അതെ http://ml.wiktionary.org എന്നത് തന്നെയാണു് മലയാളം വിക്കിനിഘണ്ടുവിന്റെ കണ്ണി.

http://www.wiktionary.org/  എന്നതിൽ മലയാളം ലിസ്റ്റ് ചെയ്തിട്ടുണ്ടു്. കുറച്ച് താഴേക്ക് സ്ക്രൊൾ ചെയ്ത് 10 000+ എന്ന വിഭാഗം കാണൂ.

മറ്റൊരു സംശയം, മലയാളം വിക്ഷണറിയില്‍ തിരുത്തുവാന്‍ മലയാളം വിക്കിപ്പീഡിയയിലുപയോഗിച്ച ലോഗിന്‍ മതിയാകില്ലേ?
വേറെ അംഗത്വമെടുക്കണോ?


വിക്കിപീഡിയയിൽ ഉപയോഗിച്ച അതെ ഉപയോക്തൃനാമം മതി. പക്ഷെ ആ ഉപയോക്തൃനാമം എല്ലാ വിക്കികളിലും പ്രാവർത്തികമാക്കാൻ, വിക്കിപീഡിയയിൽ ലോഗിൻ ചെയ്തതിനു ശെഷം എറ്റവും മുകളിൽ എന്റെ ക്രമീകരണങ്ങൾ എന്ന കണ്ണിയിൽ ഞെക്കുക.

തുറന്നു വരുന്ന ടാബിൽ (താങ്കളുടെ ആഗോള അംഗത്വം പരിപാലിക്കുക.) എന്ന കണ്ണിയിൽ ഞെക്കി, തുറന്നു വരുന്ന ജാലകത്തിൽ പറയുന്ന നിർദ്ദെശങ്ങൾ പാലിക്കുക. പ്രസ്തുത ക്രമീകരണം ചെയ്താൽ വിക്കിപീഡിയയിൽ ഉപയൊഗിച്ച അതെ ഉപയോക്തൃനാനം ഉപയോഗിച്ച് വിക്കിമീഡിയ ഫൗണ്ടെഷന്റെ എല്ലാ വിക്കികളിലും താങ്കൾക്ക് ലോഗിൻ ചെയ്യാവുന്നതാണു്.


ഷിജു




2010/10/8 Raghuraj A <raghunandanam@gmail.com>
സുഹൃത്തുക്കളെ,

മലയാളം വിക്ഷണറിയുടെ കണ്ണി
http://ml.wiktionary.org/wiki/%E0%B4%AA%E0%B5%8D%E0%B4%B0%E0%B4%A7%E0%B4%BE%E0%B4%A8_%E0%B4%A4%E0%B4%BE%E0%B5%BE

ഇതു തന്നെയാണല്ലോ?

എന്തുകൊണ്ടാണ് നമ്മുടെ മലയാളം ഇവിടെ >> http://www.wiktionary.org/ ലിസ്റ്റ് ചെയ്യപ്പെട്ടിട്ടില്ലാത്തത്?

മറ്റൊരു സംശയം, മലയാളം വിക്ഷണറിയില്‍ തിരുത്തുവാന്‍ മലയാളം വിക്കിപ്പീഡിയയിലുപയോഗിച്ച ലോഗിന്‍ മതിയാകില്ലേ?
വേറെ അംഗത്വമെടുക്കണോ?
(ഞാന്‍ നോക്കിയപ്പോള്‍ വിക്കി പേരു വച്ച് കയറാന്‍ വിക്കി നിഘണ്ടു സമ്മതിച്ചില്ല!)

രഘു

_______________________________________________
Wikiml-l is the mailing list for Malayalam Wikimedia Projects
email: Wikiml-l@lists.wikimedia.org
Website: https://lists.wikimedia.org/mailman/listinfo/wikiml-l