അനിവാർ,

ജാദു എങ്ങനെ മദ്ധ്യവർത്തികളെ കോപ്പിറൈറ്റ് ലംഘനം തടയാൻ ഉത്തരവാദികളാക്കുന്നു? SOPA വന്നിരുന്നുവെങ്കിൽ വിക്കിപ്പീഡിയയുടെ പ്രവർത്തനച്ചെലവ് അതിഭീമമായി വർദ്ധിക്കുമായിരുന്നു. അതായിരുന്നു എതിർപ്പിന്റെ ഒരു കാരണം. ജാദു എങ്ങനെ വിക്കിപ്പീഡിയയുടെയോ മറ്റേതെങ്കിലും മദ്ധ്യവർത്തിയുടെയോ പ്രവർത്തനച്ചിലവോ മേൽനോട്ടം നടത്താനുള്ള ബാദ്ധ്യതയോ വർദ്ധിപ്പിക്കും? ടൊറന്റിന്റെ ലിങ്കുകൾ (കുറ്റകൃത്യം ചെയ്യാനുള്ള വാതിലുകൾ) അടയ്ക്കുകയല്ലേ ജാദു ചെയ്യുന്നത്?

വിക്കിപ്പീഡിയയിലെ ലേഖനത്തിൽ ഒരു പുതിയ ചലച്ചിത്രത്തിന്റെ കോപ്പിറൈറ്റ് ലംഘനത്തിന്റെ അവലംബമായി ടൊറന്റ് ലിങ്ക് കൊടുത്തുകണ്ടിട്ടുണ്ടോ? അത് വിക്കിപ്പീഡിയയിൽ അവലംബമായോ പുറത്തേയ്ക്കുള്ള കണ്ണിയെങ്കിലുമായോ ഉപയോഗിക്കാറുണ്ടോ? ഞാൻ ഇതുവരെ അങ്ങനെ കണ്ടിട്ടില്ല. അങ്ങനെയുണ്ടെങ്കിൽ അതിനെതിരായി നയം വരണമെന്ന അഭിപ്രായക്കാരനാണ് ഞാൻ.

എന്തായാലും സ്പെസിഫിക് ആയി ഞാൻ പറഞ്ഞ തെറ്റുകൾ എന്തെന്ന് പറഞ്ഞുകണ്ടില്ല. എന്റെ അറിവിൽ കാര്യങ്ങൾ ഇപ്രകാരമാണ്.

1. ഇന്ത്യൻ കോപ്പിറൈറ്റ് ആക്റ്റിന്റെ 52(1) പ്രകാരം കോപ്പിറൈറ്റ് ലംഘനമല്ലാത്ത പ്രവൃത്തികൾ (a) a fair dealing with a literary, dramatic, musical or artistic work 104[not being a computer
programme] for the purposes of- (i) 105private use, including research; (ii) criticism or review, whether of that work or of any other work; എന്നാണ്. മറ്റിടങ്ങ‌ളിൽ സിനിമാട്ടോഗ്രാഫിൽ ഫിലിം എന്ന പ്രയോഗമാണ് ചലച്ചിത്രങ്ങളെപ്പറ്റി നടത്തുന്നതെങ്കിലും ഇവിടെ ആ പ്രയോഗമില്ല എന്ന് ശ്രദ്ധിക്കുക. വാദത്തിനുവേണ്ടി ആർട്ടിസ്റ്റിക് വർക്ക് എന്ന പ്രയോഗം ചലച്ചിത്രങ്ങളെയും ഉൾപ്പെടുന്നു എന്ന് കണക്കാക്കാം.

ഇപ്രകാരം ഗവേഷണം, വിമർശനം എന്നിവ ഉൾപ്പെടെയുള്ള സ്വകാര്യ ഉപയോഗത്തിനായാണ് പുതിയ ചലച്ചിത്രം ഡൗൺലോഡ് ചെയ്തതെന്നും ഡൗൺലോഡ് ചെയ്യുന്നതിനിടയ്ക്ക് അത് അൽപ്പം പോലും അപ്‌ലോഡ് ചെയ്യപ്പെട്ടിട്ടില്ലെന്നും (ഇപ്രകാരം ലീച്ച് ചെയ്യുന്നത് എല്ലാവിധ ഇന്റർനെറ്റ് മര്യാദകൾക്കും എതിരാണുതാനും) കോടതിയിൽ വാദിച്ചു തെളിയിച്ചാൽ ടൊറന്റ് ഉപയോഗിച്ചയാൾക്ക് ശിക്ഷയിൽ നിന്ന് രക്ഷപെടാമല്ലോ? മറിച്ച് ഡൗൺ ലോഡിനൊപ്പം അപ്‌ലോഡും നടന്നിട്ടുണ്ടെന്ന് പകർപ്പവകാശത്തിന്റെ ഉടമസ്ഥൻ തെളിയിച്ചാലോ? (അപ്ലോഡ് കുറ്റകരമാണെന്ന് താങ്കൾ തന്നെ സമ്മതിക്കുന്നുണ്ടല്ലോ)? വകുപ്പ് 63 ബി പ്രകാരം ആറുമാസം മുതൽ മൂന്ന് വർഷം വരെ തടവു ലഭിക്കാം. ഫലത്തിൽ പൊതുസഞ്ചയത്തിലല്ലാത്ത ചലച്ചിത്രങ്ങൾ ടൊറന്റുപയോഗിച്ച് ഷെയർ ചെയ്യുന്നത് (അൽപ്പമെങ്കിലും അപ്ലോഡ് ഉൾപ്പെട്ടിട്ടുണ്ടെങ്കിൽ) കുറ്റകരമാണ് - 52(1) പ്രകാരമുള്ള ഉപയോഗത്തിനാണെങ്കിൽ പോലും.

കോപ്പിറൈറ്റ് നിയമം വിഭാവനം ചെയ്യുന്നത് ഒരു പുസ്തകത്തിന്റെ ഭാഗമോ ചിത്രത്തിന്റെ ഫോട്ടോയോ ചലച്ചിത്രത്തിന്റെ സി.ഡി. പകർപ്പോ ഗവേഷണാവശ്യത്തിനും മറ്റും കമ്പ്യൂട്ടറിൽ സൂക്ഷിക്കുന്നത് കുറ്റകരമല്ല എന്നാണ്. മറിച്ചു‌ള്ള കോടതി ഉത്തരവുകളോ നിയമത്തിന്റെ കോടതി വ്യാഖ്യാനങ്ങളോ ഉള്ളതായി എനിക്കറിയില്ല. ടൊറന്റ് ഉപയോഗിച്ച് പുതിയ ചലച്ചിത്രം പകർത്തിയതു സംബന്ധിച്ച അധികം കേസുകൾ കോടതിയിൽ വരാത്തതിനാൽ ഇതുസംബന്ധിച്ച കേസ് ലോ അവ്യക്തമാണ്.

2. ജാദു ഇന്റർനെറ്റ് സെൻസർഷിപ്പിൽ ഏർപ്പെടുന്നത് നിയമപരമായാണ് - നിയമവിരുദ്ധമായ റിക്വസ്റ്റുകളാണെങ്കിൽ ലിങ്ക് ഹോസ്റ്റ് ചെയ്യുന്നവർക്ക് ഇത് ചലഞ്ച് ചെയ്യുകയും ലിങ്ക് തുടർന്നും നൽകുകയും ചെയ്യാവുന്നതാണ്. കുട്ടികളെ ഉൾപ്പെടുന്ന പോൺ സൈറ്റുകൾ ഉണ്ടെങ്കിലോ വർഗ്ഗീയവിദ്വേഷം ഉണ്ടാക്കുന്ന സൈറ്റുകൾ ഉണ്ടെങ്കിലോ ചെയ്യാവുന്ന കാര്യം തന്നെയാണ് ഇവിടെയും നടക്കുന്നത്. നിയമലംഘനത്തിനിടയാക്കുന്നതോ നിയമം ലംഘിക്കുന്നതോ ആയ സൈറ്റുകൾ ബ്ലോക്ക് ചെയ്യാൻ കോടതി ഉത്തരവിലൂടെയോ അല്ലാതെയോ ആർക്കും ശ്രമിക്കാം.  ഞാൻ ഒന്നുകൂടി പറയട്ടെ അത് വിക്കിപ്പീഡിയ മുന്നോട്ടുവയ്ക്കുന്ന ആശയങ്ങൾക്ക് എതിരല്ല. നെറ്റ് ന്യൂട്രാലിറ്റി എന്നത് നിയമവിരുദ്ധപ്രവർത്തനങ്ങൾക്ക് അനുമതി നൽകുന്ന കാര്യമായി വിക്കിപ്പീഡിയ കണക്കാക്കുന്നുണ്ട് എന്ന് തോന്നുന്നില്ല.

ജാദുവിന്റെ കോപ്പിറൈറ്റ് സംരക്ഷണശ്രമങ്ങൾ കുത്സിതപ്രവൃത്തികളാണെന്നും എനിക്ക് തോന്നുന്നില്ല. നമ്മൾ തമ്മിൽ അക്കാര്യത്തിൽ അഭിപ്രായവ്യത്യാസമുണ്ടെന്ന് ഞാൻ മനസ്സിലാക്കുന്നു.

3. ചലച്ചിത്രങ്ങൾ 52(1) പ്രകാരമുള്ള എക്സപ്ഷൻ പ്രകാരമല്ലാതെ കമ്പ്യൂട്ടറിന്റെ ഹാർഡ് ഡിസ്കിൽ സൂക്ഷിക്കുന്നതുപോലും കുറ്റകരമാണ്. കോപ്പിറൈറ്റ് നിയമത്തിന്റെ സെക്ഷൻ 2 (m) 20 "infringing copy" means,- ii) in relation to a cinematographic film, a copy of the film made on any medium by any means. ബഹുഭൂരിപക്ഷം ആൾക്കാരും ടൊറന്റ് വഴി ചലച്ചിത്രങ്ങൾ ഡൗൺലോഡ് ചെയ്യുന്നതും ഇതിന്റെ പരിധിയിൽ വരും എന്നാണ് എന്റെ തോന്നൽ. പണം മുടക്കിയയാൾക്ക് ലാഭമെടുക്കാനുള്ളതും സിനിമ എന്ന തൊഴിലിലേർപ്പെട്ടിരിക്കുന്നവർക്ക് തങ്ങളുടെ ജീവനോപാധി നിലനിർത്താനുമുള്ള ന്യായമായ അവകാശമാണീ നിയമം സംരക്ഷിക്കുന്നതെന്നാണ് എന്റെ അഭിപ്രായം.

4. "ഇന്റര്‍നെറ്റില്‍ ലഭ്യമായ അറിവുകള്‍ വായിക്കുന്നതോ കാണുന്നതോ കോപ്പിറൈറ്റ് ഉടമകളില്‍ നിന്നു പെര്‍മിഷന്‍ വാങ്ങി വേണമെന്നുവന്നാല്‍ അത് ഇന്റര്‍നെറ്റിനെ കൊല്ലുന്നതിനു തുല്യമാണ്" എന്ന് താങ്കൾ പറയുന്നു. പകർപ്പവകാശമുള്ള ചലച്ചിത്രം ഒരു "അറിവാണോ"? വിക്കിപ്പീഡിയ ആ ചലച്ചിത്രത്തിനെ "അറിവായി" അംഗീകരിക്കുന്നില്ല. ചലച്ചിത്രത്തെപ്പറ്റിയുള്ള വിവരങ്ങൾ "അറിവ്" എന്നനിലയിൽ വിക്കിപ്പീഡിയ കാണുന്നു. ഏജന്റ് ജാദൂ അതിനെതിരു നിൽക്കുന്നില്ല. 

ഈ ചലച്ചിത്രങ്ങൾ ഇന്റർനെറ്റിൽ "ലഭ്യമാകുന്നത്" തടയുകയോ കോപ്പിറൈറ്റ് ഉടമസ്ഥരിൽ നിന്ന് പെർമിഷൻ വാങ്ങി നിയമപരമായി കാണുകയോ ചെയ്യുന്നത് ഇന്റർനെറ്റിനെ കൊല്ലുകയോ ചെയ്യും എന്നാണ് താങ്കൾ പറയുന്നതെങ്കിൽ അതിനോട് എനിക്ക് കടുത്ത എതിർപ്പുണ്ട്. താങ്കളുടെ വാദഗതി ചലച്ചിത്ര മേഖലയെയാവും കൊല്ലുക. ഇന്റർനെറ്റിന് കോപ്പിറൈറ്റ് ഉള്ള ചലച്ചിത്രങ്ങളുടെ ഷെയറിംഗിനുമപ്പുറത്ത് നിലനിൽപ്പുണ്ട്.

നിയമവിരുദ്ധപ്രവർത്തനം തടയുന്നത് (വർഗ്ഗീയതയുടെയും ലൈംഗികക്കുറ്റങ്ങളുടെയും ഉദാഹരണങ്ങൾ മുകളിൽ പ്രസ്താവിച്ചിട്ടുണ്ടല്ലോ) നൈതികമല്ലാത്ത തരം സെൻസർഷിപ്പായി ഞാൻ കണക്കാക്കുന്നില്ല.

5. സിനിമയുടെ സാമ്പത്തിക വിജയത്തിനായും സിനിമ തൊഴിലാളികളുടെ ജീവനോപാധി സംരക്ഷിക്കാനുമായി അന്യായമായ പൈറസി തടയുന്നത് നൈതികമായി ശരി തന്നെയാണ്.

ഇനി ബാരെയെ വിളിക്കുന്നതിനെപ്പറ്റിയാണെങ്കിൽ - അത് വിക്കി പ്രവർത്തകരുടെ ഭൂരിപക്ഷാഭിപ്രായത്തിന് വിടുന്നതാവും നല്ലത്. വിക്കിപ്പീഡിയ ഒരു ജനാധിപത്യസംവിധാനമാണ്. ഭൂരിപക്ഷത്തിന് എതിർപ്പുണ്ടെങ്കിൽ എന്റെ അഭിപ്രായം മാറ്റിവച്ചും ഞാൻ അതിനെ പിന്താങ്ങും. 

അജയ്

From: Anivar Aravind <anivar@movingrepublic.org>
To: ajay balachandran <drajay1976@yahoo.com>; Malayalam Wikimedia Project Mailing list <wikiml-l@lists.wikimedia.org>
Sent: Saturday, 15 December 2012 10:10 PM
Subject: Re: [Wikiml-l] മലയാളം വിക്കിപീഡിയ പത്താം വാർഷികം, എറണാകുളം - ചില ആശങ്കകൾ




വസ്തുതാപരമായ തെറ്റുകള്‍ മാത്രം ചൂണ്ടിക്കാട്ടുന്നു .
 
സൃഷ്ടാവ് മരിച്ച് 60 വർഷം കഴിഞ്ഞ (ഇന്ത്യയിലെ നിയമപ്രകാരം - മറ്റു ചില രാജ്യങ്ങളിലെ നിയമം കൂടുതൽ കടുത്തതുമാണ്) സൃഷ്ടികൾ മാത്രമേ നമ്മൾ വിക്കിപ്പീഡിയയിലും വിക്കിമീഡിയയിലും അനുവദിക്കാറുള്ളൂ. അതല്ലെങ്കിൽ സൃഷ്ടാവ് സ്വന്തം ഇഷ്ടപ്രകാരം സൃഷ്ടി പൊതുസഞ്ചയത്തിലേയ്ക്ക് നൽകുന്നതായിരിക്കണം.

പുതിയ ചലച്ചിത്രങ്ങ‌ൾ (സൃഷ്ടാക്കൾ ഇപ്രകാരം അനുവാദം നൽകാത്തിടത്തോളം കാലം) ടൊറന്റിലൂടെയും അത്തരം മറ്റ് സംവിധാനങ്ങളിലൂടെയും അപ്‌ലോഡും ഡൗൺലോഡും ചെയ്യുന്നത് ഇന്ത്യയിലെ നിയമപ്രകാരം പകർപ്പവകാശലംഘനം തന്നെയാണ്. ഇന്ത്യയിലെ നിയമപ്രകാരം (എന്റെ അറിവിൽ) അത് ജയിൽ ശിക്ഷയർഹിക്കുന്ന കുറ്റവുമാണ്.

പങ്കുവെക്കുന്നത് (അതായത് അപ്ലോഡിങ്ങ് )പകര്‍പ്പവകാശലംഘനമാണ് . എന്നാല്‍ ഇന്റര്‍നെറ്റില്‍ ലഭ്യമായ കോപ്പിറൈറ്റഡ് മെറ്റീരിയലുകള്‍ വ്യക്തിപരമമോ സ്വകാര്യമോ പഠനഗവേഷണ സംബന്ധമോ ആയ ആവശ്യങ്ങള്‍ക്കുപയോഗിക്കുന്നത് ഇന്ത്യന്‍ കോപ്പിറൈറ്റ് നിയമത്തിന്റെ 52(1)a യില്‍ വരുന്ന ഫെയര്‍ ഡീലിങ്ങിനു കീഴില്‍ വരുന്നതാണ്. അതില്‍ കുറ്റവുമല്ല.
 
 
വിക്കിപ്പീഡിയ എന്താശയമാണോ മുന്നോട്ടുവയ്ക്കുന്നത് (സ്വതന്ത്രമായ വിവരങ്ങൾ നിയമാനുസൃതമായരീതിയിൽ എല്ലാവർക്കും പ്രാപ്യമാവണം) എന്നതിന് വിരുദ്ധമല്ല പ്രകാശ് ബാരെ ഇതുവരെ പറഞ്ഞതോ ചെയ്തതോ ആയ ഒരു കാര്യവും എന്നാണ് എന്റെ അഭിപ്രായം.

തെറ്റ് . ജാദു ഇന്റര്‍നെറ്റ് സെന്‍സര്‍ഷിപ്പില്‍ ഏര്‍പ്പെട്ടതിന് തെളിവിന് ഗൂഗിള്‍ ട്രാന്‍സ്പരന്‍സി റിപ്പോര്‍ട്ടില്‍ നിന്നും (ശ്രദ്ധിക്കുക , കോപ്പിറൈറ്റഡ് മെറ്റീരിയലല്ല , കോപ്പിറൈറ്റഡ് മെറ്റീരിയലിന്റെ ടൊറന്റ് (ടൊറന്റ് പോലും നിയമവിരുദ്ധമല്ല)  ലഭ്യമായ വെബ് വിലാസങ്ങളെ ഗൂഗിള്‍ സെര്‍ച്ചില്‍ നിന്നും നീക്കലാണിത് )  ഈ ലിങ്ക് കാണൂ . http://www.google.com/transparencyreport/removals/copyright/search/?q=jadoo  . ഇത് ജാദുവിന്റെ പ്രവര്‍ത്തിയാണ് . ഇത് എല്ലാ നെറ്റ് ന്യൂട്രാലിറ്റി ആശങ്ങള്‍ക്കും എതിരാണ് .  ഇതേ രീതിയനുസരിച്ച് കരാറുകൊടുത്ത ഒരു സിനിമയുടെ ടൊറന്റ് റിലീസായത് വിവാദങ്ങളുണ്ടാക്കിയെന്ന ടൊരന്റോ ഫയലോ ലിങ്ക് ചെയ്ത ഒരു വാര്‍ത്ത ആ സിനിമയുടെ വിക്കിപീഡിയ പേജിന്റെ റഫറന്‍സായി നല്‍കിയാല്‍പോലും സെര്‍ച്ചില്‍നിന്നു നീക്കുന്നതരം സെന്‍സര്‍ഷിപ്പ് രീതിയാണ്  ഇത് . ഗൂഗിളിനുള്ള റിക്വസ്റ്റുകള്‍  ട്രാന്‍സ്പരന്‍സി റിപ്പോര്‍ട്ട് ഉള്ളതിനാല്‍ പുറത്തുവന്നു എന്നാല്‍ മറ്റു മധ്യവര്‍ത്തികള്‍ക്കുള്ളത് പുറത്തെത്തുന്നില്ല എന്നു മാത്രം . മധ്യവര്‍ത്തികളെ കോപ്പിറൈറ്റ് ലംഘനം തടയാന്‍ ഉത്തരവാദികളാക്കുന്ന , അവര്‍ക്കെതിരെ നടപടികള്‍ എടുക്കാന്‍ അമേരിക്കന്‍ സര്‍ക്കാരിന് അധികാരം നല്‍കുന്ന കരിനിയമമായിരുന്നു  SOPA . അത് ഇന്റര്‍നെറ്റിന്റെ മരണമണി ആവുമെന്നതിനാലാണ് അതിനെതിരെ വിക്കിപീഡിയ അടക്കമുള്ളവര്‍ പ്രതിഷേധിച്ചത് .ജാദു മലയാളം ഇട്ടാവട്ടത്തിനുള്ളില്‍ ചെയ്യുന്നത് ഇതേതരം കുത്സിത പ്രവര്‍ത്തികളാണ്

ഒരാൾക്ക് പകർപ്പവകാശമുള്ള ചലച്ചിത്രം നിയമവിരുദ്ധമായി കമ്പ്യൂട്ടറിൽ പകർത്തിവയ്ക്കുന്നതും ഇന്റർനെറ്റ് മാദ്ധ്യമത്തിലൂടെ അത് മറ്റുള്ളവരുമായി പങ്കുവയ്ക്കുന്നതും ഇന്റർനെറ്റ് സ്വാതന്ത്ര്യമാണ് എന്ന് എനിക്കഭിപ്രായമില്ല.

സ്വകാര്യ /വ്യക്തിപര/പഠനഗവേഷണ ആവശ്യങ്ങള്‍ക്ക് കമ്പ്യൂട്ടറില്‍ പകര്‍ത്തുന്നത് കോപ്പിറൈറ്റ് നിയപ്രകാരം അനുവദിനീയമാണ്. പങ്കുവെക്കലേ കുറ്റകരമാകുന്നുള്ളൂ. എന്നാല്‍ ഇന്റര്‍നെറ്റില്‍ ലഭ്യമായ അറിവുകള്‍ വായിക്കുന്നതോ കാണുന്നതോ കോപ്പിറൈറ്റ് ഉടമകളില്‍ നിന്നു പെര്‍മിഷന്‍ വാങ്ങി വേണമെന്നുവന്നാല്‍ അത് ഇന്റര്‍നെറ്റിനെ കൊല്ലുന്നതിനു തുല്യമാണ് . അത്തരത്തിലുള്ള ഒരു നിയമവുമില്ലെന്നിരിക്കേ . ആ പരിധി മറികടന്നുള്ള കുത്സിതപ്രചരണങ്ങളിലാണ് ജാദു ഏര്‍പ്പെട്ടിരിക്കുന്നതും. അതും കടന്ന് ഇന്റര്‍മീഡിയറികളെ സെന്‍സര്‍ഷിപ്പിന് പ്രേരിപ്പിക്കുന്നതിനെപ്പറ്റി നേരത്തെ പറയുകയും ചെയ്തു .


അത് ചെയ്യുന്നവർക്കെതിരേ നടപടിയെടുക്കുന്നത് നിയമപരമായി ശരിയാണെങ്കിൽ (അങ്ങനെയാണെന്നാണ് എന്റെ അറിവ്)

ഇന്റര്‍നെറ്റ് സെന്‍സര്‍ഷിപ്പും നിയമവിരുദ്ധമായി ഡൌണ്‍ലോഡിങ്ങിനെ ക്രിമിനലൈസ് ചെയ്യുന്നുവെന്ന് ജനങ്ങളെ തെറ്റിദ്ധരിക്കാനുള്ള ശ്രമങ്ങളാണ് പ്രശ്നം
 
പ്രകാശ് ബാരെയെപ്പോലെ ആ ശരി ചെയ്യുന്നവരെ ബോയ്ക്കോട്ട് ചെയ്യുകയോ ഒഴിച്ചുനിർത്തുകയോ ചെയ്യുന്നത് വിക്കിപ്പീഡിയയെ ഏതെങ്കിലും വിധത്തിൽ സഹായിക്കും എന്ന തോന്നൽ എനിക്കില്ല.

സുജിത്ത് പറഞ്ഞതില്‍ നിന്നും മനസ്സിലായത് ഇത് വിക്കിപീഡിയയുടെ ആവശ്യമെന്നതിനേക്കാള്‍ ബാരെയുടെ ലെജിറ്റമസി നേടാനുള്ള ആവശ്യമായി വരുന്നു എന്നതാണ് . "അതിഥി"യാവുന്നതാണ്  പ്രശ്നം പങ്കെടുക്കുന്നതല്ല എന്ന് ഇവിടെ പലരും ഉന്നയിക്കുകയും ചെയ്തല്ലോ . ഇതൊന്നുമല്ലെങ്കില്‍ തന്നെ മലയാളം യൂണിവേഴ്സിറ്റി വിസിക്കൊപ്പം പ്രകാശ്ബാരെയുടെ പേരിടുന്നത് ജയകുമാറിന്റെ വില കെടുത്തുന്നുവെന്ന് പറയാതെ വയ്യ .
 

ഞാൻ ഒരു ചലച്ചിത്രം നിർമിക്കുകയാണെങ്കിൽ അതിന്റെ സാമ്പത്തിക വിജയത്തെ നിയമവിരുദ്ധപ്രവൃത്തികൾ ബാധിക്കുന്നുവെങ്കിൽ അതിനെതിരേ നടപടിയെടുക്കാൻ നിയമവാഴ്ച്ചയുള്ള നമ്മുടെ രാജ്യത്ത് സാദ്ധ്യമല്ലേ? ഞാൻ അങ്ങനെ ശ്രമിക്കുന്നത് വിക്കിപ്പീഡിയയുടെ ഏതു നയത്തിനാണ് എതിരാവുന്നത്?

വ്യക്തമാക്കിയല്ലോ . സിനിമയുടെ സാമ്പത്തിക വിജയത്തിനായി ഇന്റര്‍നെറ്റ് സെന്‍സര്‍ഷിപ്പിലേര്‍പ്പെടാന്‍ ഇവര്‍ക്ക് യാതൊരു അവകാശവുമില്ല. അത്തരമൊരാള്‍ അതിഥിയാവുന്നത് ഭൂഷണമല്ല എന്നു മാത്രം പറയുന്നു. തിരുത്താനിനിയും വൈകിയിട്ടില്ല എന്നു മാത്രം പറയുന്നു

അനിവര്‍