ഞാൻ ശരിക്കും വെബ് ഫോണ്ടിനെതിരല്ല. പക്ഷേ അതുപയോക്കേണ്ട വിധം ഒന്നു ഡിഫൈൻ ചെയ്യേണ്ടതുണ്ട്. ഇപ്പോൾ പിടിപ്പിച്ചിരിക്കുന്ന ടൂളിൽ പിടിച്ചുതന്നെ പറയാം. ആ ടൂളിലെ പ്രദർശനം എന്ന മെനുവിലെ ഫോണ്ടുകൾ എന്ന ഓപ്ഷൻ ആണു നമുക്കിവിടെ വിഷയമായിരിക്കുന്നത്. അതിലെ ബാക്കിയുള്ള കാര്യങ്ങൾ അത്ര അത്യാവശ്യമുള്ള കാര്യമാണോ?? അല്ല എന്നാണെനിക്കു തോന്നുന്നത്. വെറുതേ കുറേ ജാവാസ്ക്രിപ്റ്റ് വാരിവലിച്ചിട്ട് ലോഡിങ് ടൈം കൂട്ടാമെന്നല്ലാതെ ലോകഭാഷകളെയൊക്കെ മലയാളത്തേലേക്ക് തിരികിക്കയറ്റേണ്ടതുണ്ടോ? ആ ടൂളിനെ കുറിച്ചുള്ള അറിവില്ലായ്മയാണെങ്കിൽ ക്ഷമിക്കുക. എനിക്കതിലെ മറ്റു പല ഓപ്ഷനെ ഇപ്പോഴും ഒരു പിടിയും കിട്ടിയിട്ടില്ല. അവിടെ നിൽക്കട്ടെ.

യൂസേർസിനെ ലോഗിൻ ചെയ്യുന്നതനുസരിച്ച് എഡിറ്റേർസ് എന്നും വായനക്കാരെന്നും തരം തിരിക്കാം. അതിൽ വായനക്കാർക്കാണ് ഫോണ്ട് പ്രശ്നം പ്രധാനമായും വരുന്നത്. അവർക്ക് ഫോണ്ട് എന്നൊരു സാധനം അറിയണമെന്നേ ഇല്ല!! അവർക്കാണ് വെബ് ഫോണ്ടിന്റെ സഹായം വേണ്ടത്. ഇത്തരക്കരെ മതിയായ രീതിയിൽ സഹായിക്കാൻ ഇപ്പോൾ തന്നെ Reading Problems? Click here എന്നൊരു സംഗതിയുണ്ട്.

നമുക്ക് വികസിപ്പിക്കേണ്ടത് ആ പേജല്ലേ?  അവിടെ നമുക്ക് അവരോട് പറയാം  നിങ്ങളുടെ സിസ്റ്റത്തിൽ മലയാളം ഫോണ്ടില്ലാത്തതിനാലാണ് ചതുരക്കട്ടകളായി കാണുന്നതെന്നും താഴെ കാണുന്നതിൽ നിന്നും ഒരു ഫോണ്ട് സെലെക്റ്റ് ചെയ്താൽ മലയാളം വായിക്കാൻ പറ്റുമെന്നും. ഇപ്പോൾ കൊടുത്തിരിക്കുന്നതുപോലെ ഒരു ഫോണ്ട് സെലെക്റ്റ് ചെയ്ത് ഓക്കെ കൊടുത്താൽ എനേബിൾ ചെയ്യാൻ പാകത്തിൽ അവിടെ വെബ് ഫോണ്ടുകൾ കിടക്കട്ടെ. അതിൽ പുതിയ ലിപിയും പഴയലിപിയും മീരയും ഒക്കെ കിടക്കട്ടെ. അതുപോലെ സിസ്റ്റത്തിലേക്ക് ഫോണ്ടുകൾ ഡൗൺലോഡ് ചെയ്യാനുള്ള ലിങ്കുകളും അത് ഇൻസ്റ്റാൾ ചെയ്യാനുള്ള വഴികളും അവിടെ കൊടുക്കാം..

സിസ്റ്റത്തിൽ ഫോണ്ടില്ലാതെ (ഓഫീസ് കമ്പ്യൂട്ടറുകൾ) വരുന്ന എഡിറ്റേർസിനും ഇതുപയോഗിക്കാമല്ലോ.

രാജേഷ്