2009 മാര്‍ച്ച് മാസം അവസാനിച്ചപ്പോള്‍, മലയാളം വിക്കിപീഡിയയുടെ സ്ഥിതിവിവരക്കണക്കുകള്‍ താഴെ പറയുന്ന വിധം ആണ്. മലയാളം വിക്കിപീഡിയ ഉപയോക്താവായ ജേക്കബ് തയ്യാറാക്കിയ വിക്കിപീഡിയയുടെ സ്ഥിതിവിവരക്കണക്കുകളുടെ പട്ടികയില്‍ നിന്നും, അല്ലാതെയും ശെഖരിച്ച വിവരങ്ങളാണു് ഇതില്‍.

മലയാളം വിക്കിപീഡിയ 10,000 ലേഖനങ്ങള്‍ എന്ന നാഴികക്കല്ലിനോടു് അടുത്തു് കൊണ്ടിരിക്കുകയാണു്. നിലവിലുള്ള വളര്‍ച്ച് വച്ചു് ജൂണ്‍ പകുതിയോടെ ആ കടമ്പ കടക്കും എന്നു് പ്രതീക്ഷിക്കുന്നു.


ജേക്കബ് തയ്യാറാക്കിയ ഫോര്‍ക്കാസ്റ്റ് താഴെ.

2009 മാര്‍ച്ചില്‍ പ്രതീക്ഷിക്കപ്പെട്ട താളുകളും യഥാര്‍ത്ഥ്യവും:
കഴിഞ്ഞ 3 മാസത്തെ വളര്‍ച്ചാനിരക്ക് പിന്തുടര്‍ന്നിരുന്നെങ്കില്‍ കഴിഞ്ഞ 6 മാസത്തെ വളര്‍ച്ചാനിരക്ക് പിന്തുടര്‍ന്നിരുന്നെങ്കില്‍ കഴിഞ്ഞ 9 മാസത്തെ വളര്‍ച്ചാനിരക്ക് പിന്തുടര്‍ന്നിരുന്നെങ്കില്‍ കഴിഞ്ഞ 12 മാസത്തെ വളര്‍ച്ചാനിരക്ക് പിന്തുടര്‍ന്നിരുന്നെങ്കില്‍ കഴിഞ്ഞ 18 മാസത്തെ വളര്‍ച്ചാനിരക്ക് പിന്തുടര്‍ന്നിരുന്നെങ്കില്‍ യഥാര്‍ത്ഥം
9309 9311 9377 9417 9367 9240

നവീകരിച്ച forecast

  കഴിഞ്ഞ 3 മാസത്തെ വളര്‍ച്ചാനിരക്ക് പിന്തുടര്‍ന്നാല്‍ കഴിഞ്ഞ 6 മാസത്തെ വളര്‍ച്ചാനിരക്ക് പിന്തുടര്‍ന്നാല്‍ കഴിഞ്ഞ 9 മാസത്തെ വളര്‍ച്ചാനിരക്ക് പിന്തുടര്‍ന്നാല്‍ കഴിഞ്ഞ 12 മാസത്തെ വളര്‍ച്ചാനിരക്ക് പിന്തുടര്‍ന്നാല്‍ കഴിഞ്ഞ 18 മാസത്തെ വളര്‍ച്ചാനിരക്ക് പിന്തുടര്‍ന്നാല്‍
ഏപ്രില്‍ 2009 9427 9531 9585 9657 9615
മേയ് 2009 9630 9783 9827 9927 9892
ജൂണ്‍ 2009 9822 10015 10072 10182 10169
ജൂലൈ 2009 10022 10244 10334 10449 10451
ഓഗസ്റ്റ് 2009 10216 10506 10596 10710 10746
സെപ്റ്റംബര്‍ 2009 10414 10757 10846 10976 11037
ഒക്ടോബര്‍ 2009 10610 10992 11099 11257 11318
നവംബര്‍ 2009 10807 11236 11372 11538 11588
ഡിസംബര്‍ 2009 11003 11485 11633 11810 11851
ജനുവരി 2010 11200 11732 11879 12085 12124
ഫെബ്രുവരി 2010 11397 11974 12140 12372 12393
മാര്‍ച്ച് 2010 11593 12218 12400 12644 12669

ക്ഷമാപണം: ജോലിസ്ഥലം പൂണെയില്‍ നിന്നു് ബാംഗ്ളൂരിലേക്കു് മാറുന്നതിന്റെ തിരക്കില്‍ പെട്ടു പോയതിനാല്‍, ഫെബ്രുവരി മാസം തൊട്ടു് ഇതുവരേയും മലയാളം വിക്കികളില്‍ സജീവമാകാന്‍ കഴിഞ്ഞില്ല. അതു കൊണ്ടു് തന്നെ ഫെബ്രുവരി മാസത്തെ സ്ഥിതിവിവരക്കണക്കും പ്രസിദ്ധീകരിക്കാന്‍ കഴിഞ്ഞില്ല. എല്ലാവരും ക്ഷമിക്കുമല്ലോ. തുടര്‍ന്നു് വിക്കികളില്‍ സജീവമാകാം എന്നു് കരുതുന്നു.


ഷിജു അലക്സ്