ഒരു കൊള്ളാവുന്ന പുതിയ ലിപി ഫോണ്ടുകൂടെ വെബ്ഫോണ്ട്സിനൊപ്പം വന്നാല്‍ നന്നായിരുന്നു എന്ന അഭിപ്രായമുണ്ടു്. തനതുലിപി ശീലമല്ലാത്തവരെ തഴയുന്നതു് ശരിയല്ലല്ലോ.

പല്‍ചക്രത്തിന്റെ ചിത്രം കണ്ടാല്‍ സെറ്റിങ്സ് ഐക്കണാണെന്നു് തിരിയില്ലെന്നു് പറയുന്നതു് വിചിത്രമായ വാദമായി എനിക്കു തോന്നുന്നു. ഗൂഗിള്‍ , ഫേസ്ബുക്‍ എന്നിവയും പല്‍ചക്രം തന്നെയാണു് സെറ്റിങ്സിനായി ഉപയോഗിക്കുന്നതു്. ഫേസ്ബുക്കിന്റെ പല്‍ചക്രമാവട്ടെ താരതമ്യേന ചെറുതാണുതാനും.