2013/11/14 Adv. T.K Sujith <tksujith@gmail.com>
ക്രിയേറ്റീവ് കോമണ്‍സ് നല്ല ഉദ്യമമാണ്.
പാഠപുസ്തക അച്ചടിയിലെ ഇപ്പോഴത്തെ ദൗര്‍ലഭ്യവും കെടുകാര്യസ്ഥതയും
വരെ ഇതുവഴി ഒഴാവായേക്കാം.

പക്ഷേ, അക്ഷരങ്ങളുടെ കാര്യത്തില്‍ കൂടുതല്‍ ചര്‍ച്ച വേണ്ടിയിരുന്നില്ലേ എന്ന് സംശയം...


ഇന്നലെ  ഓണ്‍ലൈനില്‍ ഉണ്ടായിരുന്നില്ല .

ലിപിയും അക്ഷരങ്ങളും വിവാദമാകേണ്ടതേ അല്ല . സീടെക്കിനെ സംബന്ധിച്ച് ഒരുവരി കോഡാണ് ഫോണ്ട് .
മലയാളത്തില്‍ ഇന്നു അച്ചടിക്കാന്‍ കൊള്ളാവുന്ന ഒരേ ഒരു യൂണിക്കോഡ് ഫോണ്ട് രചന മാത്രമാണെന്ന അവസ്ഥ ഇന്നുണ്ട് . അതു പോരെന്നുള്ളവര്‍ പ്രിന്റിനു ചേര്‍ന്ന കൂടുതല്‍ ഫോണ്ടുകളുണ്ടാക്കട്ടെ .
ഞങ്ങള്‍ നിരവധി ഫോണ്ടുകളില്‍ സാമ്പിള്‍ കൊടുക്കുകയും പാഠപുസ്തകം കമ്മിറ്റി കൂട്ടത്തില്‍ നല്ലത് രചനയെന്നതിനാല്‍ അതു തീരുമാനിക്കുകയും ആയിരുന്നു . ഓണ്‍ലൈനിലെ തനതുലിപിയുടെ പോപ്പുലാരിറ്റിയും ഇതിനു കാരണമായി

അങ്ങനെ അടിക്കുമ്പോള്‍ അതാഘോഷിക്കാനുള്ള അവകാശം രചന അക്ഷരവേദിക്കുണ്ട് . 90 കളില്‍ മലയാളലിപി വെട്ടിമുറിക്കുന്നതിനെതിരെ തുടങ്ങിയ ഒരു സാങ്കേതിക രാഷ്ട്രീയ പ്രസ്ഥാനത്തിന്റെ വിന്നിങ്ങ് പോയന്റാണ് ഒരു പാഠപുസ്തകം തനതുലിപിയില്‍ അടിക്കാന്‍ പാഠപുസ്തകക്കമ്മിറ്റി തീരുമാനിക്കുന്നു എന്നത് .  അത് അവരു മാധ്യമങ്ങളോടു പറഞ്ഞതും  നമ്മുടെ പ്രശ്നവുമല്ല .
എന്തായാലും പാഠപുസ്തകം അച്ചടിക്കാനായി പണ്ട് പുതിയ ലിപി ഉപയോഗിച്ചത് സാങ്കേതികത്വത്തിന്റെ മറവിലായിരുന്നു .ISMല്‍പുതിയലിപിയേ കിട്ടൂ എന്നതിനാല്‍ .  എന്തായാലും മറ്റൊരു സാങ്കേതികത്വവും ഫോണ്ട് ലഭ്യതക്കുറവും  വഴി തനതുലിപി സ്വാഭാവികമാകുന്നുവെങ്കില്‍ അതു കാവ്യനീതിയുമാണ് .

എന്നാല്‍ യൂണിക്കോഡിലും CC-BY-SA യിലും ഡിജിറ്റല്‍ അവൈലബിലിറ്റി ഉണ്ടാവുന്നതോടെ ഇതേ പുസ്തകം തന്നെ പുതിയലിപിയിലോ പഴയലിപിയിലോ സൌകര്യപൂര്‍വ്വം ഓരോരുത്തരുടേയും താല്പര്യത്തിനനുസരിച്ച് വായിക്കാനാവുകയും ചെയ്യും .

ഗൈഡ്ബുക്കുകാര്‍ പാഠപുസ്തകം പൂഴ്ത്തി CC-BY_SA ഉപയോഗിക്കുമോ എന്നൊക്കെ ചില ഭാഗങ്ങളില്‍ നിന്നു എതിര്‍പ്പുകള്‍ വരുന്നുണ്ട് .  എന്നാല്‍ 8 വരെയുള്ള പാഠപുസ്തകങ്ങള്‍ എന്തായാലും സൌജന്യമാണ് . അതിനാല്‍ കോമേഴ്സ്യല്‍ എക്സ്പ്ലോയിറ്റേഷന്‍ പേടിക്കണ്ട  പിന്നെ ലഭ്യതക്കുറവുള്ളപ്പോഴാണ് ഈ പ്രശ്നം വരുന്നതു് . ഡിജിറ്റല്‍ ലഭ്യത ഉറപ്പുവരുത്തിയാല്‍ ഈ പ്രശ്നം മറികടക്കാം . ആ ചലഞ്ച് നല്ല റിസള്‍ട്ടാണ് ഉണ്ടാക്കുക .

യേശുദാസിനെപ്പോലുള്ളവര്‍ പാട്ടുപാടുന്നവര്‍ റോയല്‍ട്ടി തരണം എന്നു പറയുന്ന കാലത്ത് ഒരു കുട്ടി ഒരു കവിത ചൊല്ലി ഓണ്‍ലൈനില്‍ ലഭ്യമാക്കിയാല്‍ എഴുത്തുകാര്‍/പബ്ലിഷര്‍മാര്‍  കോപ്പിറൈറ്റ് ലംഘനം ആരോപിക്കാതിരിക്കാനെങ്കിലും CC-BY-SA അത്യാവശ്യമാണ് .

അനിവര്‍