ചന്തുമേനോന്റെ രണ്ടാമത്തെ നോവലായ ശാരദ (1892) വിക്കിഗ്രന്ഥശാലയിലെത്തുകയാണ്. ശ്രമത്തില്‍ നിങ്ങള്‍ക്കും പങ്കാളികളാകാം.
ഇംഗ്ലീഷ് നോവലുകളുടെ മാതൃകയില്‍ മലയാളികള്‍ക്ക് വായിച്ചുരസിക്കാന്‍ (പ്രത്യേകിച്ചും അദ്ദേഹത്തിന്റെ ഭാര്യക്ക്) വേണ്ടിയാണ് ചന്തുമേനോന്‍ ഇന്ദുലേഖ രചിക്കുന്നത്. മലയാള സാഹിത്യത്തിലെ ലക്ഷണമൊത്ത നോവലിന് ശേഷം രണ്ടാമത്തെ നോവല്‍ മൂന്ന് ഭാഗമായി പ്രസിദ്ധീകരിക്കാന്‍ ഉദ്ദേശിച്ചത്. നിര്‍ഭാഗ്യവശാല്‍ ശാരദ’ പൂര്‍ത്തിയാകുംമുമ്പേ 1899 ല്‍ ചന്തുമേനോന്‍ അന്തരിച്ചു. അതിനാല്‍ ഈ നോവല്‍ അപൂര്‍ണ്ണമായ കൃതിയാണ്. ചന്തുമേനോന്റെ മരണത്തിന് ശേഷം മൂന്നിലേറെ പേര് ഇതിന്റെ ബാക്കി കഥയെഴുതിയിട്ടുണ്ട്.
അപൂര്‍ണ്ണമാണെങ്കിലും മലയാള സാഹിത്യ ചരിത്രത്തില്‍ ഇതിന് ഇന്നും ഒരു നൂറ്റാണ്ടിന് ശേഷവും വായിക്കപ്പെടുന്ന ഒരു കൃതിയാണ്.