മലയാളികൾ വിക്കിപീഡിയയെ സ്നേഹിക്കുന്നു എന്ന വിക്കിപദ്ധതി 14-മത്തെ ദിവസത്തിലേക്ക്  കടന്നപ്പോൾ ഈ പദ്ധതിയുടെ ഭാഗമായി ഇതിനകം കോമൺസിലേക്കും മലയാളം വിക്കിയിലേക്കും അപ്‌ലോഡ് ചെയ്ത സ്വതന്ത്ര ചിത്രങ്ങളുടെ എണ്ണം 1250 കവിഞ്ഞു. ഇതു വരെ അപ്‌ലോഡ് ചെയ്യപ്പെട്ട ചിത്രങ്ങൾ ഇവിടെ കാണാം കോമൺസിൽമലയാളം വിക്കിയിൽ

നിങ്ങൾ ചേർക്കുന്ന ചിത്രം ഈ പദ്ധതിയുടെ ഭാഗമായി വരാൻ ചിത്രം അപ്‌ലോഡ് ചെയ്തതിനു് ശേഷം {{Malayalam loves Wikimedia event}} എന്ന ടാഗ് ചേർക്കാൻ മറക്കരുത്. കോമൺസിലെ അപ്ലോഡ് ടൂൾ ഉപയോഗിക്കുന്നവർ Additional info എന്നയിടത്തും കോമണിസ്റ്റ് ടൂൾ ഉപയോഗിക്കുന്നവർ ലൈസൻസ് എന്ന ടെക്സ്റ്റ് ബോക്സിൽ ഉചിതമായ ലൈസൻസ് തിരഞ്ഞെടുത്ത ശേഷം ലൈസൻസിനുശേഷം അതേ ടെക്സ്റ്റ് ബോക്സിൽ തന്നെ {{Malayalam loves Wikimedia event}} എന്ന ഫലകം ടൈപ്പ് ചെയ്താൽ മതിയാലും. മറ്റെന്തെങ്കിലും ടൂൾ ഉപയോഗിക്കുന്നവർക്ക് സഹായം ആവശ്യമുണ്ടെങ്കിൽ ചോദിക്കുമല്ലോ.

പദ്ധതിയുടെ ഭാഗമായി ചിത്രങ്ങൾ മാത്രമേ അപ്ലോഡ് ചെയ്യാവൂ എന്നൊരു നിബന്ധന ഇല്ലെന്ന് എല്ലാവർക്കും അറിയാമെന്ന് കരുതുന്നു.. വിജ്ഞാനപ്രദമായ വീഡിയോകളും അപ്ലോഡ് ചെയ്യാവുന്നതാണ്. കോമൺസിൽ സ്വീകാര്യമായ ഫയൽ തരങ്ങൾ ഇവിടെ കാണാം -> http://commons.wikimedia.org/wiki/Commons:File_types

ഞാൻ അപ്ലോഡ് ചെയ്ത ഒരു വീഡിയോ ഇവിടെയുണ്ട് -> http://commons.wikimedia.org/wiki/File:Baby_elephant_dance.ogg. VLC Player ഉപയോഗിച്ചാണ് mpeg ഫയൽ ogg ആക്കി മാറ്റിയത്. വീഡിയോകളെപ്പറ്റി എന്തെങ്കിലും സംശയങ്ങൾ ഉണ്ടെങ്കിൽ ചോദിക്കാൻ മടിക്കരുത്.

എല്ലാവർക്കും സന്തുഷ്ടമായ ഒരു വിഷുദിനം ആശംസിക്കുന്നു.

- ശ്രീജിത്ത് കെ.