കുമാരിഖണ്ഡത്തെപ്പറ്റിയുള്ള പ്രിൻസിന്റെ പരാമർശം ശരിയാണ്. അക്കാര്യത്തിൽ (ഉണ്ടെന്ന് ഒരു തെളിവുമില്ലാത്ത സ്ഥലങ്ങളെപ്പറ്റി ഐതീഹ്യം തെളിവായി സ്വീകരിക്കുന്നത്) ഞാൻ പറഞ്ഞതിലെ തെറ്റ് സമ്മതിക്കുന്നു.

പക്ഷേ ഞാനുദ്ദേശിച്ചത് മറ്റൊരു കാര്യമാണ്. ഐതീഹ്യത്തിലെ സ്ഥലവിവരണത്തെ Corroborative Evidence ആയെടുക്കാമെന്നത്. അഞ്ചാലുമ്മൂട്ടിൽ (കടപ്പാക്കടയിൽ/തോപ്പുംപടിയിൽ/ബാലുശ്ശേരിയിൽ) ഒരു യക്ഷിയുണ്ടായിരുന്നുവെന്ന് പതിനെട്ടാം നൂറ്റാണ്ടിലെ ഒരു പുസ്തകത്തിലെ ഐതീഹ്യത്തിൽ പറഞ്ഞാലുള്ളതുപോലുള്ള കാര്യമാണ് ഞാനുദ്ദേശിച്ചത്. നിലവിലുള്ള സ്ഥലത്തിന്റെ പഴക്കത്തെയും മറ്റും പറ്റി ഒരു പാർശ്വ അവലംബം ആക്കാം എന്ന്.

ബി-നിലവറ കാക്കുന്ന യക്ഷിയുടെ കാര്യം ബി നിലവറയെപ്പറ്റി പത്രമാദ്ധ്യമങ്ങളിൽ വാർത്ത വന്നതിനു ശേഷമാണ് വന്നതെങ്കിൽ എന്താണ് കുഴപ്പം? അതിനെപ്പറ്റി എഴുതാവുന്ന വിജ്ഞാനകോശവിവരണം കാണുക.

"പദ്മനാഭസ്വാമി ക്ഷേത്രത്തിലെ നിലവറകളുടെ കണക്കെടുപ്പിനെത്തുടർന്ന് അന്താരാഷ്ട്രതലത്തിൽ മാദ്ധ്യമശ്രദ്ധ ഈ ക്ഷേത്രത്തിനുണ്ടായി[1][2][3](ഇവിടെ അവലംബങ്ങൾ ഉണ്ടെന്ന് സങ്കൽപ്പിക്കുക). ..........എന്നീ നിലവറകൾ തുറന്നു പരിശോധിച്ചതിൽ ........... സ്വത്തുക്കൾ കണ്ടെത്തി [4][5]. നിലവറകളുടെ പരിശോധന നടത്തുന്നതിനെതിരായും പ്രത്യേകിച്ച് ബി. നിലവറ തുറക്കുന്നതിനെതിരേയും പല കോണുകളിൽ നിന്ന് എതിർപ്പുകളുണ്ടായിരുന്നു [6][7]. പരിശോധന നടത്തിയാൽ പ്രവേശിക്കുന്നയാളുകൾക്കും കുടുംബത്തിനും പാമ്പുകടിയേറ്റ് മരണം സംഭവിക്കുമെന്നും [8], ലോകനാശമുണ്ടാകുമെന്നും [9][10], നിലവറ കാത്തുസൂക്ഷിക്കുന്ന യക്ഷി ചോരയൂറ്റിക്കുടിക്കുമെന്നും [11] പ്രചാരണമുണ്ടായി. ഇത്തരം പല പ്രചാരണങ്ങളും [8][10][11] കോടതി വിധിക്കുശേഷമാണ്[12] പുറത്തുവന്നുതുടങ്ങിയത്."

സാങ്കൽപ്പിക എഴുത്താണെങ്കിലും ഇതിൽ സർവ്വവിജ്ഞാനകോശത്തിനു നിരക്കാത്ത എന്താണുള്ളത്? Original Research എന്ന് ആരെങ്കിലും അവസാന സെന്റൻസിന് ടാഗിടുമായിരിക്കും. അതല്ലാതെ എന്തെങ്കിലും പ്രശ്നമുണ്ടോ?

എന്റെ അഭിപ്രായം ഒന്നുകൂടി വിശദമാക്കാം. ഐതീഹ്യമോ വിശ്വാസമോ വിജ്ഞാനകോശത്തിൽ എങ്ങനെ ഉപയോഗിക്കുന്നു എന്നതിലാണ് കാര്യം. യക്ഷിയുടെ കാര്യം വേറേ ആർക്കെങ്കിലും ഒന്നോ രണ്ടോ തിരുത്തുകളിലൂടെ വിജ്ഞാനകോശത്തിനു പറ്റിയ രീതിയിലാക്കാവുന്നതേയുള്ളൂ. ഇത്തരം കാര്യങ്ങൾ അനവധി വർഷങ്ങളായി നിലനിന്ന സത്യവിശ്വാസമാണ് എന്ന മട്ടിൽ അവതരിപ്പിക്കപ്പെടുന്നത് തെറ്റു തന്നെയാണ്. അതിനു പരിഹാരം ഐതീഹ്യങ്ങളെയും വിശ്വാസങ്ങളെപ്പറ്റിയുള്ള വാർത്തകളെയും നിരോധിച്ചുകൊണ്ടായിരിക്കരുത് എന്നേ ഉദ്ദേശിച്ചുള്ളൂ. 

അജയ്



From: Prince Mathew <mr.princemathew@gmail.com>
To: ajay balachandran <drajay1976@yahoo.com>; Malayalam Wikimedia Project Mailing list <wikiml-l@lists.wikimedia.org>
Sent: Monday, 14 January 2013 12:41 PM
Subject: Re: [Wikiml-l] വിക്കിപീഡിയയിലെ നിധികാക്കുന്ന യക്ഷി

ഐതീഹ്യത്തിൽ പറഞ്ഞിരിക്കുന്ന ഒരു സ്ഥലം ഐതീഹ്യം എഴുതപ്പെട്ട സമയത്തെങ്കിലും നിലവിലുണ്ടായിരുന്നിരിക്കും എന്ന് മനസ്സിലാക്കാം.

അത് തെറ്റായ വിശ്വാസമാണ്. ഉദാഹരണത്തിന് കുമാരിഖണ്ഡം എന്നപേരിൽ തമിഴ് സംസാരിക്കുന്ന ഒരു ഭൂഖണ്ഡം ഇന്നത്തെ ഇന്ത്യൻ മഹാസമുദ്രത്തിൽ നിലനിന്നിരുന്നു എന്നൊരു വിശ്വാസമുണ്ട്. പല പ്രാചീന തമിഴ് ഗ്രന്ഥങ്ങളിലും ഈ ഐതിഹ്യം കാണാം. എന്നാൽ അത് ഒരു അവലംബമായി സ്വീകരിച്ചുകൊണ്ട് അങ്ങനെ ഒരു ഭൂവിഭാഗം പണ്ടുണ്ടായിരുന്നെന്നും പിന്നീട് കടലിൽ ആണ്ടുപോയതാണെന്നും ഉറപ്പിക്കുന്നത് മഹാ അബദ്ധമായിരിക്കും.

 ഒരു യക്ഷി ബി-നിലവറ കാക്കുന്നു എന്ന (അന്ധ)വിശ്വാസത്തിന് ഒരവലംബമുണ്ടെങ്കിൽ അത് വിക്കിപ്പീഡിയയിൽ വന്നുകൂടേ?

പക്ഷേ ആ അവലംബം പദ്മനാഭസ്വാമി ക്ഷേത്രത്തിലെ നിധി കണ്ടെത്തുന്നതിനു മുൻപ് പ്രസിദ്ധീകരിച്ചതാവണം. അല്ലെങ്കിൽ അതിന്റെ Genuineness സംശയിക്കേണ്ടി വരും.

ഇതുമായി ബന്ധപ്പെട്ട് പലയിടത്തും നടന്ന ചർച്ചകളിൽ ഉയർന്നുകേട്ട ചിലത്:
എല്ലാമെല്ലാം മായ്ച്ച് ഒരു സംസ്കാരം തന്നെ ഇല്ലാതെ ആക്കാനാണോ.
അറിവിന്റെ പരിധി ഇന്നതാണ് എന്നൊന്നുണ്ടോ? കഥകൾതന്നെയാണ് പല ആചാരങ്ങൾക്കും അനുഷ്ഠാനങ്ങൽക്കും ആധാരം.ഐതിഹ്യങ്ങൾക്കായി ഒരു വിക്കി ഉണ്ടാക്കിയാൽ അതു നല്ലതു തന്നെ...

അതുകൊണ്ട് ഐതിഹ്യങ്ങൾക്കായി വിക്കിഐതിഹ്യമാല എന്നൊരു വിക്കി തുടങ്ങിയിട്ടുണ്ട്. വിക്കിപീഡിയയിൽനിന്ന് നീക്കം ചെയ്താൽ ഇത്തരം "അറിവുകൾ" അന്യം നിന്നുപോകും എന്നുവിലപിക്കുന്നവർക്കു വേണ്ടിയാണ് ഇത് നിർമ്മിച്ചിട്ടുള്ളത്. ഇത്തരം കെട്ടുകഥകൾ അവിടെ ചേർക്കാവുന്നതാണ്. വിക്കിപീഡിയയിലെ കടമറ്റത്ത് കത്തനാർ, അകവൂർ ചാത്തൻ, ഉപ്പുകൂറ്റൻ, കാരയ്ക്കലമ്മ, നാറാണത്ത് ഭ്രാന്തൻ, പറയിപെറ്റ പന്തിരുകുലം, പാക്കനാർ, പാണനാർ, പെരുന്തച്ചൻ, മേഴത്തോൾ അഗ്നിഹോത്രി, രജകൻ, വടുതല നായർ, വരരുചി, വള്ളോൻ, വായില്ലാക്കുന്നിലപ്പൻ, കുറൂരമ്മ, കള്ളിയങ്കാട്ട് നീലി, ചേരാനല്ലൂർ കുഞ്ചുക്കർത്താവ്, മറവങ്കോട് യക്ഷി, മുതലായ ഐതിഹ്യങ്ങളും, (ഇനി ഭാവിയിൽ എഴുതപ്പെടാനിരിക്കുന്ന ഐതിഹ്യങ്ങളും ) അവിടെ ചേർക്കാവുന്നതാണ്. വിക്കിപീഡിയയുടെ ഐതിഹ്യവൽക്കരണത്തിന് ഇനി വാമൊഴിപാരമ്പര്യ സംരക്ഷണം ആരും ഒരു കാരണമാക്കേണ്ട.

_____________________________‌‌‌‌‌‌‌‌
"ജ്ഞാനം താഴ്ന്നവനെ ഉയര്‍ത്തി പ്രഭുക്കന്‍മാരോടൊപ്പം ഇരുത്തുന്നു."
(പ്രഭാഷക‌ന്‍ 11:1)

2013/1/14 ajay balachandran <drajay1976@yahoo.com>
ഐതീഹ്യങ്ങൾക്ക് ചില ഗുണങ്ങളുണ്ട്. ഐതീഹ്യത്തിൽ പറഞ്ഞിരിക്കുന്ന ഒരു സ്ഥലം ഐതീഹ്യം എഴുതപ്പെട്ട സമയത്തെങ്കിലും നിലവിലുണ്ടായിരുന്നിരിക്കും എന്ന് മനസ്സിലാക്കാം.
ഈ രീതിയിലല്ലാതെ ചരിത്രത്തിൽ ഒരു ഐതീഹ്യം ഉപയോഗിക്കുന്നതിൽ അർത്ഥമില്ല.

പക്ഷേ ഐതീഹ്യങ്ങൾ വിക്കിപ്പീഡിയയിൽ വരേണ്ട അറിവു തന്നെയാണ് (ഉദാഹരണങ്ങൾ [http://en.wikipedia.org/wiki/Brynhildr ബ്രൺഹിൽഡെ], [http://en.wikipedia.org/wiki/Valkyrie വാൽകൈറി]). അത് ഐതീഹ്യമോ കെട്ടുകഥയോ ആണെന്നും യഥാർത്ഥത്തിൽ ഇങ്ങനെ ഒരു സംഭവം നടന്നതായി ചരിത്രത്തി തെളിവുകളൊന്നും ഇല്ല എന്നും പറഞ്ഞാൽ പോരേ? 

ബ്രൺഹിൽഡെ എന്ന സാങ്കൽപ്പിക കഥാപാത്രം ചരിത്രത്തിലെ ഒരു രാജകുമാരിയിൽ നിന്നാണ് ഉടലെടുത്തതെന്നാണ് ഇംഗ്ലീഷ് താളിൽ (അവലംബത്തോടെ) പറയുന്നത്. കള്ളിയങ്കാട്ട് നീലിയെപ്പറ്റിയും ഇത്തരത്തിൽ ഒരവലംബമുണ്ടെങ്കിൽ എന്തുകൊണ്ട് കൊടുത്തുകൂട?

ബ്രൺഹിൽഡെയെ വച്ചു നോക്കുമ്പോൾ കള്ളിയങ്കാട്ട് നീലിക്കെന്താ ഒരു കുറവ്?

ഒരു യക്ഷി ബി-നിലവറ കാക്കുന്നു എന്ന (അന്ധ)വിശ്വാസത്തിന് ഒരവലംബമുണ്ടെങ്കിൽ അത് വിക്കിപ്പീഡിയയിൽ വന്നുകൂടേ? ഇംഗ്ലീഷ് വിക്കിയിൽ അത്തരം സംഭവങ്ങൾ സാധാരണയായി കാണാറുണ്ടല്ലോ? ഒരു പള്ളിയുടെ വാതിലിൽ തോൽ കാണപ്പെട്ടത് മനുഷ്യന്റെയാണെന്ന വിശ്വാസത്തെപ്പറ്റിയും അത് തെറ്റാണെന്ന് ഡി.എൻ.എ. പരിശോധനയിൽ തെളിയിച്ചതിനെപ്പറ്റിയും രസകരമായ ഒരു താൾ ഞാൻ വായിച്ചിരുന്നു.

അന്ധവിശ്വാസത്തെ തമസ്കരിക്കേണ്ടതുണ്ടോ? അതിന്റെ വിവിധ വശങ്ങൾ (മതപരവും സാമൂഹികവും ചരിത്രപരവും ശാസ്ത്രീയവുമായവ) വിശകലനം ചെയ്യപ്പെടുകയല്ലേ വിജ്ഞാനകോശത്തിൽ ചെയ്യേണ്ടത്?

അജയ്


From: sugeesh | സുഗീഷ് * <sajsugeesh@gmail.com>
To: Malayalam Wikimedia Project Mailing list <wikiml-l@lists.wikimedia.org>
Sent: Monday, 14 January 2013 12:21 AM
Subject: Re: [Wikiml-l] വിക്കിപീഡിയയിലെ നിധികാക്കുന്ന യക്ഷി

ഐതീഹ്യവും കെട്ടുകഥയും ആധാരമായി സ്വീകരിക്കാം എന്ന് നയമില്ലല്ലോ സെബിനേ... മാത്രമല്ല ഐതീഹ്യം എന്നത് എല്ലാവരും വിശ്വസിക്കണം എന്നുപോലും ആർക്കും നിർബന്ധവുമില്ല. എന്നിരുന്നാലും മിക്കവാറും എല്ലാ കാര്യങ്ങളിലും ഐതീഹ്യമോ മറ്റോ ഒളിച്ചിരിക്കുകയും ചെയ്യുന്നുന്നു. അതിനെ കാവി  പുതപ്പിച്ചതായോ ഇനി പട്ട് ഉടുപ്പിച്ചതായോ ഓരോരുത്തർക്ക് തോന്നുന്നു എങ്കിൽ അത് തോന്നുന്നവരുടെ മാത്രം കുറ്റമാണ്..  ഇനി അതുമല്ല സി.പി.ഐ. എമ്മിനേയോ കോൺഗ്രസ്സിനേയോ ബീജേപ്പീയേയോ കുറിച്ച് പാർട്ടിക്കാർക്ക് ആക്ഷേപം അല്ലെങ്കിൽ പാർട്ടിക്ക് ആക്ഷേപം വരുന്ന എന്തെങ്കിലും കാണുന്നുണ്ടെങ്കിൽ അതിന് ഉത്തരവാദി ആ വിവരം വിക്കിപീഡിയയിൽ ചേർത്ത ആൾ അല്ല എന്നു കൂടി ഓർക്കുക.

2013/1/14 Sebin Jacob <sebinajacob@gmail.com>
പഞ്ചായത്തു കൂടിയശേഷം ഐതിഹ്യവും കെട്ടുകഥകളും ആധാരരേഖകളായി വിജ്ഞാനകോശത്തിനു് സ്വീകരിക്കാം എന്നുകൂടി ജനാധിപത്യപരമായി വോട്ടിനിട്ടു തീരുമാനിച്ചാല്‍ മതി. ഭേഷായി.

ഓണ്‍ലൈന്‍ കര്‍സേവ തുടരട്ടെ.

_______________________________________________
Wikiml-l is the mailing list for Malayalam Wikimedia Projects
email: Wikiml-l@lists.wikimedia.org
Website: https://lists.wikimedia.org/mailman/listinfo/wikiml-l

To stop receiving messages from Wikiml-l please visit: https://lists.wikimedia.org/mailman/options/wikiml-l



--
sugeesh|സുഗീഷ്
nalanchira|നാലാഞ്ചിറ
thiruvananthapuram|തിരുവനന്തപുരം
8590312340|9645722142



_______________________________________________
Wikiml-l is the mailing list for Malayalam Wikimedia Projects
email: Wikiml-l@lists.wikimedia.org
Website: https://lists.wikimedia.org/mailman/listinfo/wikiml-l

To stop receiving messages from Wikiml-l please visit: https://lists.wikimedia.org/mailman/options/wikiml-l


_______________________________________________
Wikiml-l is the mailing list for Malayalam Wikimedia Projects
email: Wikiml-l@lists.wikimedia.org
Website: https://lists.wikimedia.org/mailman/listinfo/wikiml-l

To stop receiving messages from Wikiml-l please visit: https://lists.wikimedia.org/mailman/options/wikiml-l