പ്രസിദ്ധീകരണത്തിന്
മലയാളത്തിലെ ഏറ്റവും വലിയ ഇന്റര്‍നെറ്റ് വിവരശേഖരണിയായ  വിക്കിപീഡിയയുടെ മലയാളം പതിപ്പിന്റെ വാര്‍ഷിക സംഗമം - വിക്കിസംഗമോത്സവം 2013 ന് സ്വാഗതമരുളാന്‍ ആലപ്പുഴയില്‍ സംഘാടകസമിതി രൂപീകരിച്ചു. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും മലയാളം വിക്കിപീഡിയയില്‍ ലേഖനങ്ങളെഴുതുന്ന വിക്കിമീഡയരും വിക്കിപീഡിയ വായനക്കാരും ഡിസംബര്‍ 21, 22 തീയതികളില്‍ ആലപ്പുഴ വൈ.എം.സി.എ ഹാളിലാണ് ഒത്തുചേരുന്നത്. 

ലോകവിജ്ഞാനത്തിന്റെ ആകെത്തുക എല്ലാമനുഷ്യര്‍ക്കും പ്രാപ്യമാക്കുവാനായി വിജ്ഞാന സ്വാതന്ത്ര്യം എന്ന ലക്ഷ്യത്തോടെയാണ് വിക്കിസംരംഭങ്ങള്‍ പ്രവര്‍ത്തിക്കുന്നതെന്ന് സംഘാടക സമിതി രൂപീകരണത്തില്‍ മലയാളം വിക്കിപീഡിയ പരിചയപ്പെടുത്തിക്കൊണ്ട് മലയാളം കമ്പ്യൂട്ടിംഗ് വിദഗ്ദ്ധന്‍ കെ.വി. അനില്‍കുമാര്‍ അഭിപ്രായപ്പെട്ടു. വിക്കിസംഗമോത്സവത്തിന്റെയും അനുബന്ധപരിപാടികളുടെയും വിശദീകരണം വിക്കിനിഘണ്ടു അഡ്മിനിസ്‌ട്രേറ്റര്‍ വിശ്വപ്രഭ നടത്തി. ഡിസംബര്‍ 21 മലയാള ഭാഷയും വിക്കിപീഡിയയും എന്ന വിഷയത്തിലുള്ള പൊതുസെമിനാര്‍, വേമ്പനാടുള്‍പ്പെടുന്ന തണ്ണീര്‍ത്തട വിവരങ്ങളുടെ ഡിജിറ്റൈസേഷന്‍, വിക്കിവിദ്യാര്‍ത്ഥി സംഗമം, വിക്കിയുവസംഗഗമം തുടങ്ങിയവ അനുബന്ധപരിപാടികളുടെ ഭാഗമായി നടത്തും. ആലപ്പുഴയിലെ ചരിത്രപ്രാധാന്യമുള്ള സ്ഥലങ്ങളുടെയും വസ്തുതകളുടെയും ക്യു. ആര്‍. കോഡ് ഉപയോഗിച്ചിട്ടുള്ള ഡിജിറ്റൈസേഷന്‍,  വിക്കിപീഡിയ തിരുത്തലില്‍ പ്രായോഗിക പരീശീലനം തുടങ്ങിയവയും ഇതിന്റെ ഭാഗമായി ഉണ്ടാകുമെന്ന് അദ്ദേഹം പറഞ്ഞു.

വിക്കിപീഡിയ അഡ്മിനിസ്‌ട്രേറ്റര്‍ കണ്ണന്‍ ഷണ്‍മുഖം, പ്രൊഫ. എസ്. അജയകുമാര്‍, എം. ഗോകുമാര്‍, എ.ആര്‍. മുഹമ്മദ് അസ്ലം, എന്‍. സാനു, പി.എസ്. ജോയി തുടങ്ങിയവര്‍ സംസാരിച്ചു.

സംഘാടക സമിതി ഭാരവാഹികളായി കേന്ദ്രമന്ത്രി കെ.സി. വേണുഗോപാല്‍, ഡോ. ടി.എം. തോമസ് ഐസക് എം.എല്‍.എ. ജി. സുധാകരന്‍ എം.എല്‍.എ (രക്ഷാധികാരികള്‍) എം. ഗോപകുമാര്‍ (ചെയര്‍മാന്‍) കണ്ണന്‍ ഷണ്‍മുഖം, എ.ആര്‍ മുഹമ്മദ് അസ്ലം, ജി. മോനി (വൈസ് ചെയര്‍മാന്‍മാര്‍), അഡ്വ. ടി.കെ. സുജിത് (ജന.കണ്‍വീനര്‍), എം. രാജേഷ്, കെ. ഒ. രാജേഷ് (കണ്‍വീനര്‍മാര്‍), അഡ്വ. എം. പി. മനോജ്കുമാര്‍ (ട്രഷറര്‍) എന്നിവരെയും
ഉപസമിതി ചെയര്‍മാന്‍ കണ്‍വീനര്‍ എന്നിവരായി യഥാക്രമം എം.സി പ്രസാദ്, വി. സന്തോഷ് (പരിപാടി), പി.വി. വിനോദ്, എന്‍. സാനു (സാമ്പത്തികം) പ്രൊഫ. എസ്. അജയകുമാര്‍, ആര്‍. രഞ്ജിത്ത് (അനുബന്ധപരിപാടികള്‍), ആര്‍. ശ്രീജിത്ത്, പി.എസ്. ജോയി (ക്യു.ആര്‍. പീഡിയ) വി.കെ. ആദര്‍ശ്, കെ. സുബിന്‍ (മീഡിയ), ജയന്‍ ചമ്പക്കുളം, ഗോപു. ടി.ജി (പ്രചരണം) പി.വി. ജോസഫ്, ഡി. സുധീഷ് (ഭക്ഷണം), അഡ്വ. എ. ഫ്രാന്‍സിസ് മംഗലത്ത്,  ടോണി ദേവസ്യ (രജിസ്‌ട്രേഷന്‍) ആര്‍. റിയാസ്, പി. ജ്യോതിരാജ് (വേദി), കെ. ബാബു, കെ.എം. താഹിര്‍ (സന്നദ്ധ പ്രവര്‍ത്തകരുടെ ഏകോപനം), സുലൈമാന്‍, വി.എ. ഫിലിപ്പ് (താമസം) എന്നിവരെയും തെരഞ്ഞെടുത്തു.

വിക്കിസംഗമോത്സവം സംഘാടക സമിതിക്കുവേണ്ടി
അഡ്വ. ടി.കെ. സുജിത്ത്
(9846012841)
https://ml.wikipedia.org/wiki/WP:WS2013


--
Adv. T.K Sujith     | അഡ്വ. ടി.കെ സുജിത്
Alappuzha, Kerala | ആലപ്പുഴ, കേരളം
09846012841