-സാമൂഹിക പ്രസ്ഥാനങ്ങളില്‍ ആര്‍.എസ്.എസ്. പ്രവര്‍ത്തകര്‍ പങ്കെടുത്തുവെന്ന് ആര്‍.എസ്.എസിനെ പരിചയപ്പെടുത്തുന്ന ലേഖനത്തിന്റെ തുടക്കത്തില്‍ തന്നെയുണ്ട്. പ്രകൃതിദുരന്തങ്ങളില്‍ ദുരിതാശ്വാസത്തിനും പുനരധിവാസത്തിനും പ്രശസ്തരായ സ്വയം സേവകര്‍ എന്നും ഒരുലക്ഷത്തിലധികം സാമൂഹികസേവന പദ്ധതികള്‍ നടത്തുന്നുണ്െടന്നും തുടര്‍ന്നുകാണാം. ആര്‍.എസ്.എസ്. അക്രമത്തെ പ്രോല്‍സാഹിപ്പിക്കുന്ന സംഘടനയാണ് എന്നു ചില വിമര്‍ശകര്‍ പറയുന്നുവെന്ന ലേഖനം അതിനു മറുപടിയായി പലരെയും ഉദ്ധരിക്കുന്നു. സന്ദര്‍ഭത്തില്‍നിന്ന് അടര്‍ത്തിയെടുത്ത വാക്യങ്ങള്‍ എവിടെനിന്ന് എന്നു പ്രത്യേകം കാണിക്കുന്നുണ്ട്. ഗാന്ധിവധത്തില്‍ ആര്‍.എസ്.എസിനു പങ്കില്ലെന്നു പറയാന്‍ സാങ്കേതികമായി ആര്‍.എസ്.എസിനു കേസുമായി ബന്ധമില്ലെന്ന കമ്മീഷന്‍ റിപോര്‍ട്ടുകളെ ആധാരമാക്കിയാണു സമര്‍ഥനം. ആര്‍.എസ്.എസ്. സ്ഥാപകനായ ഹെഡ്ഗെവാര്‍ക്കെതിരേ ബ്രിട്ടാനിക്കയില്‍ വന്ന എതിരായ പരാമര്‍ശം ഒരു ഭാഗത്തുദ്ധരിക്കുമ്പോള്‍, നമുക്കു ലേഖനം വസ്തുനിഷ്ഠമാണെന്നു തോന്നും. എന്നാല്‍, തൊട്ടടുത്ത വാക്യം ബ്രിട്ടാനിക്കയെ തന്നെ അതിനെതിരായി ഉദ്ധരിക്കുന്നതാണ്. വിക്കിപീഡിയയില്‍ 15 ഓളം പേജുകളിലായിട്ടാണ് ആര്‍.എസ്.എസ്. സ്തുതി.
വിശ്വഹിന്ദു പരിഷത്തിനെപ്പറ്റിയുള്ള ലേഖനവും എഴുതിയത് ഹിന്ദുത്വ അനുഭാവിതന്നെ. ബാബരി മസ്ജിദ് വര്‍ഷങ്ങളായി ഫൈസാബാദ് നഗരത്തിലെ മുസ്ലിംകള്‍ ആരാധനയ്ക്കുപയോഗിച്ചിരുന്നില്ലെ
ന്നും രാമജന്മഭൂമി മോചനത്തിനായി പരിഷത്ത് സമാധാനപരമായ പ്രക്ഷോഭങ്ങള്‍ നടത്തിവരുകയാണെന്നും പറയുന്ന ലേഖനം ഒരിടത്തുപോലും സംഘടനയുടെ ഹിംസാത്മകതയെ വിമര്‍ശിക്കുന്നില്ല. ബാബര്‍ രാമക്ഷേത്രം തകര്‍ത്താണു പള്ളി പണിതതെന്ന അബദ്ധവും ലേഖനത്തിലുണ്ട്. പള്ളിധ്വംസനം സ്വാതന്ത്യ്രാനന്തര ഇന്ത്യയില്‍ ഹിന്ദുക്കള്‍ക്കെതിരേയുള്ള വിവേചനത്തിനോടുള്ള പ്രതികരണമാണെന്ന് അതു ന്യായീകരിക്കുന്നു.
കുറ്റം പറയരുതല്ലോ! ആ ലേഖനത്തിന്റെ നിഷ്പക്ഷത ചോദ്യം ചെയ്യപ്പെട്ടിട്ടുണ്െടന്ന് എഡിറ്റര്‍മാര്‍ ഇടയ്ക്കു സൂചിപ്പിക്കുന്നുണ്ട്. സവര്‍ക്കര്‍, രാമസേതു, ഹിന്ദുത്വ, ഹിന്ദു ദേശീയതാവാദം, വിഭജനം, ഗോള്‍വാള്‍ക്കര്‍, സോമനാഥക്ഷേത്രം, സാംസ്കാരിക ദേശീയത, ഏക സിവില്‍കോഡ്, ഗോവധം തുടങ്ങിയ വിജ്ഞാനകോശത്തിലുള്ള മറ്റു കുറിപ്പുകളിലും ഈയൊരു സമീപനം കാണാം. ഹിന്ദുത്വത്തെക്കുറിച്ചുള്ള ലേഖനം ഇങ്ങനെ പോവുന്നു:
"വീര്‍ സവര്‍ക്കര്‍ (ഇതുതന്നെ ഒരു ഹിന്ദുത്വ പ്രയോഗമാണ്. വിനായക് ദാമോദര്‍ സവര്‍ക്കര്‍ എന്നാണ് ഒരു വിജ്ഞാനകോശം ശരിക്കുമുപയോഗിക്കേണ്ടത്) 20ാം നൂറ്റാണ്ടിന്റെ ആദ്യത്തില്‍ കൊണ്ടുവന്ന ഒരാശയം രാജീവ്ഗാന്ധി മുസ്ലിം വനിതാ സംരക്ഷണ ബില്‍ നിയമമാക്കിയതോടെ ശക്തിപ്പെട്ടു. ദേശീയവാദികളായ ഹിന്ദുക്കള്‍ 1992ല്‍ ബാബരിമസ്ജിദ് തകര്‍ത്തതാണു ഹിന്ദുത്വത്തിനു ശക്തിപകര്‍ന്ന മറ്റൊരു സംഭവം.'' ഹിന്ദുത്വത്തിന്റെ അടിസ്ഥാന പ്രമാണങ്ങള്‍ എന്നു പറഞ്ഞുകൊണ്ടു ലേഖനം നിരത്തുന്നതു മുഴുവന്‍ ഒരു ആര്‍.എസ്.എസ്. ലഘുലേഖയില്‍ നിന്നു പകര്‍ത്തിയതാണ്. മുസ്ലിംകള്‍ വന്നതിനുശേഷം ഹിന്ദുക്കള്‍ അനുഭവിച്ച ദുരിതങ്ങള്‍ക്കു പരിഹാരമായി പഴയ സംസ്കാരത്തിലേക്കുള്ള തിരിച്ചുപോക്ക് അനിവാര്യമാണെന്നു ലേഖനം പറയുന്നു. സാമൂഹികനീതിയെപ്പറ്റിയും ദലിത് മോചനത്തെപ്പറ്റിയും ലേഖനം വാചാലമാണ്. മുസ്ലിംകളും ക്രിസ്ത്യാനികളുമായി സംവാദം നടത്താന്‍ ഹിന്ദുത്വസംഘടനകള്‍ നടത്തിയ ശ്രമങ്ങളെ ലേഖനം പ്രകീര്‍ത്തിക്കുന്നു. എം.എസ്. ഗോള്‍വാള്‍ക്കര്‍, എച്ച്.വി. ശേഷാദ്രി തുടങ്ങിയവരെയാണു ലേഖനം ഉദ്ധരിക്കുന്നത്. ഇതില്‍നിന്നു തന്നെ അതിന്റെ സ്വഭാവം തിരിച്ചറിയാന്‍ പറ്റും. ഹിന്ദുത്വവര്‍ഗീയതയ്ക്കെതിരേ എഴുതിയ ചരിത്രകാരന്മാര്‍ക്കൊക്കെ കോണ്‍റാഡ് എസ്റ് മറുപടി പറഞ്ഞതായി ലേഖനം അവകാശപ്പെടുന്നു. മുസ്ലിം വിരോധത്തിന്റെ മാറാപ്പുമായി ഇന്ത്യയില്‍ വന്ന് ആര്‍.എസ്.എസ്. ചെലവില്‍ ഡല്‍ഹിയില്‍ താമസിച്ചു ഗ്രന്ഥമെഴുതിയ ഒരു മൂന്നാംകിട എഴുത്തുകാരനാണ് എസ്റ്.
പുണ്യാളചരിതങ്ങള്‍
സവര്‍ക്കറെപ്പറ്റിയും ഗോള്‍വാള്‍ക്കറെപ്പറ്റിയും വന്ന ലേഖനങ്ങള്‍ പുണ്യാളചരിതങ്ങളാണ്. ഏതാണ്ട് 14 പേജുകളില്‍ പരന്നുകിടക്കുന്ന സവര്‍ക്കര്‍ ലേഖനം അദ്ദേഹത്തിന്റെ സാഹസങ്ങളെ വാനോളം പുകഴ്ത്തുന്നതോടൊപ്പം സ്വാതന്ത്യ്രത്തിനുശേഷം ഇന്ത്യയിലുണ്ടായ മുസ്ലിം വിരുദ്ധകലാപങ്ങള്‍ക്കൊക്കെയും സൈദ്ധാന്തിക പിന്‍ബലം നല്‍കിയ ആ വംശവിദ്വേഷിയെ മഹാനായി ചിത്രീകരിക്കുന്നു. ഇതിനെതിരായി യാതൊന്നും വിക്കിപീഡിയയില്‍ കാണാത്തതുതന്നെ സംഘപരിവാരത്തിന്റെ ജാഗ്രതയ്ക്കുള്ള ദൃഷ്ടാന്തമായി കണക്കാക്കാവുന്നതാണ്.
ഇന്ത്യന്‍ ദേശീയത എന്ന ശീര്‍ഷകത്തിലുള്ള ലേഖനമാണു മറ്റൊരുദാഹരണം. ഇന്ത്യന്‍ ദേശീയവികാരം കേവലം ഹിന്ദുമത വിശ്വാസികളില്‍ നിന്നുടലെടുത്തതാണെന്ന, ചരിത്രപരമായി അടിസ്ഥാനമില്ലാത്ത സങ്കല്‍പ്പം വച്ചാണ് അതു തുടങ്ങുന്നത്. പൌരാണിക കാലത്തുതന്നെ ഇന്ത്യന്‍ ദേശീയത എന്ന ആശയം ബലത്തിലുണ്ടായിരുന്നെന്നു ലേഖനം വാദിക്കുന്നു. ഇടയ്ക്ക് ഇന്ത്യന്‍ പാരമ്പര്യത്തിന്റെ ഭാഗമാണ് ഇസ്ലാം എന്നുപറഞ്ഞു കഴിഞ്ഞശേഷം ദശലക്ഷക്കണക്കിനു ഹിന്ദുക്കളെ മുസ്ലിം ഭരണാധികാരികള്‍ കൊന്നുകളഞ്ഞുവെന്ന അസംബന്ധം സമര്‍ഥമായി ആ ആഖ്യാനവുമായി സന്നിവേശിപ്പിച്ചിരിക്കുന്നു. ആര്‍.എസ്.എസ്. ഹിന്ദുദേശീയതയുടെ ശക്തമായ മുഖ്യധാരയായി വളര്‍ന്നുവെന്നാണു തുടര്‍ന്നുവരുന്നത്.
ഗോവധത്തെക്കുറിച്ച ലേഖനത്തിലും സംഘപരിവാര സ്വാധീനം പ്രകടമാണ്. മുസ്ലിംകള്‍ പശുവിറച്ചി തിന്നതു ഹിന്ദുക്കളുടെ മേല്‍ തങ്ങള്‍ക്കുള്ള അവകാശം സ്ഥാപിക്കാനാണെന്ന വാക്യം ഏതോ സംഘശാഖയിലെ ബൌദ്ധികശിക്ഷകില്‍ നിന്നു പകര്‍ത്തിയതാവണം.
ദേശാഭിമാനികള്‍ ഇവര്‍
വിശ്വഹിന്ദു പരിഷത്തിന്റെ ഗുണ്ടാസംഘമായ ബജ്രംഗ്ദളിനെക്കുറിച്ചുള്ള കുറിപ്പു വായിച്ചാല്‍ നമുക്കു തോന്നുക അവര്‍ മുസ്ലിം-ബ്രിട്ടീഷ് അധിനിവേശത്തിനെതിരായി പടപൊരുതുന്ന ധീര ദേശാഭിമാനികളാണ് എന്നത്രേ! അതേയവസരം ലേഖനത്തിന്റെ മറ്റുചില ഭാഗങ്ങളില്‍ ദളിന്റെ അക്രമപ്രവര്‍ത്തനങ്ങളെപ്പറ്റിയുള്ള പരാമര്‍ശങ്ങളുമുണ്ട്. പക്ഷേ, കാതല്‍ സന്ദേശം ആദ്യം പറഞ്ഞതുതന്നെ.
പ്രസാധനം തുടങ്ങി 10 വര്‍ഷമായപ്പോള്‍ വിക്കിപീഡിയയുടെ ജനാധിപത്യസ്വഭാവത്തെക്കുറിച്ച വിമര്‍ശനങ്ങള്‍ വ്യാപകമാവാന്‍ തുടങ്ങി. സമീപകാലത്തായി ഉയര്‍ന്നുവന്ന ഏറ്റവും ശക്തമായ വിമര്‍ശനം ഒരു പ്രത്യേക വിഭാഗത്തിന് ആവശ്യമാണെങ്കില്‍ തങ്ങള്‍ക്കിഷ്ടപ്പെട്ട വീക്ഷണങ്ങള്‍ അപ്ലോഡ് ചെയ്യാനും അതിനെതിരേ വരുന്ന വിമര്‍ശനങ്ങള്‍ തടയാനും സാധിക്കുമെന്നാണ്. വിജ്ഞാനകോശത്തിന്റെ എഡിറ്റര്‍മാരുടെയും ഉയര്‍ന്ന തലത്തിലുള്ള അഡ്മിനിസ്ട്രേറ്റര്‍മാരുടെയും പക്ഷപാതവും വംശ-വര്‍ഗ മതതാല്‍പ്പര്യങ്ങളും ലേഖനങ്ങളെ സ്വാധീനിക്കുന്നു. ഐ.ടി. മേഖലയില്‍ പ്രവര്‍ത്തിക്കുന്നവരില്‍ ഗണ്യമായൊരു വിഭാഗം ആര്‍.എസ്.എസിന്റെ സ്വാധീനവലയത്തിലാണെന്നുള്ള കാര്യം ഇന്നു സുവിദിതമാണ്. അമേരിക്കയിലും ഇന്ത്യയിലുമുള്ള പലരും ജീന്‍സിനുള്ളില്‍ കാക്കിനിക്കര്‍ ധരിക്കുന്നവരാണെന്നു മനസ്സിലാക്കാന്‍ വിവിധ ബ്ളോഗ് സ്പോട്ടുകളും ഓണ്‍ലൈന്‍ മാഗസിനുകളും അവയില്‍ വരുന്ന അഭിപ്രായ പ്രകടനങ്ങളും വെറുതെയൊന്നു പരിശോധിച്ചാല്‍ മതിയാവും. മുസ്ലിംകള്‍ക്കോ ഇസ്ലാമിനോ അനുകൂലമായ പരാമര്‍ശങ്ങള്‍ വരുമ്പോഴുണ്ടാവുന്ന രൂക്ഷമായ പ്രതികരണങ്ങള്‍ പക്ഷപാതിത്വത്തിന്റെയും ഇസ്ലാംവിരോധത്തിന്റെയും പ്രതിഫലനങ്ങളാണ്. ഉദാഹരണത്തിന്, വാഷിങ്ടണ്‍ പോസ്റ് ബ്ളോഗില്‍ ഒന്നുരണ്ടു വര്‍ഷങ്ങള്‍ക്കുമുമ്പു കേരളത്തിലെ ഒരു മുസ്ലിം ആക്റ്റിവിസ്റുമായി നടത്തിയ അഭിമുഖത്തിന്റെ അടിസ്ഥാനത്തില്‍ ഒരു ലേഖനം വന്നിരുന്നു. അതിനോടുള്ള പ്രതികരണമായിവന്ന രണ്ടു ഡസനോളം സന്ദേശങ്ങളില്‍ പലതും അയാളുടെ അമേരിക്കാവിരുദ്ധമായ നിരീക്ഷണങ്ങളെ പരിഹസിക്കുന്നതായിരുന്നു. അഫ്ഗാനിലും ഇറാഖിലും നടക്കുന്ന ചെറുത്തുനില്‍പ്പിനെ ന്യായീകരിച്ചതിനയാളെ ഗ്വണ്ടാനമോയിലേക്കയക്കുമെന്നു ചിലരെഴുതി. മിക്കവരുമുപയോഗിച്ച ഭാഷ അന്തസ്സുകെട്ടതും മലിനവും പൊതുവികാരം കത്തുന്ന പകയുമായിരുന്നു. കേരളത്തില്‍നിന്ന് ഒരേയൊരാള്‍ മാത്രമാണ് അയാളെ അനുകൂലിക്കാന്‍ ധൈര്യം കാണിച്ചത്.
ഉദ്ധരണികള്‍! ഉദ്ധരണികള്‍!
എന്തു പറയുമ്പോഴും അതിനൊരു സ്രോതസ്സു കാണിക്കണമെന്നൊരു നിയമം വിക്കിപീഡിയ പാലിക്കുന്നുണ്ട്. ലോകത്തിന്റെ പല ഭാഗത്തായി 24 മണിക്കൂറും ഉറങ്ങാതെ കാത്തുനില്‍ക്കുന്ന ഒരു സംഘം ഉദ്ധരണികള്‍ ശേഖരിച്ചുകൊണ്േടയിരിക്കും. വെബ്സൈറ്റുകളിലും ബ്ളോഗുകളിലും കയറിയിറങ്ങിക്കൊണ്ടിരിക്കുന്ന അവര്‍ തങ്ങളുടെ പക്ഷപാതത്തിന്റെ കള്ളി പൊളിക്കുന്ന എന്തു പരാമര്‍ശം കണ്ടാലും ആയുധമെടുക്കും. അടിക്കുറിപ്പുകള്‍ വച്ചുകൊണ്ട് അതിനെതിരേ ആഞ്ഞടിക്കും. മുസ്ലിം സംഘടനകള്‍ക്കെതിരേ കേസരി, പയനിയര്‍, ഓര്‍ഗനൈസര്‍, പാഞ്ചജന്യ തുടങ്ങിയവയെയായിരിക്കും ഉദ്ധരിക്കുക. അല്ലെങ്കില്‍ സയണിസ്റ് പ്രസിദ്ധീകരണങ്ങളെ. വിഷയം മതംമാറ്റമായാല്‍ പോലും മുസ്ലിംവിരുദ്ധ പരാമര്‍ശത്തിനു വലതുപക്ഷ ഇവാഞ്ചലിക്കല്‍ സംഘടനകളെയവര്‍ ഉദ്ധരിക്കുന്നു. ഉന്നതങ്ങളിലെ എഡിറ്റര്‍മാര്‍ക്ക് ഒന്നുകില്‍ അതറിയാം; അല്ലെങ്കില്‍ അവര്‍ തെറ്റിദ്ധരിപ്പിക്കപ്പെടുന്നു.
പോപുലര്‍ ഫ്രണ്ട്, എന്‍.ഡി.എഫ്. തുടങ്ങിയ സംഘടനകളെക്കുറിച്ചു വിക്കിപീഡിയയില്‍ വന്ന കുറിപ്പുകള്‍ പരിശോധിക്കാം. മുതലാളിത്തമോ സ്വതന്ത്രകമ്പോളമോ എന്‍.ഡി.എഫിന്റെ രാഷ്ട്രീയ-സാമ്പത്തിക നിലപാടിന്റെ ഭാഗമല്ല. ആധുനികസംജ്ഞകള്‍ ഉപയോഗിക്കണമെന്ന വാശിയുണ്െടങ്കില്‍ ഭരണകൂടം പൌരന്മാര്‍ക്കു സാമ്പത്തികനീതി ഉറപ്പുവരുത്താന്‍ സജീവമായി ഇടപെടണമെന്ന് എന്‍.ഡി.എഫ്. ആവശ്യപ്പെടുന്ന നിലയ്ക്ക് എന്‍.ഡി.എഫിനെ ഇടതുപക്ഷ സംഘടന എന്നാണു വിശേഷിപ്പിക്കേണ്ടത്. എന്നാല്‍, സംഘടന ഒരു വലതുപക്ഷ മുസ്ലിം സംഘടനയാണെന്നാണു കുറിപ്പിന്റെ ആദ്യ വാക്യം തന്നെ. അതോടെ, വായനക്കാരുടെ മനസ്സ് രൂപപ്പെടുന്നുവെന്നുറപ്പാണ്. പിന്നെ, എന്‍.ഡി.എഫ്. അതിശക്തമായ ദഅ്വ പ്രവര്‍ത്തനം നടത്തുന്നു എന്നാണ് അടുത്ത വാക്യം. അതിനു തെളിവോ, എന്‍.ഡി.എഫിന്റെ ഒരു സുപ്രിം കൌണ്‍സില്‍ അംഗം മുസ്ലിം സംഘടനകള്‍ പ്രബോധനം നടത്തുന്നില്ലെന്നു തേജസിലെഴുതിയ ലേഖനവും. എന്‍.ഡി.എഫ്. പ്രബോധനം നടത്തണമെന്ന ഒരാഹ്വാനവും ആ ലേഖനത്തിലുണ്ടായിരുന്നില്ല. എന്‍.ഡി.എഫിനു പാക് ചാരസംഘടനയായ ഐ.എസ്.ഐയുമായി ബന്ധമുണ്െടന്നു തുടങ്ങി ഈ ദുഷ്പ്രചാരണങ്ങള്‍ അങ്ങനെ നീളുന്നു. ഇതൊക്കെ വെറുതെ പറയുകയാണോ? എല്ലാറ്റിനും സ്രോതസ്സുകളുണ്ട്. ഉദ്ധരിച്ചിരിക്കുന്നവരില്‍ റീഡിഫ് തൊട്ട് മുസ്ലിം എന്നുകേട്ടാല്‍ വിറളിയെടുക്കുന്ന ഇന്ത്യാടുഡേയുടെ എം.ജി. രാധാകൃഷ്ണന്‍ വരെയും 2004ല്‍ ഇസ്രായേലില്‍ പ്രസിദ്ധീകരിച്ചതും മുസ്ലിംകള്‍ക്കെതിരേയുള്ള ദുഷ്പ്രചാരണത്തിന്റെ മാനിഫെസ്റോ ആയി കണക്കാക്കപ്പെടുന്നതുമായ ഇസ്രായേലി ഗ്രന്ഥകാരന്‍ ഡേവിഡ് ബുക്കായിയുടെ മുഹമ്മദ്സ് മോണ്‍സ്റേഴ്സ് വരെയുമുണ്ട്. മാറാട് കമ്മീഷനെ തെറ്റിയുദ്ധരിച്ച ഭാഗങ്ങള്‍ വേറെ.
ടൈംസ് ഓഫ് ഇന്ത്യ, ബി.ജെ.പി, വാഷിങ്ടണ്‍ പോസ്റ് (നേരത്തേ സൂചിപ്പിച്ച റിപോര്‍ട്ട്) അക്കാദമിക ഗരിമയുള്ള പേരുകള്‍ വച്ചു ഹിന്ദുത്വവാദികള്‍ നടത്തുന്ന ഭീകര പഠനകേന്ദ്രങ്ങള്‍ തുടങ്ങി 43 അടിക്കുറിപ്പുകളാണു ലേഖനത്തിനുള്ളത്. എന്നാല്‍, ലേഖനം വസ്തുനിഷ്ഠമല്ലെന്നു പറയാനൊക്കുമോ? എന്‍.ഡി.എഫിന്റെ സുനാമി ദുരിതാശ്വാസത്തെപ്പറ്റിയുള്ള ഒരു ഖണ്ഡിക ഒരു ഭാഗത്തുണ്ട്. ആകക്കൂടി മോരും മുതിരയും ചക്കച്ചുളയും പുല്‍കളും പുഴുക്കളും ഒത്തുചേരുന്ന 'പണ്ഡിതോചിതമായ' ലേഖനം എന്‍.ഡി.എഫ്. ഒരു ഭീകരസംഘടനയാണെന്ന സന്ദേശം വായനക്കാരിലെത്തിക്കുന്നു. അതുതന്നെയാണതിന്റെ ലക്ഷ്യവും. പോപുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ ഒരു റാഡിക്കല്‍ മുസ്ലിം ഔട്ട് ഫിറ്റ് എന്നാണു വിക്കിപീഡിയ പറയുന്നത്. അവര്‍ ലൌ ജിഹാദ് പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടിട്ടുണ്െടന്നും ഹിന്ദു-ക്രിസ്ത്യന്‍ യുവതികളെ ബലമായി മതംമാറ്റുന്നുവെന്നും ലേഖനം തുടരുന്നു. ഹൈക്കോടതി അക്കാര്യം അന്വേഷിച്ചുവരുന്നെന്നായിരുന്നു തുടര്‍ന്നുവന്ന പ്രസ്താവന. കേരള ഹൈക്കോടതി തന്നെ ലൌ ജിഹാദ് ഭാവനാസൃഷ്ടിയാണെന്നു പറഞ്ഞ കാര്യം ലേഖകര്‍ കണ്ടിട്ടില്ല. ഇനി അക്കാര്യം ആരെങ്കിലും അപ്ലോഡ് ചെയ്തെന്നിരിക്കട്ടെ, ഉടനെ വരും ഒരു മറുകുറിപ്പ്.
2009ല്‍ മൈസൂരില്‍ ബജ്രംഗ്ദള്‍ കലാപം അഴിച്ചുവിടാന്‍ നടത്തിയ ശ്രമങ്ങളും ലേഖകര്‍ പോപുലര്‍ ഫ്രണ്ടിനു മേല്‍ കെട്ടിവച്ചിട്ടുണ്ട്.
പാകിസ്താനിലെ പാര്‍ലമെന്റംഗമായ മുഹമ്മദ് ത്വാഹാ മുഹമ്മദ് തലശ്ശേരിയില്‍ വന്നതും പോപുലര്‍ ഫ്രണ്ടുമായെന്തു ബന്ധം? എന്നാല്‍, വിക്കിപീഡിയ വായിച്ചാല്‍ അങ്ങനെയൊരു ബന്ധമുണ്െടന്നേ തോന്നൂ! സന്ദര്‍ശനത്തിനെതിരായി സംഘപരിവാരം നടത്തിയ പ്രകടനത്തെക്കുറിച്ച വാര്‍ത്തയാണ് ഇതിനുപോല്‍ബലകമായ അടിക്കുറിപ്പ്.
അഹങ്കാരി എന്നുപറയുന്ന ഒരു പ്രസിദ്ധീകരണത്തെപ്പറ്റി കേട്ടിട്ടുണ്േടാ? അതിലെ ഒരു വാക്യമാണു ലേഖനത്തിലെ ഒരു ഖണ്ഡികയായി പ്രത്യക്ഷപ്പെടുന്നത്: "ലശ്കറെ ത്വയ്യിബ, ഹിസ്ബുല്‍ മുജാഹിദീന്‍ തുടങ്ങിയ പേരുകള്‍ വിദ്യാഭ്യാസം കുറഞ്ഞവര്‍ കൂടുതലുള്ള വടക്കുഭാഗത്തു വലിയ പരിഭ്രമമുണ്ടാക്കുമെങ്കില്‍ തെക്കുഭാഗത്ത് അതു മന്ദസ്മിതമുളവാക്കുന്ന നാഷനല്‍ ഡവലപ്മെന്റ് എന്ന പേരാണു സ്വീകരിച്ചിരിക്കുന്നത്.''
ഇനി സര്‍വവിജ്ഞാനകോശത്തിന്റെ നിഷ്പക്ഷതയില്‍ വിശ്വസിച്ചുവശായി വല്ലവനും മേപ്പടി ലേഖനത്തിലെ നുണകള്‍ വെട്ടിമാറ്റാന്‍ തുനിഞ്ഞാല്‍ അദൃശ്യരായ എഡിറ്റര്‍മാര്‍ ഇടപെട്ട് അതു തടയും. അല്ലെങ്കിലവര്‍ ഈ അഭിപ്രായപ്രകടനത്തിനു സാധൂകരണം വേണമെന്ന് ചെറിയ ഫോണ്ടില്‍ ബ്രാക്കറ്റില്‍ എഴുതിപ്പിടിപ്പിക്കും. സൌദി അറേബ്യയില്‍ ജോലിയെടുക്കുന്ന ഒരു മലയാളി ഇത്തരം നുണകള്‍ കണ്ടു പ്രകോപിതനായി ചില ഭാഗങ്ങള്‍ എഡിറ്റ് ചെയ്യാന്‍ നോക്കിയപ്പോള്‍, 'നിഷ്പക്ഷരായ' എഡിറ്റര്‍മാരുടെ കമന്റ് അയാള്‍ വഹാബി യാഥാസ്ഥിതികതയുടെ നാടായ സൌദി അറേബ്യയിലാണു ജോലിയെടുക്കുന്നത് എന്നായിരുന്നു. അതായത്, ജോലിയെടുക്കുന്ന രാഷ്ട്രത്തിന്റെ പ്രത്യയശാസ്ത്രം കുറിപ്പുകാരനെ സ്വാധീനിച്ചിരിക്കുമെന്ന ദുസ്സൂചനയാണ് അതിലുള്ളത്.
അതേയവസരം, വിക്കിപീഡിയയും ബ്ളോഗ് സ്പോട്ടുകളും ഓണ്‍ലൈന്‍ മാഗസിനുകളും സൂക്ഷ്മമായി നിരീക്ഷിക്കാനും ആവശ്യമാവുമ്പോള്‍ ഇടപെടാനും തയ്യാറായ വിഭാഗങ്ങള്‍ അലസരോ വെറും വികാരജീവികളോ ആണെന്നു കരുതരുത്. വളരെ വിശദമായി കാര്യങ്ങള്‍ പഠിക്കുന്നതിലും സന്ദര്‍ഭത്തില്‍ നിന്നടര്‍ത്തിയെടുത്തിട്ടോ അല്ലാതെയോ ഉചിതമായ ഉദ്ധരണികള്‍ കണ്ടുപിടിക്കുന്നതിലും അവര്‍ കാണിക്കുന്ന വൈദഗ്ധ്യം അഭിനന്ദനമര്‍ഹിക്കുന്നു. എന്‍.ഡി.എഫ്. പോലുള്ള ഒരു സംഘടനയ്ക്കെതിരേ 43 അടിക്കുറിപ്പുകള്‍ അവര്‍ ശേഖരിച്ചുവെന്നതു ചെറിയ കാര്യമല്ല. ഹിന്ദുത്വസംഘടനകളെ ന്യായീകരിക്കാന്‍ സുപ്രിംകോടതി വിധി തൊട്ട് അന്വേഷണ കമ്മീഷന്‍ റിപോര്‍ട്ടുകള്‍ വരെ അവര്‍ പഠിക്കുന്നു. ആവശ്യം വരുമ്പോള്‍ സ്രോതസ്സുകള്‍ നിര്‍മിക്കുന്നു. ഐ.ടി. മിലനുകള്‍ എന്ന കൂട്ടായ്മകളില്‍ ഐ.ടി. മേഖലയിലുള്ള പ്രഫഷനലുകളെ തങ്ങള്‍ക്കനുകൂലമാക്കാന്‍ കഠിനാധ്വാനം ചെയ്യുന്നു. ഷാഡോ വാരിയര്‍ എന്നപേരില്‍ ഉദ്വേഗമുളവാക്കുന്ന പേരുള്ള ഒരു ഹിന്ദുത്വ സൈറ്റില്‍ ഈയിടെ പോപുലര്‍ ഫ്രണ്ടിന്റെ വക എന്നുപറഞ്ഞുകൊണ്ട് ഒരു ലൌ ജിഹാദ് പോസ്റര്‍ വന്നിരുന്നു. ഏതോ ഒരു വിദേശ അറബി പോരാളിസംഘത്തിന്റെ യന്ത്രത്തോക്കു സഹിതമുള്ള ചിത്രം കോപ്പിയെടുത്തു ഫോട്ടോഷോപ്പില്‍ മതിയായ കൈക്രിയ വരുത്തി തയ്യാറാക്കിയ പോസ്ററില്‍ മേല്‍ജാതി ഹിന്ദുയുവതികളെ തട്ടിക്കൊണ്ടുപോയി വിവാഹം കഴിച്ചാല്‍ അഞ്ചുലക്ഷം രൂപ വരെ പി.എഫ്.ഐ. ഇനാം നല്‍കുന്നു എന്ന പ്രഖ്യാപനവുമുണ്ടായിരുന്നു. ദലിത് യുവതികള്‍ക്കു കമ്പോളനിലവാരം കുറവായതിനാലാവാം, അവരെ വിവാഹം കഴിക്കുന്നവര്‍ക്കുള്ള പ്രതിഫലവും കുറവായിരുന്നു!
അതിനെതിരേ കേസുവന്നപ്പോള്‍ ഷാഡോ വാരിയര്‍ മെല്ലെ തടിയൂരി പോസ്റര്‍ പിന്‍വലിച്ചു. എന്നാല്‍, ഹിന്ദു ഐക്യവേദിക്കാരുടെ വകയായി ഒരു പത്രസമ്മേളനം ഉടനെ വന്നു. പോസ്ററിനെക്കുറിച്ചന്വേഷിക്കണമെന്നായിരുന്നു അവരുടെ ആവശ്യം. ലൌ ജിഹാദ് നടക്കുന്നുവെന്നും അവര്‍ ആരോപിച്ചിരുന്നു.
തുടര്‍ന്ന് വിക്കിപീഡിയ നോക്കിയാല്‍ ഈ പത്രസമ്മേളനവും ആ റിപോര്‍ട്ട് പ്രസിദ്ധീകരിച്ച പത്രവും ലൌ ജിഹാദ് നടക്കുന്നതിന്റെ സ്രോതസ്സായി വന്നെന്നു വരും. ചെട്ടിമിടുക്കാണെങ്കിലും ആ മിടുക്ക് ഉണ്ടാക്കുന്ന അനര്‍ഥമോ, പരിധിയില്ലാത്തതാണ്.
ജാഗ്രതയും നോക്കിനില്‍ക്കാതെയുള്ള ഇടപെടലും ഇന്റര്‍നെറ്റ് യുഗത്തില്‍ ഓരോ ആക്റ്റിവിസ്റിന്റെയും നിര്‍ബന്ധബാധ്യതയാവുന്നത് ഇത്തരം ഘട്ടത്തിലാണ്.


2011/5/14 നിരക്ഷരന്‍ | Manoj Ravindran <manojravindran@gmail.com>
വാരികയുടെ സ്കാൻ കിട്ടാൻ മാർഗ്ഗം വല്ലതും ഉണ്ടോ ?

2011/5/14 AKBARALI CHARANKAV <sirajnewswdr@gmail.com>
വിക്കിപീഡിയ സംബന്ധിച്ച്‌ വിവാദപരമായ ഒരു ലേഖനം തേജസ്‌ വാരികയില്‍ കവര്‍‌സ്റ്റോറി കാണുന്നു. വിക്കീപീഡിയയുടെ ഭാവിയേയും,വിശ്വാസ്യതയേയും ഇത്‌ ദോഷകരമായി ബാധിക്കുമോ എന്ന്‌ ആശങ്ക തോന്നുന്നു.  

--
സ്നേഹത്തോടെ.......

                   
അക്‌ബറലി ചാരങ്കാവ്‌ 
                
                     


_______________________________________________
Wikiml-l is the mailing list for Malayalam Wikimedia Projects
email: Wikiml-l@lists.wikimedia.org
Website: https://lists.wikimedia.org/mailman/listinfo/wikiml-l



_______________________________________________
Wikiml-l is the mailing list for Malayalam Wikimedia Projects
email: Wikiml-l@lists.wikimedia.org
Website: https://lists.wikimedia.org/mailman/listinfo/wikiml-l




--
സ്‌നേഹാന്വേഷണങ്ങളോടെ,
സാദിക്ക് ഖാലിദ്

_______________________________________________
Wikiml-l is the mailing list for Malayalam Wikimedia Projects
email: Wikiml-l@lists.wikimedia.org
Website: https://lists.wikimedia.org/mailman/listinfo/wikiml-l




--
           സ്നേഹത്തോടെ, അബ്ദുൽ അസീസ് വേങ്ങര 
+966൫൫൧൫൬൨൫൩൮ (ജിദ്ദ)


_______________________________________________ Wikiml-l is the mailing list for Malayalam Wikimedia Projects email: Wikiml-l@lists.wikimedia.org Website: https://lists.wikimedia.org/mailman/listinfo/wikiml-l


_______________________________________________
Wikiml-l mailing list
Wikiml-l@lists.wikimedia.org
https://lists.wikimedia.org/mailman/listinfo/wikiml-l