സെബിൻ, മാനദണ്ഢങ്ങൾ വേണം എന്നതിൽ തർക്കമില്ലല്ലോ അല്ലെങ്കിൽ എല്ലാവർക്കും സ്വന്തം ബയോഗ്രഫി എഴുതാനുള്ള സ്ഥലമാകും വിക്കിപീഡിയ. ആളുകളെ പുറത്തുനിർത്താൻ വാശികാണിക്കുന്നത് ഈ അബ്യൂസ് പലതവണ കണ്ടതുകൊണ്ടാണ്.  ഒരു വിജ്ഞാനകോശത്തിൽ തന്നെപ്പറ്റിയും ലേഖനം വേണം എന്ന് ആഗ്രഹിക്കുന്ന (പാതിരിമാരും പ്രൊഫസർമാരും അടക്കം) ഒരുപാടുപേരുണ്ട്. 

മാനദണ്ഢങ്ങൾ കൂടുതൽ ഇൻക്ലൂസീവ് ആകണം എന്നതിൽ യോജിക്കുന്നു. ഇപ്പൊഴത്തെ എഴുത്തുകാരുടെ മാനദണ്ഢങ്ങൾ അല്പം റിഗ്രസീവ് ആണ്.  അച്ചടിമാദ്ധ്യമത്തിനു വെളിയിലുള്ളവരെപ്പറ്റിയുള്ള ലേഖനങ്ങളും വിക്കിപീഡിയയിൽ വരേണ്ടതാണ്. 

സെബിന്റെ അഭിപ്രായത്തിൽ ഒരു എഴുത്തുകാരനെപ്പറ്റിയുള്ള ലേഖനം ഉൾക്കൊള്ളിക്കുന്നതിനുള്ള വിക്കിപീഡിയ മാനദണ്ഢം എന്തൊക്കെയാണ് (എന്തൊക്കെയായിരിക്കണം?)  


2013/11/10 Sebin Jacob <sebinajacob@gmail.com>

2013/11/10 Simy Nazareth <simynazareth@gmail.com>
ഇതര കവികളുടെയോ കഥാകൃത്തുകളുടെയോ ഇടയിൽ ശ്രദ്ധേയനായ ആൾ എന്നത് മാനദണ്ഢമാക്കാൻ പറ്റില്ല. പീർ ഗ്രൂപ്പ് ഒരു കോക്കസ് ആകും എന്നതുകൊണ്ടു തന്നെ. അഞ്ചുപേർ ചേർന്നാൽ ഒരു പീർ ഗ്രൂപ്പ് ആകും. ഗൾഫ് മലയാളികൾക്ക് ഒരു പീർ ഗ്രൂപ്പ് കാണും. ഗൾഫിലെ കോൺഗ്രസ് / കമ്യുണിസ്റ്റ് സാഹിത്യ സംഘടനകൾക്ക് പീർ ഗ്രൂപ്പ് ഉണ്ട്. മൈക്ക് വിടാത്ത സാഹിത്യകാരന്മാരുണ്ട്. 

സിമീ,

ഒരു വ്യവസ്ഥ കൂടുതല്‍ inclusive ആകുന്നതിലൂടെ അതിന്റെ ദുരുപയോഗസാധ്യത കൂടുന്നു എന്നതാണു് സിമി ഉന്നയിക്കുന്ന പ്രശ്നം. ഉപയോഗമുണ്ടാകുന്നു എന്നതാണു് ഞാന്‍ കാണുന്ന മെച്ചം. ദുരുപയോഗങ്ങളെ തടുക്കാനാവില്ലേ? കത്തികൊണ്ടു് കറിക്കരിയാം, ആളെയും കൊല്ലാം. ആളെക്കൊല്ലാനുള്ള സാധ്യത മുന്‍നിര്‍ത്തി കത്തിയേ വേണ്ട എന്നു തീരുമാനിക്കണോ? നിങ്ങളെന്തിനാണു്, ആളുകളെ പുറത്തുനിര്‍ത്തുന്നതില്‍ ഇത്രയും വാശി കാട്ടുന്നതു്? കേരളത്തിലെ കവികളുടെ / കഥാകാരന്മാരുടെ പീര്‍ ഗ്രൂപ്പ് എന്നുപറയുന്നതു് ഒരു വലിയ നെറ്റ്‌വര്‍ക്കാണു്. അഞ്ചോ ആറോ പേരടങ്ങുന്നതല്ല. പിന്നെ കോക്കസ് എന്നുപറയുന്നതു്. ഏതുമേഖലയിലാണു് കോക്കസ് ഒന്നുമില്ലാത്തതു്? പലപ്പോഴും ജാതി/വര്‍ഗ്ഗ പരിഗണനകളാണു് കേരളത്തില്‍ കോക്കസുകളെ നിശ്ചയിക്കുന്നതു്. പ്രസിദ്ധീകരണസാധ്യത വര്‍ദ്ധിപ്പിക്കുന്നതില്‍ പോലും ഇവ ഘടമകാണു്. അതൊന്നും വിഷയമല്ലെന്നുണ്ടോ? 

_______________________________________________
Wikiml-l is the mailing list for Malayalam Wikimedia Projects
email: Wikiml-l@lists.wikimedia.org
Website: https://lists.wikimedia.org/mailman/listinfo/wikiml-l

To stop receiving messages from Wikiml-l please visit: https://lists.wikimedia.org/mailman/options/wikiml-l