2013/11/12 sugeesh | സുഗീഷ് * <sajsugeesh@gmail.com>
ലോകത്തിലെ സകലകാര്യങ്ങളും വിക്കിയിൽ വരാൻ ആഗ്രഹിക്കുന്നു എങ്കിൽ
{{ശ്രദ്ധേയത}} എന്ന സാധനം തന്നെ വേണ്ടെന്നും വയ്ക്കാവുന്നതാണ്.  :D

ലോകത്തിലെ ഒബ്ജക്റ്റീവ് ആയി ‌രേഖപ്പെടുത്താവുന്ന സകല കാര്യങ്ങളും വിക്കിയിൽ ‌വരേണ്ടത് ‌തന്നെയാണ്. ആധികാരികതയും ശ്രദ്ധേയതയും തമ്മിൽ കുഴയ്ക്കാതെ നോക്കണമെന്ന് മാത്രം. ഇവിടെ പല നിലപാടുകളിലും ആധികാരികതയെ ശ്രദ്ധേയതയുമായി കലർത്തുന്നത് ‌ശ്രദ്ധയിൽ ‌പെട്ടു. ശ്രദ്ധേയത എന്നത് ‌നിലവിൽ എണ്ണമോ, അളവോ ആയി ബന്ധപ്പെടുന്നതാണ് (എത്ര പുസ്തകം, എത്ര അവാർഡുകൾ) . ആധികാരികതയെന്നത് അതിന് പുറത്ത് ‌വരുന്നതാണ്. ചുരുക്കത്തിൽ ആധികാരികതയെ സമഗ്രമാക്കുന്നതിൽ ശ്രദ്ധേയതയ്ക്ക് ‌പങ്കുണ്ടെന്നതല്ലാതെ ‌ശ്രദ്ധേയതയാണോ ആധികാരികതയെ നിർണ്ണയിക്കേണ്ടത് എന്നതും പ്രശ്നമാണ്. നിലവിലെ നയത്തിൽ പാളിച്ചകളുണ്ടെങ്കിൽ അതിന്റെ തിരുത്തലുകൾ നടത്തേണ്ടത്  വിക്കിയിൽ തന്നെയാണ്. പക്ഷേ ഇതര ഇടങ്ങളിലെ ‌നിർദ്ദേശങ്ങൾ കൂടെ പരിഗണിച്ചാൽ അത്രയും നന്നായിരിക്കും.

--

Devadas.V.M.