വിക്കിപീഡിയയിലെ ചില ലേഖനങ്ങളിൽ തല്പരകക്ഷികൾ ഒരുപക്ഷേ ഇതുപോലെ എന്തെങ്കിലും ചെയ്യുന്നുണ്ടാവാം. വാർത്ത പഴയതാണെങ്കിലും അതിൽ എടുത്തുപറഞ്ഞ താളുകളിൽ പ്രശ്നമുണ്ടോ എന്ന് ഒന്നു നോക്കി.

1. രാമസേതു എന്ന താളിൽ ഇംഗ്ലീഷ് വിക്കിപീഡിയ അവലംബമായി ഉപയോഗിച്ചിരുന്നു എന്ന പ്രശ്നമുണ്ടായിരുന്നു. അത് ശരിയാക്കി.
2. ഹിന്ദുദേശീയതാവാദം, സാംസ്കാരിക ദേശീയത, ഏകീകൃത സിവിൽ നിയമം, ഗോവധം എന്നീ താളുകൾ മലയാളത്തിലില്ല!! ദേശീയത എന്ന താളാവട്ടെ സർവ്വവിജ്ഞാനകോശത്തിൽ നിന്ന് പകർത്തിയതാണ്!! അതിൽ പ്രശ്നമൊന്നുമില്ല.
3. ഇന്ത്യയുടെ വിഭജനം എന്ന താളിൽ പ്രശ്നമൊന്നും കണ്ടില്ല.
4. സോംനാഥ് ക്ഷേത്രം എന്ന താളിൽ അവലംബങ്ങളില്ല. ഈ താളിൽ "ക്ഷേത്രം ഉയിർത്തെഴുന്നേറ്റു" എന്നതുപോലുള്ള പ്രസ്താവനയുണ്ട്. അത് പക്ഷപാതപരമാണെന്ന് ഒരുപക്ഷേ കേൾക്കുന്നയാൾക്ക് തോന്നിയേക്കാം.
5. മാധവ സദാശിവ ഗോൾവൽക്കർ എന്ന താളിൽ ഇദ്ദേഹത്തെപ്പറ്റിയുള്ള വിമർശനങ്ങൾ ഉൾപ്പെടുത്തപ്പെട്ടിട്ടുണ്ട്. വിമർശനങ്ങൾക്കെതിരായ കാർട്ടൽ പ്രവർത്തനമൊന്നും ശ്രദ്ധയിൽ പെട്ടില്ല.
6. വി.ഡി. സവർക്കർ എന്ന താളിലെ ആദ്യ പാരഗ്രാഫിൽ വീർ ആയിരുന്നു മുന്നിൽ നിന്നത് അത് മാറ്റിയിട്ടുണ്ട്. ഗാന്ധിവധത്തിലെ ഇദ്ദേഹത്തിന്റെ പങ്കാളിത്തത്തെപ്പറ്റി താളിൽ പ്രസ്താവനയുണ്ട്. അതിനെതിരായ പ്രവർ‌ത്തനമൊന്നും കണ്ടില്ല.
7. ഹിന്ദുത്വം എന്ന താളിൽ അവലംബം ആവശ്യമുള്ള പ്രസ്താവനകളുണ്ട്. ലേഖനം കുറച്ച് ചെറുതുമാണ്.

മൊത്തത്തിൽ എനിക്ക് തോന്നുന്നത് ആ പത്രവാർത്തയിലെ വിമർശനം ഇംഗ്ലീഷ് വിക്കിപീഡിയയെക്കുറിച്ചാണെന്നാണ്. ആ വാർത്ത മലയാളത്തെപ്പറ്റിയല്ല എന്ന് വാർത്തയിൽ എടുത്തുപറയുന്ന 4 താളുകൾ ഇവിടെ ഇല്ലാത്തതിൽ നിന്നുതന്നെ മനസ്സിലാക്കാം.

ഇത്തരത്തിലുള്ള വിമർശനം എന്തായാലും നല്ലതാണെന്നാണ് എന്നാണ് എനിക്ക് തോന്നുന്നത്. ചോര തിളച്ച് ചിലരെങ്കിലും വിക്കിപീഡിയയിൽ എത്തിപ്പെടും. അവരിൽ ചിലരെയെങ്കിലും നന്നാക്കിയെടുക്കാൻ സാധിച്ചാൽ...........

അജയ്


From: manoj k <manojkmohanme03107@gmail.com>
To: Malayalam Wikimedia Project Mailing list <wikiml-l@lists.wikimedia.org>
Sent: Monday, 11 March 2013 12:07 PM
Subject: Re: [Wikiml-l] വിക്കിപീഡിയയിൽ ഇങ്ങിനെയൊക്കെ നടക്കുന്നുണ്ടോ ?? http://goo.gl/huxUC

 ഇത് പണ്ടത്തെയല്ലേ :)

www.goo.gl/huxUC

2013/3/11 bipinkdas@gmail.com <bipinkdas@gmail.com>


--
Regards..
Bipin.



_______________________________________________
Wikiml-l is the mailing list for Malayalam Wikimedia Projects
email: Wikiml-l@lists.wikimedia.org
Website: https://lists.wikimedia.org/mailman/listinfo/wikiml-l

To stop receiving messages from Wikiml-l please visit: https://lists.wikimedia.org/mailman/options/wikiml-l


_______________________________________________
Wikiml-l is the mailing list for Malayalam Wikimedia Projects
email: Wikiml-l@lists.wikimedia.org
Website: https://lists.wikimedia.org/mailman/listinfo/wikiml-l

To stop receiving messages from Wikiml-l please visit: https://lists.wikimedia.org/mailman/options/wikiml-l