സുഹൃത്തുക്കളേ,


വിക്കിഡാറ്റ ജനകീയമാക്കുന്നതിന്‍റെ ഭാഗമായും കൂടുതൽ വിവരങ്ങൾ വിക്കിഡാറ്റയിലേക്ക് സംഭാവന ചെയ്യുക എന്ന ലക്ഷ്യത്തോടെ വിക്കിമീഡിയ ഫൗണ്ടേഷന്റെ സഹായത്തോടെ കഴിഞ്ഞ ഒരു വർഷമായി നമ്മൾ വിക്കിഡാറ്റയിൽ മലയാളം ലേബൽ-എ-തോൺ നടത്തിവരുകയാണ്. ഈ പരിപാടിയുടെ പ്രാഥമിക ലക്ഷ്യം വിക്കിഡാറ്റയുടെ ഒൻപതാം ജന്മദിനത്തിന് മുന്നോടിയായി വിക്കിഡാറ്റയിൽ 10 ലക്ഷം മലയാളം ലേബലുകൾ ചേർക്കുകയും കൂടാതെ നിലവിൽ ഉള്ളവ മെച്ചപ്പെടുത്താന്‍ ശ്രമിക്കുകയും ചെയ്യുക എന്നതായിരുന്നു. പരിപാടി ആരംഭിക്കുബോൾ 5 ലക്ഷത്തിൽ താഴെയായിരുന്നു മലയാളം ലേബളുകൾ ഏവരുടേയും സംഭാവനകളാൽ നിലവിൽ 24 ലക്ഷത്തിന് മുകളിലാണ്.

 

കൂടുതൽ ലേബലുകളുടെ ചേർക്കുന്ന 10 ഉപയോക്താകൾക്ക് ആമസോൺ/ഫ്ലിപ്കാർട് വൗച്ചറുകൾ മറ്റും സമ്മാനമായി ലഭിക്കുന്നതായിരിക്കും. കൂടാതെ 1000 ലേബലുകളുടെ കൂടുതൽ ചേർക്കുന്നവർക്കും/മെച്ചപ്പെടുത്തുന്നവർക്കും സർട്ടിഫിക്കറ്റും വിക്കിഡാറ്റ സ്റ്റിക്കറുകളും ഗാഡ്ജറ്റുകളും ലഭിക്കുന്നതായിരിക്കും.

 

അടുത്ത മാസം ഒക്‌ടോബർ 29-ന് വിക്കിഡാറ്റയുടെ ഒൻപതാം ജന്മദിനം ആഘോഷിക്കുകയാണ്. എല്ലാ വർഷവും വിക്കിഡാറ്റയുടെ ജന്മദിനത്തിനായി ആളുകൾ വിക്കിഡാറ്റ കമ്മ്യൂണിറ്റിക്കായി ചില സമ്മാനങ്ങൾ തയ്യാറാക്കാറുണ്ട്. ഈ ജന്മദിനത്തിന് നമ്മക്കും വിക്കിഡാറ്റക്ക് ഒരു സമ്മാനം നൽകാൻ കൂടാം. ഒരു മാസം കൂടി നീണ്ടുനിൽക്കുന്ന ഈ യജ്ഞത്തിൽ പങ്കെടുക്കാൻ ഏവരുടേയും ക്ഷണിക്കുന്നു.

 

കൂടുതൽ വിവരങ്ങൾക്ക് ലേബൽ-എ-തോൺ യജ്ഞത്തിന്റെ ആസൂത്രണ താൾ സന്ദർശിക്കുയും, പരിപാടിയുടെ ഭാഗമാകാൻ ഇവിടെ പേര് ചേർക്കുകയും ചെയ്‌യാം.


കൂടാതെ ഒക്ടോബർ 29-31 തീയതികളിൽ വിക്കിഡാറ്റകോൺ 2021 എന്ന പേരിൽ ഓൺലൈനിൽ വിക്കിഡാറ്റ സമ്മേളനം നടക്കുന്നുണ്ട്. ഒക്ടോബർ 10 വരെ, താങ്കൾക്ക്‌  ഇഷ്ടമുള്ള ഒന്നോ അതിലധികമോ വിക്കിഡാറ്റ പ്രോജക്റ്റുകൾ  വിക്കിഡാറ്റകോൺ കമ്മ്യൂണിറ്റി അവാർഡുകൾക്കായി നാമനിർദ്ദേശം ചെയ്യാനും കഴിയും. വിക്കിഡാറ്റ കോൺഫറൻസിൽ താങ്കൾക്ക് മീറ്റ്അപ്പ്, വർക്ക്ഷോപ്പ്, അവതരണങ്ങൾ മറ്റും അവതരിപ്പിക്കാൻ ആഗ്രഹിക്കുന്നുവെങ്കിൽ ഇവിടെ കൂടുതൽ വിവരങ്ങൾ കാണാൻ സാധിക്കും. വിക്കിഡാറ്റ കമ്മ്യൂണിറ്റിക്കായി സംവദിക്കാനും വിക്കിഡാറ്റയെക്കുറിച്ച് അറിയാൻ താല്പര്യമുള്ള ആർക്കും പരിപാടിയിൽ പങ്കെടുക്കാം. സമ്മേളനത്തിൽ പങ്കെടുക്കുന്നതിനായി ഈ ലിങ്കിൽ മുൻകൂട്ടി റെജിസ്റ്റർ ചെയ്യുക.


നന്ദി!

 

എന്ന്, 

ജിനോയ്

User:Gnoeee


Please don’t print this e-mail unless you really need to.
Every 3000 sheets consume a tree. Conserve Trees for a better tomorrow!