സ്ക്രീന്‍ ഷോട്ടില്‍ മലയാളവും ഉണ്ട്. സന്തോഷിനു ബഗ്ഗില്‍ കുറച്ചൂടി വിവരങ്ങള്‍ ചേര്‍ക്കാന്‍ പറ്റുമെന്ന് തോന്നുന്നു.

2009/10/5 Shiju Alex <shijualexonline@gmail.com>
മലയാളത്തെ സംബന്ധിച്ച ഉദാഹരണങ്ങള്‍ ആ ബഗ്ഗില്‍ സ്ക്രീന്‍ ഷോട്ടായി ചേര്‍ത്താല്‍ നന്ന്. ഇന്‍ഡിക്ക് ഭാഷകളുടെ റെന്‍ഡറിംങ്ങ് കുറച്ചു് കൂടി സങ്കീര്‍ണ്ണമാണെന്നു് തോന്നുന്നു. മലയാളത്തിന്റേതു് പ്രത്യേകിച്ചു്.

ഷിജു

2009/10/4 സാദിക്ക് ഖാലിദ് Sadik Khalid <sadik.khalid@gmail.com>

ഇതേ പ്രശ്നം തുടക്കത്തില്‍ തന്നെ അനൂപന്‍ എന്നോട് സൂചിപ്പിച്ചിരുന്നു. അതിന്റെ അടിസ്ഥാനത്തില്‍ ഇതുമായി ബന്ധപ്പെട്ട ബഗ്ഗില്‍  (https://bugzilla.wikimedia.org/show_bug.cgi?id=19830) ആവശ്യമായ വിവരങ്ങള്‍ ചേര്‍ത്തിട്ടുമുണ്ട്. കൂടുതല്‍ ടെക്നിക്കല്‍ വിവരങ്ങള്‍ ചേര്‍ക്കാന്‍ ആര്‍ക്കെങ്കിലും സാധിക്കുമെങ്കില്‍ വളരെ നല്ലത്.

2009/10/4 Santhosh Thottingal <santhosh00@gmail.com>

റിപ്പോര്‍ട്ട് ലാബിനു് ഇതുവരെ കോംപ്ലെക്സ് സ്ക്രിപ്റ്റ് സപ്പോര്‍ട്ടില്ല.
അതുകൊണ്ടു തന്നെ ഇന്‍ഡിക് റെന്‍ഡറിങ്ങ് അതിനെക്കൊണ്ടു സാധ്യമല്ല
മലയാളം പ്രോഗ്രാം വഴി PDF ആക്കുന്നതിനു് ഗ്നു/ലിനക്സ് മെഷീനുകളില്‍
പാംഗോ-കൈറോ ആണു് ഉപയോഗിക്കേണ്ടതു്. ഗ്നു/ലിനക്സ് മെഷീനുകളില്‍ പാംഗോ ആണു്
മലയാളം റെന്‍ഡര്‍ ചെയ്യുന്നതു്.
ടെക്സ്റ്റ് എഡിറ്ററുകളും മറ്റും PDF ലേയ്ക്ക് ഫയലുകള്‍ export
ചെയ്യുന്നതും ഇതുപയോഗിച്ചാണു്.
അതിന്റെ ഒരു കമാന്റ് ലൈന്‍ front end ഉപയോഗം ഇതാണു്:
pango-view -q -w 600 --align=left --justify --margin=100
--font=Rachana -o outputfile.pdf malayalamarticle.txt

വേറൊരു വഴി ICU ആണു്. ഓപ്പണ്‍ഓഫീസ് ഇതാണു് ഉപയോഗിക്കുന്നതു്.

തത്കാലം ഒരു ബഗ്ഗ് ഫയല്‍ ചെയ്യുക.

-സന്തോഷ്
_______________________________________________
Wikiml-l is the mailing list for Malayalam Wikimedia Projects
email: Wikiml-l@lists.wikimedia.org
Website: https://lists.wikimedia.org/mailman/listinfo/wikiml-l

--
സ്‌നേഹാന്വേഷണങ്ങളോടെ,
സാദിക്ക് ഖാലിദ്