വളർന്നു വരുന്ന ഏതൊരു പ്രസ്ഥാനത്തിനും വിമർശനങ്ങൾ സ്വാഭാവികമാണു്. അതിലൊരു തെറ്റുമില്ല. വിക്കിപീഡിയയെയും ഇതര വിക്കിസംരഭങ്ങളെയും ഇനിയും വിമർശിക്കണം. ഇതിലും രൂക്ഷമായി വിമർശിക്കണം. എങ്കിൽ മാത്രമേ ഈ സംരഭങ്ങളിലെ അനാരോഗ്യകരമായ പ്രവണതകൾ മനസിലാക്കി അതു തിരുത്തി മുന്നേറാൻ ആ പ്രസ്ഥാനത്തിനു സാധിക്കുകയുള്ളൂ. പക്ഷെ ആ വിമർശനങ്ങൾ വ്യക്തിപരമാകുന്നതു മാത്രമാണു സങ്കടകരം. വിക്കിയിലെ അഡ്‌മിന്മാർ എന്തൊക്കെയോ പവർ ഉള്ളവരാണെന്ന ധാരണയാണു എല്ലാ വ്യക്തിഗത വിമർശനങ്ങളുടേയും കാതൽ. പക്ഷെ വാസ്തവം  അതല്ലെന്നു പലർക്കും അറിയുകയും ചെയ്യാം. പക്ഷെ അറിഞ്ഞിട്ടും അറിയില്ലെന്നു നടിക്കുന്നവരെ  എങ്ങനെ പറഞ്ഞു മനസിലാക്കാൻ!