>>പ്രിന്‍സ് നുണപ്രചരണം നടത്തരുതു്. മുമ്പേ ഈ ലിസ്റ്റില്‍ പ്രിന്‍സിന്റെ ചോദ്യത്തിനുത്തരമായിത്തന്നെ വിശദീകരിച്ചതാണു് നോട്ടുവും കൗമുദിയും അടക്കമുള്ള ലഭ്യമായ എല്ലാ ഫോണ്ടിലും സാമ്പിളുകള്‍ നല്‍കിയിരുന്നുവെന്നതു്. <<

ഇത് ഞാൻ പറഞ്ഞതല്ല. SMC-യിലെ ഒരാൾ തന്നെയാണ് പറഞ്ഞത്.

//പുതിയലിപി ഫോണ്ടായ രഘുമലയാളത്തിലും പഴയലിപി ഫോണ്ടായ രചനയിലും ടൈപ്പ് സെറ്റ് ചെയ്തു് രണ്ടു് സെറ്റ് എടുത്തുകാട്ടി. രചനയ്ക്കു് കൂടുതല്‍ മിഴിവു തോന്നിയതിനാല്‍ അതുമായി മുന്നോട്ടുപോകാന്‍ ധാരണയായി.//

SMC-യിലെ സെബിൻ ജേക്കബ് ഫേസ്‌ബുക്കിൽ പറഞ്ഞതാണ് ഇത്.

>>ലിപി തെരഞ്ഞെടുത്തതു് കരിക്കുലം കമ്മിറ്റിയല്ല. പാഠപുസ്തകക്കമ്മിറ്റിയാണ് .<<

ഇത് ഞാൻ നേരത്തേ വ്യക്തമാക്കിയിട്ടുള്ള കാര്യമാണ്. കരിക്കുലം കമ്മിറ്റിയ്ക്കോ പാഠപുസ്തകക്കമ്മിറ്റിയ്ക്കോ ലിപി തെരഞ്ഞെടുക്കാൻ സാങ്കേതികമായി അനുവാദമില്ല. കാരണം ലിപി പരിഷ്കരണം നടപ്പിൽ വരുത്തിക്കൊണ്ട് 1971-ൽ കേരളസർക്കാർ പുറത്തിറക്കിയ ഉത്തരവ് (G.O.(P) 37/71/Edn. dtd. 23/03/1971) തന്നെയാണ് ഇപ്പോഴും പ്രാബല്യത്തിലുള്ളത് (Standing Order). എല്ലാ ഔദ്യോഗിക ആവശ്യങ്ങൾക്കും പരിഷ്കരിച്ച ലിപി ഉപയോഗിക്കേണ്ടതാണെന്ന് അതിൽ വ്യക്തമായി പറയുന്നുണ്ട്.

" The new script will be adopted for all official purposes with effect from 15th April 1971 (Vishu Day)."

(Point No. 3)

അതുപോലെ സർക്കാർ അച്ചടിയ്ക്കുന്ന എല്ലാ പ്രസിദ്ധീകരണങ്ങളും (പാഠ പുസ്തകങ്ങൾ ഉൾപ്പെടെ) പുതിയ ലിപിയിലായിരിക്കണം എന്നും വ്യക്തമായി പറയുന്നു.

"The Superintendent of Government Presses is requested to take necessary steps for implementing the above orders in time. The Government Gazette and other Government publications will be printed in the new script from the above date."

(Point No. 5)

ഈ ഉത്തരവ് പിൻവലിക്കുകയോ മാറ്റം വരുത്തുകയോ ചെയ്യാതെ ഔദ്യോഗിക ആവശ്യങ്ങൾക്ക് പഴയലിപി ഉപയോഗിക്കുന്നത് നിയമവിരുദ്ധമാണ്. എനിക്ക് അരി മേടിക്കാൻ കാശുതരുന്നത് കേരളസർക്കാരായതുകൊണ്ട് ഇത് ചൂണ്ടിക്കാട്ടേണ്ടത് എന്റെ കടമയുമാണ്.

>>ഇനി അവലംബം ഇല്ലെന്നു വേണ്ട. തനതുലിപി വന്ന വഴി ഈ വാര്‍ത്തയിലുണ്ട്  http://epaper.newindianexpress.com/c/1823691 അതായതു് ഒക്റ്റോബര്‍ 24 നു വന്ന ഈ വാര്‍ത്തയാണു് ഈ വിഷയത്തില്‍ വന്ന ആദ്യവാര്‍ത്ത . ജോര്‍ജ്ജ് ഓണക്കൂര്‍ ആണു് ലിപിമാറ്റം നിര്‍ദ്ദേശിച്ചതെന്നു് വ്യക്തമായും ഈ വാര്‍ത്തയില്‍ പറയുന്നുണ്ട് . സുഗതകുമാരി ടീച്ചര്‍ പിന്തുണച്ചുവെന്നും.<<

അനിവാർ തന്ന വാർത്തയിൽ ഒരിടത്തും പഴയലിപി കൊണ്ടുവരണമെന്ന് ജോർജ്ജ് ഓണക്കൂർ നിർദ്ദേശിച്ചതായി പറയുന്നില്ല. Uniform script (ഏകീകൃത ലിപി‌) കൊണ്ടുവരണം എന്നു മാത്രമേ കരിക്കുലം കമ്മറ്റിയ്ക്ക് അഭിപ്രായമുള്ളൂ. ഏകീകൃത ലിപി‌ എന്നാൽ പഴയലിപി എന്നാണോ അർത്ഥം? അതായത് പഴയലിപിയും പുതിയലിപിയും ഇടകലർത്തി ഉപയോഗിക്കുന്ന ഇപ്പോഴത്തെ രീതി നിർത്തണമെന്നു മാത്രമേ അതിന് അർത്ഥമുള്ളൂ. Strictly പുതിയലിപി മാത്രം നടപ്പിൽ വരുത്തിയാലും ഏകീകൃത ലിപി‌ ആകും.

വാർത്തയിൽ പലയിടത്തും യൂണിക്കോഡിന്റെ ഗുണഗണങ്ങൾ പഴയലിപിയുടെ അക്കൗണ്ടിൽ എഴുതിച്ചേർക്കാൻ ശ്രമിക്കുന്നുണ്ട്. (ഇത് നേരത്തേ തൊട്ടേ ലിപിമൗലികവാദികളുടെ ഒരു തട്ടിപ്പാണെന്നു കാണാം.) ബ്രെയിൽ, ടെക്സ്റ്റ്-ടു-സ്പീച്ച് സൗകര്യങ്ങൾ ഒക്കെ യുണിക്കോഡിന്റെ മെച്ചങ്ങളാണ്, പഴയലിപിയുടേതല്ല. ഈ വിഷയത്തിൽ പലവട്ടം പറഞ്ഞതുപോലെ, യുണിക്കോഡ് നിലവിൽ വരുന്നത് തീർച്ചയായും സ്വാഗതാർഹമാണ്. അതേ സമയം അതിന്റെ മറപറ്റി ആരെങ്കിലും പിൻവാതിലിലൂടെ പഴയലിപി തിരികെ കൊണ്ടുവരാൻ ശ്രമിച്ചാൽ തീർച്ചയായും അത് പ്രതിഷേധാർഹമാണ്. കാരണം അത് നിയമവിരുദ്ധമാണ്. അതുപോലെ ഈ വിഷയത്തിൽ സുഗതകുമാരിയുടെ, അല്ലെങ്കിൽ മറ്റേതെങ്കിലും സാഹിത്യകാരന്റെയോ സാഹിത്യകാരിയുടെയോ അഭിപ്രായത്തിന് യാതൊരുവിധ ആധികാരികതയും ഇല്ല. ഇവരാരും ഭാഷാശാസ്ത്രജ്ഞന്മാരല്ല. ഭാഷ എന്ന ഉപകരണം കൈകാര്യം ചെയ്യുന്നവർ മാത്രമാണ്.

>>സ്വതന്ത്രമലയാളം കമ്പ്യൂട്ടിങ്ങ് പരിപാലിക്കുന്ന എല്ലാ ഫോണ്ടുകളും (രഘുമലയാളവും കല്യാണിയും പുതിയലിപി ഫോണ്ടുകളാണു്. ദുതി ഓര്‍ണ്ണമെന്റല്‍ ഫോണ്ടാണ്. രചന, മീര, അഞ്ജലി സുറുമ എന്നിവ തനതുലിപി ഫോണ്ടുകളാണു്) ഒറ്റ പാക്കേജായിത്തന്നെ 2008 മുതല്‍ എല്ലാ സ്വതന്ത്രസോഫ്റ്റ്വെയര്‍ വിതരണങ്ങളിലും ലഭ്യമാണു്.<<

ആണോ? പിന്നെ എന്തുകൊണ്ടാണ് ശ്രീ മനോജ് "ഡെബിയൻ, ഫെഡോറ, ഉബുണ്ടു, വിക്കിപീഡിയ തുടങ്ങിയ വമ്പന്മാരെല്ലാം ഇതിന് അംഗീകാരം നൽകി സ്വീകരിച്ചും കഴിഞ്ഞു." എന്ന അവകാശവാദമുയർത്തുന്നത്? കേവലം ഒരു ഡീഫോൾട്ട് ഫോണ്ടിന്റെ ബലത്തിൽ സാങ്കേതികപരിജ്ഞാനമില്ലാത്തവരെ തെറ്റിദ്ധരിപ്പിക്കാൻ പടച്ചുവിടുന്ന ഇത്തരം വാചകക്കസർത്തുകൾ തീരെ തരംതാണുപോകുന്നില്ലേ?

അതുപോലെ അഞ്ജലിയെ SMC പരിപാലിക്കുന്നു എന്നു പറയുമ്പോൾ തന്നെ അഞ്ജലിയുടെ പഴയലിപി പതിപ്പായ അഞ്ജലി ഓൾഡ് ലിപിയെ മാത്രമല്ലേ SMC പരിപാലിക്കുന്നത്? അഞ്ജലിയുടെ പുതിയ ലിപി പതിപ്പായ അഞ്ജലി ന്യൂ ലിപിയെ SMC പരിപാലിക്കുന്നുണ്ടോ? ഇല്ലെങ്കിൽ എന്തുകൊണ്ട്? അഞ്ജലി ഓൾഡ് ലിപിയുടെ ഗ്ലിഫ് സെറ്റിന്റെ ഒരു Subset മാത്രമല്ലേ ന്യൂ ലിപിയുടെ ഗ്ലിഫ് സെറ്റ്? പിന്നെ എന്തുകൊണ്ട് അഞ്ജലി ന്യൂ ലിപിയെ SMC പരിപാലിയ്ക്കുന്നില്ല? രചനയ്ക്കും മീരയ്ക്കും ഭീഷണിയാകാവുന്ന അഞ്ജലി ന്യൂ ലിപിയെ ഒഴിവാക്കി ദുരിതാശ്വാസ ക്യാമ്പിൽനിന്ന് ഇറങ്ങിവന്നതുപോലുള്ള രഘുവിനെയും കല്യാണിയെയും മാത്രം പരിപാലിയ്ക്കുന്നതു തന്നെ ഒരു തരം തട്ടിപ്പല്ലേ? (ബിബിസിയിൽ ഇന്ത്യൻ നഗരങ്ങളെ കാണിക്കുമ്പോൾ ചവറുകൂനകളും ചേരികളും മാത്രം കാണിക്കുന്നതുപോലെ?)

>>പ്രിന്‍സിന്റെ POV ചായ്‌വ് വ്യക്തമാകുന്നുണ്ടു്. <<

തീർച്ചയായും എനിക്ക് POV ഉണ്ട്. വിക്കിപീഡിയയിൽ ലേഖനം എഴുതുമ്പോൾ മാത്രമാണ് ഞാൻ എന്റെ POV മാറ്റിവയ്ക്കുക. അല്ലാത്തപ്പോഴെല്ലാം അതെന്റെ കൂടെയുണ്ട്. പ്രത്യേകിച്ച് ഇതുപോലെയുള്ള ഭാഷാചർച്ചകളിൽ.

>>എല്ലാ സർക്കാരാപ്പീസുകളിൽ സ്വതന്ത്രസോഫ്റ്റ്‌വെയർ നിർബന്ധമാക്കിയിട്ടുള്ളതിനാൽ അവിടങ്ങളിലെല്ലാം സ്വാഭാവികമായും തനതുലിപിയാണ് പ്രയോഗത്തിലുള്ളത്.<<

സ്വതന്ത്രസോഫ്റ്റ്‌വെയർ എന്നാൽ തനതുലിപിയാണെന്ന് ഞങ്ങൾ വിശ്വസിക്കണമായിരിക്കും, അല്ലേ?

>>ഇനിയുള്ള എല്ലാ ഇന്റർനെറ്റ് അധിഷ്ഠിത പ്രയോഗങ്ങൾക്കും പഴയലിപി ആയിരിക്കും ആധാരം<<

ഇതിനൊക്കെ എന്ത് മറുപടിയാണ് കൊടുക്കേണ്ടത്? ഇതുതന്നെയാണോ SMC-യുടെയും നിലപാട്? അതല്ലെങ്കിൽ ഭാഷാസാങ്കേതിക രംഗത്ത് പ്രവർത്തിയ്ക്കുന്ന ഒരു സംഘടന എന്ന നിലയിൽ ഇത്തരം അബദ്ധപ്രചരണങ്ങളെ പ്രതിരോധിക്കാനും തിരുത്താനും SMC തയ്യാറാകുമോ?

>>ഇത്രയും സുന്ദരവും വസ്തുനിഷ്ഠവും സുപ്രധാനവുമായ ഒരു ലേഖനം<<

പഷ്ട്. വിവരമില്ലായ്മ ഒരു കുറ്റമല്ല. അതുകൊണ്ട് ഒന്നും പറയുന്നില്ല.


2013/12/27 praveenp <me.praveen@gmail.com>

On Friday 27 December 2013 11:56 AM, Anivar Aravind wrote:



2013/12/27 praveenp <me.praveen@gmail.com>
വിക്കിപീഡിയ ഏതെങ്കിലും പഴയലിപിയേയോ പുതിയ ലിപിയേയോ അംഗീകരിച്ചിട്ടുണ്ടെന്ന് എനിക്കഭിപ്രായമില്ല.

അഞ്ജലിയും മീരയും മാത്രമല്ലേ വെബ്‌ഫോണ്ടായുള്ളതു് . രണ്ടും തനതുലിപി മാത്രം .
അതാരും ആവശ്യപ്പെട്ട് വന്നതൊന്നുമല്ലല്ലോ. ഏൽപ്പിക്കപ്പെട്ടതല്ലേ!

അതായിരിക്കാം ലേഖകനു അങ്ങനെ തോന്നിയതു് .
ഇത് ഡിപ്ലോയ് ചെയ്യുന്നതിനു മുമ്പേ തന്നേ ഇവയാണ് ഡിപ്ലോയ് ചെയ്യുകയെന്ന് ലേഖകന്മാർക്ക് തോന്നിത്തുടങ്ങുകയും ഇതേ രീതിയിൽ സ്വന്തം വാദങ്ങൾക്ക് പിന്തുണയ്ക്കായി അനാവശ്യമായി വിക്കിമീഡിയ പദ്ധതികളുടെ പേര് ഉപയോഗിക്കുകയും ചെയ്ത കാര്യം ശ്രീ അനിവാർ ജീക്ക് അറിയാമല്ലോ. :-)

ദയവായി പഴയലിപി വാദത്തിന് / പുതിയ ലിപി വാദത്തിന്  ബലം പകരാൻ വിക്കിമീഡിയ സംരംഭങ്ങളെ ദുരുപയോഗം ചെയ്യരുതെന്നേ ഉദ്ദേശിച്ചുള്ളു. ലേഖകൻ ശ്രീമാൻ മനോജ് കെ. പുതിയവിളയെ പരിചയമുണ്ടെങ്കിൽ ഇനി ഇത്തരം "തോന്നലുകൾ" വസ്തുതകളായി തട്ടിമൂളിക്കാതിരിക്കാനുള്ള വിവേചനബുദ്ധി പ്രകടിപ്പിക്കാൻ അറിയിക്കുമല്ലോ.



_______________________________________________ Wikiml-l is the mailing list for Malayalam Wikimedia Projects email: Wikiml-l@lists.wikimedia.org


_______________________________________________
Wikiml-l is the mailing list for Malayalam Wikimedia Projects
email: Wikiml-l@lists.wikimedia.org
Website: https://lists.wikimedia.org/mailman/listinfo/wikiml-l

To stop receiving messages from Wikiml-l please visit: https://lists.wikimedia.org/mailman/options/wikiml-l