ഇപ്പോള്‍ നമുക്ക് മുന്നിലുള്ള ഏറ്റവും വലിയ വെല്ലുവിളി പകര്‍പ്പാവകാശം കഴിഞ്ഞ കൃതികള്‍ സ്കാന്‍ ചെയ്തെടുക്കലാണ്. അതിനുള്ള സാഹചര്യമില്ലാത്ത സന്ദര്‍ഭങ്ങളില്‍ ചെയ്യുന്ന ഒരു എളുപ്പ പണിയാണ് ക്യാമറ ഉപയോഗിച്ച് ഫോട്ടോ എടുക്കുന്നത്. ശാരദയുടെ പുസ്തകത്തിന്റെ ഫോട്ടോകള്‍ ഒരു ഉപയോക്താവ് 
അയച്ച് തന്നതാണ്. അങ്ങനെയുള്ള ന്യൂനതകള്‍ ഇതിനുണ്ട്. ലഭ്യമായ സൗകര്യങ്ങളില്‍ നിന്നുള്ള പ്രവര്‍ത്തനെ നമുക്കിപ്പോള്‍ ചെയ്യാനാകൂ.

നല്ല ഗുണമേന്മയോടെ പകര്‍പ്പാവകാശം കഴിഞ്ഞ പുസ്തകങ്ങള്‍ സ്കാന്‍ ചെയ്ത് തരാന്‍ സന്നദ്ധതയുള്ളവര്‍ ഉണ്ടെങ്കില്‍ എന്നെയൊ  മറ്റ് വിക്കി ഗ്രന്ഥശാല പ്രവര്‍ത്തകരുമായി ബന്ധപ്പെടുകയോ ചെയ്താല്‍ ഉപകാരമായിരിക്കും.  

2012, ജനുവരി 10 2:57 രാവിലെ ന്, sugeesh | സുഗീഷ് * <sajsugeesh@gmail.com> എഴുതി:
ഫോട്ടോ എടുത്ത് കയറ്റുമ്പോൾ ഫോക്കസ് ആയിട്ടുണ്ടോ എന്നും ശ്രദ്ധിക്കണം. മറ്റുള്ള DJVU നിന്നും വ്യത്യസ്തമായി  ഇതിൽ പല ചിത്രങ്ങളും OUT OF FOCUS ആണ്. അടുത്തതെങ്കിലും ശ്രദ്ധിക്കണമെന്ന് താത്പര്യപ്പെടുന്നു.