നാല് വര്ഷം മുന്‍പ് നിലനിന്നിരുന്ന അതേ മഹാത്ഭുതം മാറ്റങ്ങളൊന്നുമില്ലാതെ   അതേപോലെ സംരക്ഷിച്ചു നിര്‍ത്തുന്നതിനു നമുക്ക് കേരളത്തിലെ പുസ്തകവ്യവസായക്കാരെ ഹാര്‍ദ്ദമായി അനുമോദിക്കാം.
 

2010/4/28 Shiju Alex <shijualexonline@gmail.com>
ഈ പുസ്തകം അച്ചടിക്കാൻ എറണാകുളത്തെ അച്ചടി ശാലകൾ കയറിയിറങ്ങിയപ്പോൾ ഉണ്ടായ അനുഭവം വിശെഷമാണു്.
ചുരുക്കി പറഞ്ഞാൽ ഏറ്റവും അവസാനം യാതൊരു നിവർ‌ത്തിയും ഇല്ലാഞ്ഞ്, വിക്കി സംഗമത്തിനായി, സാധാരണ ലെസർ പ്രിന്ററിൽ പ്രിന്റെടുത്ത് സ്റ്റാപ്പിൾ ചെയ്യേണ്ടി വന്നു.

ഷിജു
2010/4/28 Shiju Alex <shijualexonline@gmail.com>

2010 ഏപ്രിൽ 17-നു് കളമശ്ശേരിയിൽ വച്ചു് നടന്ന മൂന്നാമതു് മലയാളം വിക്കി സംഗമത്തോടു് അനുബന്ധിച്ചു് മലയാളം വിക്കി സംരംഭങ്ങളെ കുറിച്ചു് ഒരു പുസ്തകം ഇറക്കണം എന്ന ആലോചന ഉണ്ടായിരുന്നു. പക്ഷെ എല്ലാവരും മലയാളം വിക്കിപീഡിയയുടെ സി.ഡി. ഇറക്കുന്ന പദ്ധതിയുടെ പിന്നിലായതിനാൽ അതു് നടക്കില്ല എന്നു് താമസിയാതെ മനസ്സിലായി.

എങ്കിൽ, മലയാളം വിക്കിസംരംഭങ്ങളെക്കുറിച്ചു് സാധാരണ ഉയർന്നു് വരാറുള്ള ചൊദ്യങ്ങൾ തിരഞ്ഞെടുത്ത് പതിവു് ചോദ്യങ്ങൾ എന്ന ചെറിയ പുസ്തകം ഇറക്കാം എന്ന ആലൊചന ഈ സമയത്താണുണ്ടായതു്. അതിന്റെ പ്രിന്റിങ്ങിനുള്ള ചിലവു് സ്പോൺ‌സർ ചെയ്യാം എന്നു് ഐടി@സ്കൂൾ ഡയറക്ടർ ശ്രീ. അൻ‌വർ സാദത്ത് സമ്മതിക്കുകയും ചെയ്തപ്പോൾ ധൈര്യമായി മുന്നോട്ട് പോകാൻ ഞങ്ങൾ തീരുമാനിക്കുകയായിരുന്നു. അങ്ങനെയാണു് വിക്കി, വിക്കിപീഡിയ, മലയാളം വിക്കിപീഡിയ - പതിവു് ചോദ്യങ്ങൾ എന്ന ചെറു പുസ്തകം പിറവിയെടുക്കുന്നതു്.

പ്രസ്തുത പുസ്ത്കത്തിന്റെ പിഡി.എഫ് ഇതോടൊപ്പം അറ്റാച്ച് ചെയ്യുന്നു. പുസ്ത്കത്തിന്റെ പി.ഡി.എഫ് ഡൗൺ‌ലൊഡ് ചെയ്യാനുള്ള ലിങ്ക് http://www.mlwiki.in/mlwikicd/content/wiki-malayalamwiki_faq.pdf 

നിരവധി പേർ ഈ പുസ്തകത്തിന്റെ അണിയറയിൽ പ്രവർത്തിച്ചിട്ടുണ്ടു്.
അങ്ങനെ നിരവധി പേരുടെ പ്രയത്നത്താൽ വിക്കി, വിക്കിപീഡിയ, മലയാളം വിക്കിപീഡിയ - പതിവു് ചോദ്യങ്ങൾ എന്ന ചെറു പുസ്തകം യാഥാർത്ഥ്യമായി. ഇവരോടു് ഓരോരുത്തരോടും മലയാളം വിക്കിപ്രവർത്തക സമൂഹത്തിനുള്ള പ്രത്യേക നന്ദി അറിയിക്കുന്നു.

വിക്കി, വിക്കിപീഡിയ, മലയാളം വിക്കിപീഡിയ ഇവയെക്കുറിച്ചുള്ള പതിവു് ചോദ്യങ്ങൾക്ക് ഉത്തരം കണ്ടെത്താൻ ഈ പുസ്തകം നിങ്ങളെ സഹായിക്കും.

വിക്കിപീഡിയയിൽ എഴുതിയാൽ എത്ര രൂപ കിട്ടും? എനിക്കു് ഇംഗ്ലീഷ് അറിയാമല്ലോ; ഞാനെന്തിനു് പിന്നെ മലയാളം വിക്കിപീഡിയയിൽ എഴുതണം? തുടങ്ങിയ ചോദ്യങ്ങളുമായി നിങ്ങളെ ഉത്തരം മുട്ടിക്കുന്നവർക്ക് ഈ പുസ്തത്തിന്റെ പി.ഡി.എഫോ, അച്ചടി കോപ്പിയോ കൊടുക്കുക. പ്രത്യെകിച്ച് കേരളത്തിലുള്ള പത്രപ്രവർത്തകർക്കു്. വിക്കി സംഗമത്തിന്റെ ദിവസം എന്റെ അടുത്ത് മാത്രം കുറഞ്ഞതു് 4 മലയാളം പത്രപ്രവർത്തകർ എങ്കിലും ഇതു് വരെ വിക്കിയിലെഴുതി എത്ര രൂപ സമ്പാദിച്ചു എന്ന ചോദ്യം ചോദിച്ചു. :)

സംശയങ്ങളൊക്കെ മാറി സ്വതന്ത്ര മനസ്സോടെ മലയാളം വിക്കിസംരംഭങ്ങളിൽ പ്രവർത്തിക്കാൻ ഈ പ്രമാണം സഹായിക്കും എന്നു് വിശ്വസിക്കട്ടെ.

ഈ പുസ്തകം മലയാളം വിക്കിപീഡിയ സി.ഡിയിലും ഉൾപ്പെടുത്തിയിട്ടുണ്ടു്.


ഷിജു


_______________________________________________
Wikiml-l is the mailing list for Malayalam Wikimedia Projects
email: Wikiml-l@lists.wikimedia.org
Website: https://lists.wikimedia.org/mailman/listinfo/wikiml-l