ദേവദാസ്, വിക്കിയിലെ പഞ്ചായത്തിൽ അഭിപ്രായം പറയുന്നതിനു അതിന്റെ പ്രാധാന്യമുണ്ട്. പുറത്തെ ചർച്ചകളിൽ നിന്നും കടമെടുത്തിട്ടായാലും അഭിപ്രായങ്ങളും നിർദ്ദേശങ്ങളും അവിടെ ഉന്നയിക്കണം. അതിൽ നിന്നും പുതിയ മാർഗദണ്ഢങ്ങൾ വോട്ടിനിടണം. 


2013/11/12 Devadas VM <vm.devadas@gmail.com>

2013/11/12 sugeesh | സുഗീഷ് * <sajsugeesh@gmail.com>
തീർച്ചയായും അതു നല്ലതുതന്നെ.. പക്ഷേ, ചർച്ച നടത്തേണ്ടുന്ന
പഞ്ചായത്തിലേയ്ക്ക് ആർക്കും കയറാൻ വയ്യല്ലോ !!!

"നീ നാലു പുസ്തകമെന്ന് പറഞ്ഞോ എന്നാൽ ഞാൻ ആറെണ്ണമെന്ന് പറയും."
"ആ അവാർഡൊക്കെ ഒരവാർഡാണോ, ഇതല്ലേ അവാർഡ്"
"ആ സൈറ്റിന് ആധികാരികതയോ, ഞാൻ വെട്ടും"
"നീ വെട്ടിയോ എങ്കിൽ ഞാൻ പിന്നെയും ‌കയറ്റും"
"എന്നാൽ ഞാൻ ഫലകമിടും"
എന്ന മട്ടിൽ ഇപ്പോൾ കാര്യങ്ങൾ പോകുന്നതപ്പാടെ പഞ്ചായത്തിലോ, സംവാദത്താളിലോ ‌പേസ്റ്റ് ചെയ്തോ എഴുതിയോ ‌തർക്കയുക്തി ഉന്നയിക്കണമെന്നാണോ? തൽക്കാലം അതിനില്ല.

ആനയുടെ ‌ശ്രദ്ധേയതയും, ‌കവിയുടെ ശ്രദ്ധേയതയും, നടന്റെ ശ്രദ്ധേയതയുമായി ബന്ധപ്പെട്ട് ‌കുറെ ചർച്ചകളും തർക്കങ്ങളും നടക്കുന്നതിൽ നിന്ന് ‌പരിഹാസങ്ങൾക്കപ്പുറം പൊതുവായ ചില തീരുമാനങ്ങളൊ, നിർദ്ദേശങ്ങളോ ഒക്കെ രൂപീകരിക്കപ്പെട്ടു വന്നിട്ടുണ്ടെങ്കിൽ അതിനേയും വിക്കിയ്ക്കകത്തെ ചർച്ചയിൽ പരിഗണിക്കണമെന്ന് മാത്രമായിരുന്നു അഭിപ്രായം. ഏവരുമിവിടെ വന്ന് ~~~~ ഇട്ട് പറഞ്ഞാലേ അഭിപ്രായമാകൂ എന്ന നിരാസം വേണോയെന്നും...

--

Devadas.V.M.

_______________________________________________
Wikiml-l is the mailing list for Malayalam Wikimedia Projects
email: Wikiml-l@lists.wikimedia.org
Website: https://lists.wikimedia.org/mailman/listinfo/wikiml-l

To stop receiving messages from Wikiml-l please visit: https://lists.wikimedia.org/mailman/options/wikiml-l