മലയാളം വിക്കി പഠനശിബിരം, മുംബൈ -  റിപ്പോർട്ട്.

മലയാളം വിക്കിപീഡിയയുടെ മുംബൈയിലെ ആദ്യത്തെ പഠനശിബിരം 28-07-2012, ശനിയാഴ്ച്ച അണുശക്തിനഗറില്‍ നടക്കുകയുണ്ടായി. ട്രോംബേ ടൌണ്‍ഷിപ്പ്‌ ഫൈന്‍ ആര്‍ട്സ്‌ ക്ളബ്ബ്‌ ഓഫീസില്‍ വച്ച്‌ ശ്രീ. ഷിജു അലക്സ്‌ നയിച്ച പ്രസ്തുത ശിബിരത്തില്‍ 32 പേര്‍ പങ്കെടുത്തു. വൈകീട്ട്‌ 4:00 മണിയോടെ ആരംഭിച്ച ശിബിരത്തില്‍ ശ്രീ. എം സദാനന്ദന്‍, ശ്രീ. മുരളീധരന്‍ നന്നാട്ട്‌ എന്നിവര്‍ സ്വാഗതം പറഞ്ഞു.  വിക്കി, വിക്കിപീഡിയ, വിക്കിമീഡിയ ഫൌണ്ടേഷന്‍, മലയാളം വിക്കിപീഡിയയുടെ വളര്‍ച്ച, സഹോദരസംരഭങ്ങള്‍ എന്നിവയെക്കുറിച്ച്‌ ഷിജു സംസാരിച്ചു. തുടര്‍ന്നുള്ള ശൂന്യവേളയില്‍ വിക്കിപീഡിയയുടെ ആധികാരികതയെക്കുറിച്ചും മറ്റും സദസ്സില്‍ നിന്നുയര്‍ന്ന സംശയങ്ങള്‍ക്ക്‌ മറുപടി നല്‍കി.


തുടര്‍ന്ന്‌ വിക്കിപീഡിയയില്‍ പുതിയ അക്കൌണ്ട്‌ തുടങ്ങുന്നതും, മലയാളത്തില്‍ ടൈപ്പ്‌ ചെയ്യുന്നതും പുതിയ ഒരു ലേഖനം സൃഷ്ടിക്കുന്നതും ഷിജു വിവരിച്ചു. കൂടാതെ തിരുത്തലുകള്‍ നടത്തുന്നതും കോമണ്‍സില്‍ ചിത്രങ്ങള്‍ അപ്ളോഡ്‌ ചെയ്യുന്നതും, ആ ചിത്രങ്ങളെ ലേഖനങ്ങളില്‍ ഉപയോഗപ്പെടുത്തുന്നതും എങ്ങിനെ എന്നും കാണിക്കുകയുണ്ടായി. ഒരു ചായ സല്‍ക്കാരത്തോടൊപ്പം ചര്‍ച്ച തുടര്‍ന്നു. അഞ്ചരമണിയോടെ സംഗമം അവസാനിച്ചു. ശ്രീമതി മായാദത്ത്‌ നന്ദി പ്രകാശിപ്പിച്ചു.

 

പിന്നീട്‌ മലയാളം വിക്കി കൈപ്പുസ്തകം, വിക്കി സംരംഭങ്ങളെ പരിചയപ്പെടുത്തുന്ന പ്രസണ്റ്റേഷണ്റ്റെ കോപ്പി എന്നിവ ഷിജു എല്ലാവര്‍ക്കും ഇ-മെയില്‍ വഴി അയച്ചുകൊടുത്തു.

 

 

ശിബിരത്തില്‍ പങ്കെടുത്ത ശ്രീ. റെജു കെ. "വാഴാലിക്കാവ്‌' എന്ന ലേഖനം സൃഷ്ടിച്ചുകൊണ്ട്‌ വിക്കി പ്രവര്‍ത്തനം ആരംഭിച്ച കാര്യം സന്തോഷപൂര്‍വ്വം അറിയിച്ചു കൊള്ളുന്നു.

 

പങ്കെടുത്തവര്‍, സര്‍വ്വശ്രീ.

 

1.       അജയകുമാര്‍ എസ്‌.

2.       അജ്‌മല്‍ പി. വൈ.

3.       അനൂപ്‌ സുകുമാരന്‍

4.       ആശാരി എ. ജി. എസ്‌.

5.       ബാലസുബ്രഹ്മണ്യന്‍ നായര്‍ എ.

6.       ബിനോയ്‌ കെ.

7.       ജയന്‍ എം. പി.

8.       ജില്‍ജു രതീഷ്‌

9.       ജിനേഷ്‌ തോമസ്‌

10.   കുമാര്‍ എം. ജി. ആര്‍.

11.   മായാദത്ത്‌ വി. പി.

12.   മുരളീധരന്‍ എന്‍.

13.   നൈന സജീവന്‍

14.   ഓമനക്കുട്ടന്‍ വി. ആര്‍.

15.   പത്മ സുകുമാരന്‍

16.   ഡോ. പയസ്‌ ഐ. സി.

17.   പ്രദീപ്‌ ആര്‍.

18.   രാജേഷ്‌ പി. ഡി.

19.   രതീഷ്‌ എം. പി.

20.   റെജു കെ.

21.   സദാനന്ദന്‍ എം.

22.   ശ്രീപ്രസാദ്‌ വി.

23.   സൌപര്‍ണ്ണിക വി. പിള്ള

24.   സുധ ആര്‍. കുമാര്‍

25.   സുകുമാരന്‍ പി. കെ.

26.   ഡോ. സുരേഷ്‌ ജി

27.   ഡോ. വേണുഗോപാലന്‍ എ.

28.   വിജയന്‍ വി. എന്‍.

29.   വിജു ചിറയില്‍

30.   വിന്‍സണ്റ്റ്‌

31.   വിത്സണ്‍ എം. കെ.

32.   ഷിജു അലക്സ്‌

 

 

സസ്നേഹം,

-പ്രദീപ്‌




https://picasaweb.google.com/100511450317277317445/MalayalamWikiSibiramMumbai

--
Pradeep R.
TPD, BARC,
Mumbai-400 085

Email:
pradeepr@barc.gov.in
pradeep717@gmail.com


Tel:

022 25592246(Off.)

022 25527225(Res.)
9892268729(Mob.)