കഫേകളിലും മറ്റു പബ്ലിക് കമ്പ്യൂട്ടറുകളിലും ബഹുഭൂരിപക്ഷം പേർക്കും മലയാളം ചതുരക്കട്ടയായി കാണുന്നു. ഇവർക്ക് മലയാളം നേരാംവണ്ണം കാണാനാണ് വെബ്ഫോണ്ട്സ് മലയാളം വിക്കികളിൽ ഇടുന്നതെന്നാണ് വെബ്ഫോണ്ട്സ് സ്വാഭാവികമായി എനേബിൾ ചെയ്യണം എന്ന വാദത്തിന് പിന്തുണക്കുന്നവർ പലരും ഈ മെയിലിങ് ലിസ്റ്റിൽ പറഞ്ഞു കാണുന്നത്. ഇതുതന്നെയാണ് ഡെവലപ്പർമാരുടെയും അഭിപ്രായം.

എന്നാൽ ഈ പ്രശ്നം ഉള്ളത് വിൻഡോസ് എക്സ്.പി. ഓപ്പറേറ്റിങ് സിസ്റ്റത്തിൽ മാത്രമാണ്. അതിന്റെ പ്രശ്നമാകട്ടെ ഫോണ്ടില്ലാത്തതല്ല. മറിച്ച് ഇന്ത്യൻ ഭാഷാപിന്തുണയില്ലായ്മയാണ്. ഇന്ത്യൻ ഭാഷാപിന്തുണയില്ലാത്ത, മുൻപ് ചരുരക്കട്ടകൾ കാണിച്ചിരുന്ന എക്സ്.പിയിൽ വെബ്ഫോണ്ട് കൊണ്ടുവന്നാൽ മലയാളം നേരെ ചൊവ്വേ കാണാനാകുമോ?

എക്സ്.പിയിൽ ഇന്ത്യൻ ഭാഷാപിന്തുണ എനേബിൾ ചെയ്യുമ്പോൾ തനിയേ മലയാളം ഫോണ്ടും (കാർത്തികയും) ഇൻസ്റ്റാളാകുന്നു. ഇത് ചെയ്തിട്ടുള്ള ഉപയോക്താവിന് വെബ്ഫോണ്ടില്ലാതെയും മലയാളം കാണാനാകും. ഇയാൾക്ക് വേണമെങ്കിൽ വേണ്ട ഫോണ്ട് സെലക്റ്റ് ചെയ്യാൻ വെബ്ഫോണ്ട് കൊടുത്തോളൂ. പക്ഷേ അതിനുവേണ്ടി എല്ലാവരെയും ആ ഭാരം വഹിപ്പിക്കുന്നത് അനാവശ്യമാണ്.