വിക്കി സംരംഭങ്ങളിലേക്ക് സ്വതന്ത്രചിത്രങ്ങൾ ചേർക്കുന്ന ആഘോഷമായ മലയാളികൾ വിക്കിപീഡിയയെ സ്നേഹിക്കുന്നു എന്ന വിക്കിപദ്ധതിയുടെ അവസാനത്തെ ദിവസമാണു് ഇന്ന്. ഇന്ന് ഈ വിക്കിപദ്ധതിയുടെ തുടങ്ങിയിട്ട് 24 ദിവസം കഴിഞ്ഞു. പദ്ധതി 24-മത്തെ ദിവസത്തിലേക്ക് പ്രവേശിച്ചപ്പോൾ  ഈ പദ്ധതിയുടെ ഭാഗമായി വിക്കിമീഡിയയെ സ്നേഹിക്കുന്ന മലയാളികൾ വിക്കിമീഡിയ കോമൺസിലേക്ക് അപ്‌ലോഡ് ചെയ്ത സ്വതന്ത്ര ചിത്രങ്ങളുടെ എണ്ണം 1775 കവിഞ്ഞു. ഇതു വരെ അപ്‌ലോഡ് ചെയ്യപ്പെട്ട ചിത്രങ്ങൾ ഇവിടെ കാണാം കോമൺസിൽ,

ലോക വിക്കിസമൂഹങ്ങളുടെ സവിശേഷശ്രദ്ധ ആകർഷിച്ച ഈ വിക്കി പദ്ധതി ഇന്ന് നമ്മൾ പൂർത്തിയാക്കുമ്പോൾ, ഈ പദ്ധതിയുടെ ഭാഗമായി വിക്കിമീഡിയയെ സ്നേഹിക്കുന്ന മലയാളികൾ വിക്കിമീഡിയ കോമൺസിലേക്ക് അപ്‌ലോഡ് ചെയ്ത പ്രമാണങ്ങളുടെ എണ്ണം 2000 കടക്കുമോ?  കാത്തിരുന്നു കാണാം.

ഈ പദ്ധതിയുടെ ഭാഗമായി നിങ്ങൾ ചേർക്കുന്ന ചിത്രങ്ങൾ മുകളിൽ സൂചിപ്പിച്ച താളുകളിൽ വരാൻ ചിത്രം അപ്‌ലോഡ് ചെയ്തതിനു് ശേഷം നിർബന്ധമായും {{Malayalam loves Wikimedia event}} എന്ന ടാഗ് ചേർക്കണം. കോമൺസിലെ അപ്ലോഡ് ടൂൾ ഉപയോഗിക്കുന്നവർ Additional info എന്നയിടത്തും കോമണിസ്റ്റ് ടൂൾ ഉപയോഗിക്കുന്നവർ ലൈസൻസ് എന്ന ടെക്സ്റ്റ് ബോക്സിൽ ഉചിതമായ ലൈസൻസ് തിരഞ്ഞെടുത്ത ശേഷം ലൈസൻസിനുശേഷം അതേ ടെക്സ്റ്റ് ബോക്സിൽ തന്നെ {{Malayalam loves Wikimedia event}} എന്ന ടാഗ് ചേർത്താൽ മതിയാകും. 

നിങ്ങൾ ചേർക്കുന്ന ചിത്രങ്ങളിൽ തക്കതായ വിവരണവും (ഇംഗ്ലീഷിലും മലയാളത്തിലും), ചിത്രം ഉൾപ്പെടുന്ന വർഗ്ഗങ്ങൾ നിങ്ങൾക്ക് അറിയുമെങ്കിൽ അതും ഓരോ ചിത്രത്തിലും ചേർക്കുന്നത് നല്ലതാണു്. അങ്ങനെ ചെയ്താൽ അത് മറ്റ് ലോക ഭാഷകളീൽ ഉള്ളവർക്ക് അവരുടെ വിക്കി ലേഖനങ്ങളിൽ നിങ്ങളുടെ ചിത്രം ഉപയോഗിക്കാൻ അവർക്ക് സഹായകരമാകും.

പദ്ധതിയുടെ അവസാന ദിവസമായ ഇന്ന് വൈജ്ഞാനികസ്വഭാവമുള്ള പരമാവധി സ്വതന്ത്രചിത്രങ്ങൾ അപ്‌ലോഡ് ചെയ്ത് ഈ പദ്ധതി വമ്പൻ വിജയമാക്കാൻ എല്ലാവരും സഹകരിക്കണം എന്ന് അഭ്യർത്ഥിക്കുന്നു.

ഷിജു