എന്തായാലും പബ്ലിക്ക് ഡൊമൈൻ അല്ല. നിലവിൽ അങ്ങനെ ഒരു സംവിധാനം ഇന്ത്യയിൽ ഇല്ല. കാലപ്പഴക്കം കൊണ്ട് (പ്രസിദ്ധീകരിച്ച് 60 വർഷം കഴിഞ്ഞ്) പൊതുസഞ്ചയത്തിൽ ആകുന്നത് മാത്രമാണ് നിലവിൽ ഇന്ത്യയിൽ പൊതുസഞ്ചയം.

സർക്കാർ പ്രസിദ്ധീകരണങ്ങളുടെ പകർപ്പകാശം പ്രസിദ്ധീകരണവകുപ്പിനും, അങ്ങനെയല്ലാത്തവ വിവിധ മറ്റ് വകുപ്പുകൾക്കും ആണ്. ഇതിൽ നിന്ന് വ്യത്യസ്തമായി നിൽക്കുന്നത് സർവ്വവിജ്ഞാനകൊശം മാത്രമാന്. അതും പക്ഷെ പൊതുസഞ്ചയം അല്ല (GFDL ആണ്). കുറഞ്ഞ പക്ഷം കേരളത്തിന്റെ കാര്യത്തിലിലെങ്കിലും പൊതുജനങ്ങളുടെ പണം ഉപയൊഗിച്ച് ചെയ്യുന്ന സംഗതികൾ എല്ലാം ഓട്ടോമാറ്റിക്കായി പൊതുസഞ്ചയത്തിൽ (GFDL /CCBYSA അല്ല) വരുത്താൻ തക്കവണ്ണം ഒരു മുന്നേറ്റം ഉണ്ടാവേണ്ടതുണ്ട്. അതിനു പല തരത്തിലുള്ള ഇടപെടലുകൾ വേണം.





 


2013/8/17 Jaisen Nedumpala <jaisuvyas@gmail.com>
ഹായ്,

  ഒരു സംശയം ചോദിക്കാനുണ്ടായിരുന്നു. ഇന്ത്യന്‍ ഭരണഘടന, ഇന്ത്യയില്‍ മുഴുവനും ചില സംസ്ഥാനങ്ങളില്‍ മാത്രവും പ്രാബല്യത്തിലുള്ള നിയമങ്ങളും ചട്ടങ്ങളും സര്‍ക്കാര്‍ ഉത്തരവുകളും സര്‍ക്കുലറുകളും, വിവിധ കോടതികളുടെ വിധികളും മറ്റുമൊക്കെ ഏതു ഡൊമെയ്‌നിലാണു വരിക? അവയ്ക്കു പകര്‍പ്പവകാശമുണ്ടോ? ഉണ്ടെങ്കില്‍ ആര്‍ക്കാണു പകര്‍പ്പവകാശം? അതോ പബ്ലിക്‍ ഡൊമെയ്‌നിലാണോ വരിക?
ആര്‍ക്കെങ്കിലും പറയാമോ?

--
~-~-~-~-~-~-~-~-~-~-~-~-~-~-~
- നെടുമ്പാല ജയ്സെന്‍ -
~-~-~-~-~-~-~-~-~-~-~-~-~-~-~
    (`'·.¸(`'·.¸^¸.·'´)¸.·'´)
«´¨`·* .  Jaisen . *..´¨`»
    (¸.·'´(`'·.¸ ¸.·'´)`'·.¸)
    ¸.·´^.`'·.¸ ¸.·'´
     ( `·.¸`·.¸
      `·.¸ )`·.¸
     ¸.·(´ `·.¸
    ¸.·(.·´)`·.¸
      ( `v´ )
        `v´

_______________________________________________
Wikiml-l is the mailing list for Malayalam Wikimedia Projects
email: Wikiml-l@lists.wikimedia.org
Website: https://lists.wikimedia.org/mailman/listinfo/wikiml-l

To stop receiving messages from Wikiml-l please visit: https://lists.wikimedia.org/mailman/options/wikiml-l