വിക്കിപീഡിയ സൈറ്റ് പ്രവർത്തിക്കാൻ ഒരു ഫോണ്ടിന്റേയും ആവശ്യമില്ല എന്ന വസ്തുത അറിയില്ലെന്നാണ് മുകളിലെ കമന്റ് സൂചിപ്പിക്കുന്നത്. അടുത്ത കാലത്ത് യു.എൽ.എസ്. വരുന്നത് വരെ മലയാളം വിക്കിപീഡിയയ്ക്ക് ഒരു ഫോണ്ടുമായും കൂട്ടുകെട്ടുണ്ടായിരുന്നില്ല.

വിക്കിപീഡിയ ഉപയോക്താക്കളാണ് അവരുടെ കമ്പ്യൂട്ടറിൽ ഏത് ഫോണ്ട് വേണമെന്ന് തീരുമാനിക്കുന്നത്. അതല്ലാതെ ഫോണ്ടുമായി വിക്കിപീഡിയക്ക് യാതൊരു ബന്ധവുമില്ല.



2013/11/13 Shiju Alex <shijualexonline@gmail.com>
സെബിന്റെ പൊസ്റ്റിൽ തൂലിക ഫോണ്ടിന്റെ ഉടമസ്ഥൻ അജയ ലാലിന്റെ വക ഇങ്ങനെ ഒരു കമെന്റ് കണ്ടു.

\\Indhu Ajayalal 2002 -ൽ തൂലികയൂണിക്കോഡ് എന്നപേരിൽ പുറത്തിറക്കിയ മലയാളം യൂണിക്കോഡ് ഫോണ്ടുപയോഗിച്ചാണ് മലയാളം വിക്കിപീഡകയുടെ തുടക്കം എന്നകാര്യം സമ്മതിച്ചുതരൽ അഭിമാനക്ഷതമായി കരുതുന്നവരാണ് ഇപ്പോഴും വിക്കിപീഡിയയിൽ. 2002-ൽ എന്നേഫോണിൽ ബന്ധപ്പെട്ടു ഫോണ്ടുപയോഗിക്കനുള്ള വാക്കാലുള്ള അനുമതിയോടുകൂടിയാണ് മലയാളം വിക്കി ആരംഭിക്കുന്നത്.\\

ഇതിന്റെ പിന്നിലുള്ള കഥ എന്താവും? മലയാളം വിക്കിയുടെ ചരിത്രത്തിൽ ചേർക്കാനാണ്.


_______________________________________________
Wikiml-l is the mailing list for Malayalam Wikimedia Projects
email: Wikiml-l@lists.wikimedia.org
Website: https://lists.wikimedia.org/mailman/listinfo/wikiml-l

To stop receiving messages from Wikiml-l please visit: https://lists.wikimedia.org/mailman/options/wikiml-l



--
Junaid P V
http://junaidpv.in