ഈ ത്രെഡിലെ 2 ഓഫിനു മാത്രം മറുപടി

1.  ട്രോളുകള്‍ക്ക് തീറ്റ കൊടുക്കരുതെന്ന മെയിലിങ്ങ്ലിസ്റ്റ് തത്വം പാലിക്കുന്നതിനാല്‍ ആസ്ഥാന ട്രോള്‍ പ്രവീണ്‍ പ്രകാശിന് മറുപടിനല്‍കുന്നില്ല.

അനിവാറിന് ചിലപ്പോൾ തന്റെ ഏജന്റ് ജാദു വിരുദ്ധത വിശദമാക്കാൻ അങ്ങനെയിരുന്നപ്പോൾ കിട്ടിയ വേദിയാവാം ഈ ത്രെഡ്. ഇതിനുമുമ്പ് അനിവാർ തന്നെ എവിടൊക്കെയോ പറഞ്ഞ കാര്യം തന്നെയാണ് ഇവിടെയും ആവർത്തിച്ചിട്ടിരിക്കുന്നത്. ഒരു ലിങ്കിട്ടാൽ തീരുന്ന കാര്യത്തിന് ഒരു ത്രെഡ് ഹൈജാക്ക് ചെയ്ത ആളാണ് മറ്റൊരാളെ ട്രോളെന്ന് വിളിച്ച് ഒളിച്ചോടുന്നത്. ആശംസകൾ. :-)

അജയ് ബാലചന്ദ്രന്റെ ചോദ്യങ്ങള്‍ ലിങ്കിട്ടാല്‍ തീരുന്നവയല്ലാത്തതിനാല്‍ തന്നെയാണ് മറുപടി നല്‍കിയത് .ജാദുവിന്റെ ചര്‍ച്ചയുടെ   ലിങ്കിടേണ്ടിടത്ത് അതിട്ടിട്ടുമുണ്ട് .  അജയ് ബാലചന്ദ്രന്റെ ഇടപെടല്‍  ത്രെഡ് ഹൈജാക്കാണെങ്കില്‍ എന്റെ മറുപടിയും ആ ഗണത്തില്‍ പെടുത്താം .അതല്ലാതെ  strawman position ഉം adhominem അറ്റാക്കുകളും മാത്രം ഈ ത്രെഡില്‍ നടത്തിയ പ്രവീണ്‍ പ്രകാശെന്ന  ട്രോളിനെ ന്യായീകരിക്കാനായി ഏകപക്ഷീയമായ ബ്രാന്‍ഡിങ്ങ് വേണ്ട .


 
പ്രകാശ്ബാരെ അല്ലെങ്കിൽ മറ്റൊരാൾ അത്രയുമേയുള്ളു. പക്ഷേ തനിക്കിഷ്ടമല്ല, അയാള് വരേണ്ട എന്നൊരു മുട്ട് ന്യായത്തിൽ, ടോറന്റ് പ്രശ്നം ഒന്നര പേജ് മെയിലാക്കി, ഒരു പ്രശ്നമുണ്ടാക്കി കിട്ടിയ കലക്കവെള്ളത്തിൽ മീൻ പിടിക്കാൻ നോക്കരുത്.


കോപ്പിറൈറ്റ് വിഷയത്തെപ്പറ്റി തെറ്റിദ്ധാരണ പരത്തുന്ന ഒന്നരപേജ് മെയിലിനാണ് ഒന്നരപേജ് മറുപടി . അല്ലാതെ ഞാനായിട്ട് പുതിയ ചര്‍ച്ചയൊന്നും ഇവിടെ നടത്തീട്ടില്ല . പ്രകാശ് ബാരെ വരണമെന്നോ വരണ്ട എന്നോ ഞാനിട്ട് പറഞ്ഞിട്ടുമില്ല. അതിഥിയായി ക്ഷണിക്കുന്നതിലെ ഭംഗികേടേ ചൂണ്ടിക്കാട്ടിയിട്ടുള്ളൂ. മീന്‍ വേണ്ടവര് പിടിച്ചാല്‍ മതി .