2009/9/30 V K Adarsh <adarshpillai@gmail.com>
ഈ അധ്യയന വര്‍ഷം മുതല്‍ 5,6,7 ക്ലാസുകളിലേക്ക് ഐ.ടി പഠനം വ്യാപിച്ചിട്ടുണ്ട്. 7 ആം ക്ലാസില്‍ മലയാളം ഇന്‍സ്ക്രിപ്റ്റ് ടൈപ്പിംഗ് ഇപ്പോള്‍ തന്നെ ടെക്സ്റ്റില്‍ ഉണ്ട്. ഇതു കൂടാതെ എല്ലാ വര്‍ഷവും ഐ.ടി ഫെസ്‌റ്റിവലില്‍ മലയാളം ടൈപ്പിങ്ങ് മത്സരവും ഉണ്ട്. എഴാം ക്ലാസിലെ ഐ.ടി പുസ്തകം നോക്കുക http://www.itschool.gov.in/hbpdf/7.pdf  പേജ് 27മുതല്‍ 36 വരെ മലയാളം ടൈപ്പിംഗ് വിശദമായി ഉള്ളത് ശ്രദ്ധിക്കുമല്ലോ. എഴാം തരം പാസാകുന്ന ഒരു കുട്ടിക്ക് മലയാളം ടൈപ്പിങ്ങ് പരിചയപ്പെട്ടുവെന്നത് ആശ്വാസകരമാണ്

അങ്ങിനെ മലയാളം രക്ഷപ്പെടലിന്റെ പാതിയിൽ എത്തി. ആദർശ്, വളരെ നന്ദിയുണ്ടു്. 
ഇനി അതു് താനേ കുതിച്ചു കൊള്ളും.
 
--
Kevin Siji