മദ്ധ്യകാലമലയാളഭാഷയിൽ രചിക്കപ്പെട്ട വിജ്ഞാനഗ്രന്ഥങ്ങളിൽ ഏറ്റവും പ്രാമുഖ്യമവകാശപ്പെടാവുന്ന ഒരു ഗണിതശാസ്ത്രഗ്രന്ഥമാണു് യുക്തിഭാഷ ("Rationale in the Malayalam/Sanskrit language"), അഥവാ 'ഗണിതന്യായസംഗ്രഹ'. ക്രിവ. 1530-ൽ കേരള സരണിയിലെ പ്രശസ്ത ഗണിതശാസ്ത്രജ്ഞനായ ജ്യേഷ്ഠദേവൻ രചിച്ച ഗ്രന്ഥമാണിതു്. കൂടുതല്‍ http://goo.gl/LbBJs

ഈ കൃതിയുടെ സ്കാന്‍ചെയ്ത പേജുകള്‍ വിക്കിഗ്രന്ഥശാലയിലേക്ക് എത്തിയിട്ടുണ്ട്. 400ലധികം പേജുകളുള്ള ഈ കൃതി മലയാളം യൂണിക്കോഡില്‍ മുദ്രണം ചെയ്തെടുക്കാന്‍ ഏവരുടേയും സഹകരണം അഭ്യര്‍ഥിക്കുന്നു.

യുക്തിഭാഷ - ജ്യേഷ്ഠദേവൻ - തൃശ്ശിവപേരൂർ മംഗളോദയം പ്രസ്സ് - 1953

പദ്ധതി താള്‍ - ml.wikisource.org/wiki/Index:Yukthibhasa.djvu

സഹായത്തിനു് - http://goo.gl/ZwOqj and http://entewiki.blogspot.in/2011/10/blog-post.html

ഔട്ട് ഓഫ് പ്രിന്റ് ആയ ഈ പുസ്തകം ഡിജിറ്റൈസ് ചെയ്യുന്നതോടെ നമ്മുടെ ഭാഷയ്ക്കും ഡിജിറ്റല്‍ഗ്രന്ഥശേഖരമായ വിക്കിഗ്രന്ഥശാലയ്ക്കും ഇതൊരു മുതല്‍ക്കൂട്ടായിരിക്കുമെന്നതില്‍ സംശയം വേണ്ട. മുന്‍പും ഇതുപോലുള്ള ഗ്രന്ഥങ്ങള്‍ നമ്മള്‍ ഡിജിറ്റൈസ് ചെയ്തിട്ടുള്ളതാണ്. നിങ്ങള്‍ക്ക് ഈ പ്രവര്‍ത്തനത്തിലേക്ക് കോണ്ട്രിബ്യൂട്ട് ചെയ്യാന്‍ മലയാളം ടൈപ്പ് ചെയ്യാനുള്ള അറിവും ഇതുപോലുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് കുറച്ച് സമയം ചിലവാക്കാനുള്ള മനസ്സും മാത്രം മതി.

PS:*വിക്കിഗ്രന്ഥശാലയില്‍ തിരുത്തലുകള്‍ നടത്തുമ്പോള്‍ ഒരു അകൗണ്ട് ഉണ്ടാക്കി അതു് ലോഗിന്‍ ചെയ്തു് ചെയ്യാന്‍ ശ്രദ്ധിയ്ക്കുക.
*രണ്ട് ആളുകള്‍ ഒരേസമയം ഒരു താള്‍ എടുക്കാന്‍ സാധ്യത കൂടുതലുള്ളതിനാല്‍ ആദ്യ വരി ടൈപ്പു് ചെയ്ത ഉടനെ സേവ് ചെയ്ത് സൃഷ്ടിച്ച് ആ പേജ് റിസര്‍വ്വ് ചെയ്യുക. ചുവന്ന നിറത്തിലുള്ള പുതിയ താളുകള്‍ എടുത്ത് ടൈപ്പു് ചെയ്തു തുടങ്ങുക.


ഇൻലൈൻ ഇമേജ് 1

Manoj.K/മനോജ്.കെ
www.manojkmohan.com