On Monday 24 June 2013 10:19 PM, Sreejith K. wrote:
ഞാൻ വിൻഡോസ് 7 ആണ് ഉപയോഗിക്കുന്നത്. ഡിഫോൾട്ടായ മീര ഫോണ്ട് വച്ച് വിക്കിപീഡിയ വായിക്കാൻ ബുദ്ധിമുട്ടാണ്. അല്ലെങ്കിൽ Ctrl + ചെയ്ത് ഫോണ്ട് വലുതാക്കണം.

മീഡിയവിക്കി:Vector.css എന്ന താളിൽ ഫോണ്ട് സൈസ് കൂട്ടിയിട്ടാൽ ഈ വായിക്കാനുള്ള ബുദ്ധിമുട്ട് ഒഴിവായിക്കിട്ടില്ലേ? ഫോണ്ടിന്റെ വലിപ്പം യു.എൽ.എസിന്റെ പ്രശ്നമായി കാണാൻ ബുദ്ധിമുട്ടുണ്ട്

അപ്പോൾ സ്വാഭാവികമായി വായിക്കാനാവുന്ന വലിപ്പത്തിൽ കിട്ടുന്ന ഫോണ്ടുകളിൽ (വിൻഡോസ് ഡീഫോൾട്ട് രചന , അഞ്ജലി, രചന തുടങ്ങിയവ) അനാവശ്യമായി അക്ഷരങ്ങളുടെ വലിപ്പം കൂടുമെന്നതാണ് പ്രശ്നം.

മീരയിൽ ചില്ല് ഇല്ലാത്തതും ഉ.എൽ.എസ്സിന്റെ പ്രശ്നം ആണെന്ന് എനിക്ക് അഭിപ്രായം ഇല്ല.

യു.എൽ.എസിനൊപ്പം വരുന്ന മീരയിൽ ചില്ലുണ്ട്. പക്ഷേ ലോക്കൽ ഫോണ്ട് എടുത്ത് കാണിക്കുമ്പോൾ മിക്കവാറും ചില്ലുണ്ടാകാനിടയില്ല. അപ്സ്ട്രീം ഡെവലപ്പർകൾ ചില്ലിനെ പിന്തുണയ്ക്കാൻ തുടങ്ങിയതീയിടെയാണല്ലോ.


എന്നാൽ യു.എൽ.എസ് ആവശ്യമുള്ളവർക്ക് മാത്രം സജ്ജീകരിക്കുന്നതരത്തിൽ ആക്കേണ്ടതുണ്ടെന്ന അഭിപ്രായത്തിനോട് യോജിക്കുന്നു.