പ്രിയരേ..
മലയാളം വിക്കിപീഡിയ നിലവില്‍ വന്നിട്ട് 20 വര്‍ഷം പൂര്‍ത്തിയാകുകയാണെന്ന് അറിയാമല്ലോ..
മലയാളം വിക്കിപീഡിയ പോലുള്ള വിക്കിമീഡിയയുടെ അനുബന്ധ സംരഭങ്ങളുടെ ഭാവി പ്രവര്‍ത്തനങ്ങളെ കുറിച്ച് ചര്‍ച്ച ചെയ്യുന്നതിനും ഈ മേഖലയില്‍ നടന്നുകൊണ്ടിരിക്കുന്ന പുതിയ കാര്യങ്ങള്‍ മനസ്സിലാക്കുന്നതിനും വേണ്ടി ഈ വരുന്ന ശനിയാഴ്ച ( 17.12.2022) തൃശ്ശൂരില്‍ ഒരു യോഗം നടത്തുന്നു.
വിക്കിമീഡിയ മുന്നോട്ട് വെക്കുന്ന “സ്വതന്ത്രവും സൗജന്യവുമായ അറിവിന്‍റെ“ വ്യാപനത്തിന് പ്രവര്‍ത്തിക്കാന്‍ താല്‍പ്പര്യമുള്ള ആര്‍ക്കും പ്രസ്തുത പരിപാടിയില്‍ പങ്കെടുക്കാം.
പ്രസ്തുത പരിപാടിയില്‍ പങ്കെടുക്കാന്‍ ആഗ്രഹമുള്ളവര്‍ ഈ ഫോം  പൂരിപ്പിക്കുമല്ലോ...

https://forms.gle/zhb8xywaCCQ5gJRb9 

* കാര്യപരിപാടികള്‍*

#വിക്കിമീഡിയ മൂവ്മെന്‍റ് സ്ട്രാറ്റജി  ഭാവി പദ്ധതികള്‍ ചര്‍ച്ച
#വിക്കിമീഡിയ പരിശീലനം