ഒരു ദിവസം ഇത്ര ലേഖനങ്ങളില്‍ കൂട‌ുതല്‍ ഉണ്ടാവരുതെന്നും ലേഖനത്തിന്റെ ആധികാരികത വര്‍ദ്ധിപ്പിക്കരുതെന്നും ഒക്കെ നിയമമുണ്ടായിരിക്കും അല്ലേ?!

2013/2/8 ajay balachandran <drajay1976@yahoo.com>
:) കുട്ടികളുടെ വളര്‍ച്ച അളന്നുനോക്കിയാണ് പല അസുഖങ്ങളും കണ്ടുപിടിക്കുന്നത്.

മറ്റൊരുദാഹരണമെടുത്താല്‍ പരിശീലനത്തിലേര്‍പ്പെട്ടിരിക്കുന്ന കായികതാരം തന്റെ പ്രകടനം അളക്കുകയേ ചെയ്തില്ലെങ്കില്‍ എങ്ങനെയിരിക്കും?

കുട്ടിയുടെ വളര്‍ച്ച പോലെയല്ലല്ലോ വിക്കിപ്പീഡിയയുടെ വളര്‍ച്ച. കുട്ടിക്ക് പെട്ടെന്ന് കൂടുതല്‍ ഉയരം വയ്ക്കണം എന്ന് ആഗ്രഹമുണ്ടെങ്കിലും അത് സാധിക്കില്ല - പ്രകൃതി നിശ്ചയിക്കുന്ന വേഗത്തിലേ വളര്‍ച്ച നടക്കൂ. വിക്കിപ്പീഡിയയ്ക്ക് ക്ലിപ്തമായ വളര്‍ച്ചാ വേഗതയൊന്നും ആരും നിശ്ചയിച്ചിട്ടില്ലല്ലോ? നമുക്ക് വിക്കിപ്പീഡിയയുടെ വളര്‍ച്ചയ്ക്കുമേല്‍ ഒരു പരിധി വരെ നിയന്ത്രണമുണ്ട്.

അളവുകോലുകള്‍ വളര്‍ച്ചയ്ക്കുള്ള പ്രേരണയായി ഉപയോഗിക്കുന്നത് ഒരു പരിധിവരെ നല്ലതാണെന്നാണ് എന്റെ അഭിപ്രായം. ചില അളവുകോലുകളോട് (ലേഖനങ്ങളുടെ എണ്ണം ഉദാഹരണം) എനിക്ക് വലിയ താല്പര്യമില്ലെങ്കിലും അവശ്യലേഖനങ്ങളുടെ പട്ടിക അനുസരിച്ചുള്ള അളവുകോലിനെപ്പറ്റി എനിക്ക് നല്ല അഭിപ്രായമാണ്. ഇതൊക്കെ സബ്ജക്റ്റീവ് ഇഷ്ടാനിഷ്ടങ്ങളാണ്. ഓരോരുത്തര്‍ക്കും ഇത്തരം ഇഷ്ടാനിഷ്ടങ്ങളുണ്ടാവാം.

ഇതെന്തായാലും വിക്കിപ്പീഡിയ നയത്തിനു വിരുദ്ധമൊന്നുമല്ലല്ലോ. താല്പര്യമുള്ളവര്‍ക്ക് എല്ലാ ദിവസവും നെഞ്ചളവും, ഉയരവും, ചെയ്യാവുന്ന പുഷ്-അപ്പുകളുടെ എണ്ണവും നോക്കാവുന്നതല്ലേയുള്ളൂ. താല്പര്യമില്ലാത്തവര്‍ അതു ചെയ്യുകയും വേണ്ട.

അജയ്

From: Georgekutty K.A. <jorjqt@live.com>
To: wikiml-l@lists.wikimedia.org
Sent: Friday, 8 February 2013 11:14 AM
Subject: [Wikiml-l] അളക്കും തോറും വളരുന്ന മലയാളം വിക്കിപ്പീഡിയ

അളക്കും തോറും വളരുന്ന മലയാളം വിക്കിപ്പീഡിയ അത്ഭുതം തന്നെ!!
എങ്കിലും, അറിയാതെ നടക്കുന്നതല്ലേ ആരോഗ്യകരമായ വളര്‍ച്ച?
എന്നും രാവിലെ എഴുന്നേറ്റ് പൊക്കം അളന്നു നോക്കുന്ന കുട്ടിയുടെ മനോഭാവം മലയാളം വിക്കിപ്പീഡിയന്മാര്‍ ഉപേക്ഷിക്കണം. 
 
ജോര്‍ജുകുട്ടി

Date: Thu, 7 Feb 2013 16:52:28 +0800
From: drajay1976@yahoo.com
To: wikiml-l@lists.wikimedia.org; drajay1976@yahoo.com
Subject: [Wikiml-l] മലയാളം വിക്കിപീഡിയയ്ക്ക് ഒരു നേട്ടം.

നമസ്കാരം..

2013 ജനുവരി മാസത്തില്‍ അവശ്യ ആര്‍ട്ടിക്കിളുകളുടെ പൂര്‍ണ്ണത അളവുകോലായുള്ള പട്ടികയില്‍ മലയാളം വിക്കിപ്പീഡിയ നേടിയ വളര്‍ച്ച honourable mention -ന് അര്‍ഹമായി. 

ഈ മാനകമനുസരിച്ച് 2013 ജനുവരി മുതലുള്ള നമ്മുടെ വളര്‍ച്ചയുടെ വിശദാംശങ്ങള്‍ ഈ താളില്‍ ഒരു പട്ടികയായി ഉള്‍ക്കൊള്ളിച്ചിട്ടുണ്ട്.

നേട്ടങ്ങള്‍:

1. നമ്മുടെ റാങ്ക് 42 ആയിരുന്നത് 29 ആയി മെച്ചപ്പെട്ടു.

2. ഇല്ലാത്ത 32 താളുകള്‍ പുതുതായി നിര്‍മിക്കപ്പെട്ടു.

3. 735 സ്റ്റബുകളുണ്ടായിരുന്നത് (10000 ബൈറ്റില്‍ താഴെ വലിപ്പമുള്ളത്) 744 ആയി മാറി.

4. ഇടത്തരം താളുകള്‍ (10000-നും 30000-നും ഇടയില്‍ ബൈറ്റ് വലിപ്പമുള്ളത്) 156 എണ്ണമുണ്ടായിരുന്നത് 175 എണ്ണമായി വര്‍ദ്ധിച്ചു.

5. വലിയ താളുകള്‍ (30000 ബൈറ്റിനു മുകളില്‍ വലിപ്പമുള്ളത്) 77-ല്‍ നിന്ന് 81 ആയി മാറി. 



1.34 പോയിന്റ് വളര്‍ച്ചയാണ് നാം ഒരു മാസം കൊണ്ട് നേടിയത്. മലയാളം വിക്കിപ്പീഡിയയ്ക്ക് ഇതിനേക്കാള്‍ കൂടുതല്‍ വളര്‍ച്ച 2011 മാര്‍ച്ച് മാസത്തില്‍ മാത്രമേ ഉണ്ടായിട്ടുള്ളൂ. ഇപ്പോഴത്തെ സ്കോര്‍ 24.14 (കഴിഞ്ഞ മാസം ഇത് 22.8 ആയിരുന്നു).

ഈ പട്ടികയിലെ ഓരോ താളുകളായി മെച്ചപ്പെടുത്തിയാല്‍ ഒന്നാം സ്ഥാനം അത്ര ദൂരെയല്ല. അന്‍പത് പോയിന്റുകൂടി വളരാന്‍ സാധിച്ചാല്‍ ഇപ്പോഴത്തെ നിലയ്ക്ക് നമുക്ക് ഒന്നാം സ്ഥാനത്തെത്താം.



അജയ് ബാലചന്ദ്രന്‍

_______________________________________________ Wikiml-l is the mailing list for Malayalam Wikimedia Projects email: Wikiml-l@lists.wikimedia.org Website: https://lists.wikimedia.org/mailman/listinfo/wikiml-l To stop receiving messages from Wikiml-l please visit: https://lists.wikimedia.org/mailman/options/wikiml-l

_______________________________________________
Wikiml-l is the mailing list for Malayalam Wikimedia Projects
email: Wikiml-l@lists.wikimedia.org
Website: https://lists.wikimedia.org/mailman/listinfo/wikiml-l

To stop receiving messages from Wikiml-l please visit: https://lists.wikimedia.org/mailman/options/wikiml-l


_______________________________________________
Wikiml-l is the mailing list for Malayalam Wikimedia Projects
email: Wikiml-l@lists.wikimedia.org
Website: https://lists.wikimedia.org/mailman/listinfo/wikiml-l

To stop receiving messages from Wikiml-l please visit: https://lists.wikimedia.org/mailman/options/wikiml-l



--
സ്നേഹപൂര്‍വ്വം നവനീത്....

http://kizhakkunokkiyandram.blogspot.com/
കിഴക്കുനോക്കിയന്ത്രം    സന്ദര്‍ശിക്കുക
http://sciencemirror.blogspot.com
ശാസ്ത്രക്കണ്ണാടി സന്ദര്‍ശിക്കുക