സ്വന്തം നാട്ടിലായിട്ടും പങ്കെടുക്കാന്‍ പറ്റാത്തതില്‍ വിഷമമുണ്ട്..

2008/10/16 Anoop <anoop.ind@gmail.com>
ശ്രദ്ധക്ക്: ഈ മെയിലിന്റെ മറുപടി anoop.ind@gmail.com, shijualexonline@gmail.comഎന്നീ വിലാസങ്ങളില്‍ മാത്രം അയക്കുക.
--------------------------------------------------------

സുഹൃത്തുക്കളെ,
വിക്കിമീഡിയ ഫൌണ്ടെഷന്റെ മലയാളഭാഷയിലുള്ള വിവിധ വിക്കിസംരംഭങ്ങളില്‍ പ്രവര്‍ത്തിക്കുന്നവരുടെ ഒരു കൂടിച്ചേരല്‍ 2008 ഒക്ടോബര്‍ 31 വെള്ളിയാഴ്ച ചാലക്കുടിയില്‍ വെച്ച് നടത്തുവാന്‍ തീരുമാനിച്ചിരിക്കുന്നു. ഒരു ദിവസം മുഴുവന്‍ നീണ്ടു നില്‍ക്കുന്ന പരിപാടിയാണുദ്ദേശിക്കുന്നത്. മലയാളം വിക്കി സംരഭങ്ങളുമായി  പ്രവര്‍ത്തിക്കുന്നവരും, മലയാളം വിക്കി സംരഭങ്ങളെ പരിചയപ്പെടാന്‍ താല്പര്യമുള്ള എല്ലാവരുടേയും സാന്നിദ്ധ്യം ഈ കൂട്ടായ്മയില്‍ അഭ്യര്‍ത്ഥിക്കുന്നു.

പരിപാടികള്‍ സ്പോണ്‍സര്‍ ചെയ്യാന്‍ ആരും ഇല്ലാത്തതിനാല്‍ ഇതിനു വേണ്ടി വരുന്ന എല്ലാ ചെലവുകളും തുല്യമായി പങ്കിട്ടെടുക്കുന്നതാണ്. ഏവരും സഹകരിക്കണം എന്നു അഭ്യര്‍ത്ഥിക്കുന്നു.

കൂട്ടായ്മ നടക്കുന്ന കൃത്യമായ സ്ഥലം, പരിപാടികളുടെ വിശദാംശങ്ങള്‍ എന്നിവ 2 ദിവസത്തിനുള്ളില്‍ അറിയിക്കുന്നതാണ്.

പരിപാടിയില്‍ പങ്കെടുക്കുവാന്‍ താല്പര്യമുള്ളവര്‍ ‍മറുപടി anoop.ind@gmail.com, shijualexonline@gmail.com എന്നീ വിലാസങ്ങളില്‍ മാത്രം അയക്കുവാന്‍ താല്പര്യം

സ്നേഹാശംസകളോടെ,
അനൂപ്

_______________________________________________
Wikiml-l mailing list
Wikiml-l@lists.wikimedia.org
https://lists.wikimedia.org/mailman/listinfo/wikiml-l