all the best

2010/3/29 sugeesh.g subrahmanyam <sajsugeesh@gmail.com>
പ്രിയ സുഹൃത്തേ, ഇതിൽ താങ്കൾ ഉന്നയിച്ച എല്ലാ കാര്യങ്ങളും ഉണ്ടാകും... കൂടാതെ പുറത്തുനിന്നും ആരെങ്കിലും (വിക്കന്മാരല്ലാത്തവർ) താത്പര്യം പ്രകടിപ്പിച്ചതായി അറിവില്ല... ഏതെങ്കിലും വിധത്തിൽ ഇതിനെക്കുറിച്ച് അറിഞ്ഞവർ കൂടുതൽ താത്പര്യം കാണിച്ചാണ് പ്രസ്തുത താളിൽ സമ്മതം അറിയിച്ചതെന്ന്ൻ ഞാൻ വിശ്വസിക്കുന്നു... ഇത് ഞാൻ വിക്കി മെയിലിംഗ് ലിസ്റ്റിൽ ഫോർവേഡാൻ ഉദ്ദേശിക്കുന്നു... നമുക്ക് ഇതിനെക്കുറിച്ച് വിശദമായ ചരച്ചയാകാം. ചർച്ച കൂടുതലൗം പ്രസ്തുത താളിന്റെ സംവാദതാളിൽ നൽകുന്നതായിരിക്കും ഉചിതമെന്നും കരുതുന്നു...  സസ്നേഹം 

2010/3/29 <thachan.makan@gmail.com>
Message from thachan.makan@gmail.com:
വിക്കിസംഗമത്തില്‍ പങ്കെടുക്കാനാവാത്തതില്‍ വളരെ വിഷമമുണ്ട്.
ഐ.ആര്‍.സി. കനക്റ്റാവാഞ്ഞതിനാല്‍ മീറ്റിങ്ങില്‍ പങ്കെടുക്കാന്‍ പറ്റിയില്ല. ചില തിരക്കുകള്‍ കാരണം പ്രതികരിക്കാനും. വിശദാംശങ്ങള്‍ കണ്ടപ്പോള്‍ ചില അഭിപ്രായങ്ങള്‍/നിര്‍ദ്ദേശങ്ങള്‍:

പഠനശിബിരങ്ങളിലെപ്പോലെ എഡിറ്റിങ്ങിനെയും വിക്കിസംരഭങ്ങളെയും പരിചയപ്പെടുത്തി ക്ലാസ്സെടുക്കലല്ല സംഗമത്തില്‍ ആവശ്യം എന്നുതോന്നുന്നു.

ഒരു വര്‍ഷം മലയാളം വിക്കിപീഡിയയും സഹോദരങ്ങളും നടത്തിയ കാര്യങ്ങള്‍ പരിശോധിച്ച്  പാളിച്ചകളെയും പുരോഗതിയെയും അവലോകനം ചെയ്യുകയും പ്രവര്‍ത്തനം ത്വരിതപ്പെടുത്താനുള്ള വഴികളെക്കുറിച്ച് ഗൌരവത്തോടെ ആലോചിക്കുകയും ചെയ്യുകയാണ് സംഗമത്തിന്റെ ലക്ഷ്യം. വിക്കിപീഡിയയ്ക്ക് പുറത്തുള്ളവരെ സംഗമത്തില്‍ പങ്കെടുപ്പിക്കാന്‍ ശ്രമിക്കേണ്ടതില്ല.

സംഗമത്തിന്റെ നടത്തിപ്പിനെക്കുറിച്ച് എനിക്കുണ്ടായ ആശയങ്ങളുടെ ഒരു കരട് ഞാന്‍ പങ്കിടുന്നു. കൊള്ളാവുന്ന കാര്യങ്ങള്‍ സ്വീകരിക്കാവുന്നതാണ്:
Click to open:
രണ്ടു സെഷനായി പരിപാടി നടത്തുക - 10-12.30, 2-4 രാവിലത്തെ സെഷനില്‍ വിക്കിപീഡിയയും ഉച്ചയ്ക്ക് മറ്റു വിക്കിസംരംഭങ്ങളും വിഷയം.
പറ്റുമെങ്കില്‍ രാവിലെ 9-9.30-ന് ആരംഭിക്കുക. 9.30 -10.30 മണിവരെ പരിചയപ്പെടല്‍,  മലയാളം വിക്കിപീഡിയയുടെ 2009 ജനുവരി മുതലുള്ള റിപ്പോര്‍ട്ട് അവതരണം (15 മിനുട്ട്), അതിനുമേല്‍ പ്രവര്‍ത്തനങ്ങളുടെ വിലയിരുത്തല്‍. പാളിച്ചകള്‍ പരിശോധിക്കല്‍. 10.30 - 12 മുതല്‍ മലയാളം വിക്കിപീഡിയയുമായി ബന്ധപ്പെട്ട പദ്ധതികളെക്കുറിച്ചും മറ്റു ചര്‍ച്ചചെയ്യേണ്ട കാര്യങ്ങളെക്കുറിച്ചും (തിരഞ്ഞെടുത്ത 5/6 വിഷയങ്ങള്‍) അതിന്റെ മേല്‍നോട്ടം വഹിക്കുന്നവര്‍ സംസാരിക്കുന്നു, അതിനെ എങ്ങനെ മുന്നോട്ടുകൊണ്ടുപോകാമെന്നുള്ള ആശയം വിശദീകരിക്കലും ചര്‍ച്ചയും,. (തിരഞ്ഞെടുക്കാവുന്ന കാര്യങ്ങള്‍ - കവാടങ്ങളുടെ ഏകോപനം, ആധികാരികത ഉറപ്പുവരുത്താന്‍ അവലംബങ്ങളുടെയും മറ്റും കാര്യത്തില്‍ കര്‍ക്കശമായ നയരൂപീകരണത്തിന്റെ ആവശ്യം, ശൈലീരൂപീകരണം, സാങ്കേതികപദാവലിയുടെ നിര്‍മ്മാണം, അവശ്യലേഖനങ്ങളുടെ പൂരണം...).
12- ശൂന്യവേള - മറ്റുവിഷയങ്ങള്‍ ചര്‍ച്ചചെയ്യാനുള്ള സമയം, ഭാവിപരിപാടികലെക്കുറിച്ചും.
1-2 ഇടവേള - എല്ലാവരും ചെലവ് വഹിച്ചുകൊണ്ട് ഒരു സദ്യ ഏര്‍പ്പാട് ചെയ്യാമെങ്കില്‍ നന്നായിരിക്കും. പരിപാടി ആസ്വാദ്യമാകാന്‍ ഉപകരിക്കും.

2 - 4 വിക്കിഗ്രന്ഥശാല, വിക്കിനിഘണ്ടു, വിക്കിപാഠശാല, വിക്കിചൊല്ലുകള്‍ എന്നീ നാലു സംരംഭങ്ങള്‍ക്കായി അരമണിക്കൂര്‍ വീതം. (സംരംഭങ്ങള്‍ സജീവമായ ശേഷം ഓരോന്നിനും വെവ്വേറെ സംഗമങ്ങള്‍ ആകാം)
ആദ്യത്തെ 15 മിനുട്ട് പ്രവര്‍ത്തനങ്ങളുടെയും ഭാവിതീരുമാനങ്ങളുടെയും അവതരണവും പിന്നീടുള്ള സമയം ചര്‍ച്ചയും നടത്താ‍ന്‍ ഉപയോഗിക്കാം.

പരിപാടി വളരെ സമയബന്ധിതമായി നടത്തേണ്ടതുണ്ട്. ഒതുക്കമുള്ളതും സമഗ്രവുമായ വിധത്തില്‍ റിപ്പോര്‍ട്ടുകള്‍ തയ്യാറാക്കി അവതരിപ്പിക്കുക, പ്രത്യേകവിഷയങ്ങള്‍ അവതരിപ്പിക്കുന്നവര്‍ പറയാനുള്ള കാര്യങ്ങള്‍ കൃത്യമായി അവതരിപ്പിക്കുക, ചര്‍ച്ചകള്‍ സജീവമാക്കുക, അനാവശ്യമായ വാദപ്രതിവാദങ്ങള്‍ ഒഴിവാക്കുക തുടങ്ങിയവയില്‍ ശ്രദ്ധിക്കണം. പ്രസക്തമായ വിഷയങ്ങള്‍ എല്ലാം പ്രാധാന്യേന ഉന്നയിക്കപ്പെടണം.

മലയാളം വിക്കിയുടെ സമഗ്രമായ പുരോഗതിക്കുള്ള ഊര്‍ജ്ജം നേടുക, കൂടുതല്‍ പ്രവര്‍ത്തകരെ വിക്കിപീഡിയയിലെത്തിക്കാനുള്ള ആസൂത്രണം നടത്തുക - ഇതായിരിക്കണം സംഗമത്തിന്റെ ലക്ഷ്യം.


Google Docs makes it easy to create, store and share online documents, spreadsheets and presentations.
Google Docs logo



--
sugeesh
nalanchira
9544447074
9287357276

_______________________________________________
Wikiml-l is the mailing list for Malayalam Wikimedia Projects
email: Wikiml-l@lists.wikimedia.org
Website: https://lists.wikimedia.org/mailman/listinfo/wikiml-l




--
ബഷീര്‍ വെള്ളറക്കാട്‌ /pb
http://vellarakad.blogspot.com/