അങ്ങനെയല്ല.  പ്രധാന എന്നു തന്നെയാണു മൂലപദം.  അതു പ്രധാനം ആകുന്നു എന്നേ ഉള്ളൂ.  പ്രധാന+മന്ത്രി ആണു പ്രധാനമന്ത്രി.  ലോപസന്ധിയല്ല.

1950-കള്‍ക്കു മുമ്പേ മലയാളത്തില്‍ സംസ്കൃതം പോലെ വാക്കുകള്‍ ചേര്‍ത്തെഴുതുന്ന സമ്പ്രദായം ഉണ്ടായിരുന്നു.  "ഇങ്ങനെയിരിക്കുമ്പോളച്യുതനൊന്നു പറഞ്ഞു" എന്നും മറ്റും.  എന്‍. വി. കൃഷ്ണവാര്യരും മറ്റുമാണു് അതു് അഭംഗിയാണെന്നും വാക്കുകള്‍ വേര്‍തിരിച്ചെഴുതുകയാണു മലയാളത്തിനു നല്ലതെന്നും പറഞ്ഞതു്. "ഇങ്ങനെ ഇരിക്കുമ്പോള്‍ അച്യുതന്‍ ഒന്നു പറഞ്ഞു" എന്നേ ഇപ്പോള്‍ പറയാറുള്ളൂ.

"പ്രധാന വസ്തുത" തുടങ്ങിയവയുടെയും സ്ഥിതി ഇതു തന്നെ.  "പ്രധാനമന്ത്രി" പോലെ ചേര്‍ന്നു നിന്നാല്‍ പ്രത്യേക അര്‍ത്ഥമുള്ള സമസ്തപദങ്ങളൊഴികെയുള്ളവ വേര്‍തിരിച്ചു തന്നെ എഴുതണം എന്നതാണു പുതിയ രീതി.  വന്‍, മുന്‍, തന്‍ തുടങ്ങിയ ഭാഗികരൂപങ്ങള്‍ ചേര്‍ത്തു തന്നെയാണു് എഴുതുന്നതു്.   പദ്യത്തിലും ഇങ്ങനെ തന്നെയാണു് എഴുതുന്നതു്.

ചേര്‍ത്തെഴുതുന്നതു് തെറ്റെന്നു പറയാനാവില്ല.  മലയാളത്തില്‍ അങ്ങനെ ഉപയോഗിച്ചിരുന്നതാണു്.  എങ്കിലും ഇതാണു ഭംഗി എന്നാണു് എന്റെ അഭിപ്രായം.

വിക്കിപീഡിയയിലേയ്ക്കു വാക്കുകള്‍ പരിഭാഷപ്പെടുത്തുമ്പോഴും ഇതു ശ്രദ്ധിക്കണം എന്നാണു് എന്റെ അഭിപ്രായം ("ശ്രദ്ധിക്കണമെന്നാണെന്റെയഭിപ്രായം" :) )  പലപ്പോഴും ഇംഗ്ലീഷിലുള്ള ഒറ്റ വാക്കിനു മലയാളത്തില്‍ ഒറ്റ വാക്കു വേണമെന്നു ശഠിക്കരുതു്.  അപ്പോഴാണു കടിച്ചാല്‍ പൊട്ടാത്ത സംസ്കൃതപദങ്ങളുടെ പുറകേ പോകേണ്ടി വരുന്നതു്.  New page എന്നതിനു "പുതിയ താള്‍" മതി, "നൂതനപൃഷ്ഠം" വേണ്ട.  Unbreakeable-നു "പൊട്ടിക്കാന്‍ പറ്റാത്തതു്" മതി, "നിര്‍ഭേദ്യം" വേണ്ട.

അതു പോലെ, മലയാളത്തില്‍ സമസ്തപദങ്ങള്‍ ഉപയോഗിക്കാം എന്ന വസ്തുതയും കണക്കിലെടുക്കണം.  Industrial revolution-ല്‍ -al ഉള്ളതു കൊണ്ടു് നമ്മള്‍ "വ്യാവസായികവിപ്ലവം" (വ്യവസായ + ഇകം = വൈയവസായികം ആണെന്നതു മറ്റൊരു കാര്യം) എന്നു പറയണ്ട.  "വ്യവസായവിപ്ലവം" എന്നു മതി.  സമസ്തപദം ഇംഗ്ലീഷില്‍ അഭംഗിയായതുകൊണ്ടു് (ഇപ്പോള്‍ ഉണ്ടു്) സായിപ്പിനു് -al ചേര്‍ക്കണമായിരുന്നു.  നമ്മള്‍ ഇകവും ഈയവുമൊന്നും ആവശ്യമില്ലാതെ പൂശണ്ട.

പിന്നെ, നല്ല വാക്കുകള്‍ കണ്ടുപിടിക്കാന്‍ ഞാന്‍ വളരെ മോശമാണു്.  അതുകൊണ്ടാണു് അങ്ങനെയുള്ള ചോദ്യങ്ങള്‍ക്കു പലപ്പോഴും ഉത്തരം പറയാത്തതു്.  പല നിര്‍ദ്ദേശങ്ങള്‍ വരുമ്പോള്‍ അഭിപ്രായം പറയുക മാത്രമേ ചെയ്യുന്നുള്ളൂ.

2008/9/23 സുനില്‍ <vssun9@gmail.com>
വ്യാകരണം വലുതായി അറിയില്ലാട്ടോ..

എന്നാലും പ്രധാനം താള്‍ എന്ന രണ്ടു വാക്കുകള്‍ ചേര്‍ന്നുണ്ടായ (സന്ധി) ഒറ്റ വാക്കാണ് പ്രധാനതാള്‍ എന്നു കരുതുന്നു. സന്ധി ലോപസന്ധിയാണോ? എന്ന കാര്യത്തില്‍ സംശയമുണ്ട്. ഉമേഷില്‍ നിന്നും കൂടുതല്‍ വിവരങ്ങള്‍ പ്രതീക്ഷിക്കുന്നു.

vssun@mlwiki

2008/9/23 അസീസ് വേങ്ങര <azeeznm@gmail.com>

പൂമുഖം

2008/9/22 Sreejith K. <sreejithk2000@gmail.com>

Home page ഏറ്റവും പ്രധാനപ്പെട്ട താള്‍ ആണെന്ന് എനിക്ക് അഭിപ്രായമില്ല. :) ഏതൊരു സൈറ്റിലും ചെല്ലുമ്പോള്‍ ആദ്യം കാണുന്ന പേജ് ആണ് എന്നെ സംബന്ധിച്ചിടത്തോളം Home page. അതുകൊണ്ട് പറഞ്ഞെന്നേ ഉള്ളൂ.

- ശ്രീജിത്ത് കെ

2008/9/22 സുനില്‍ <vssun9@gmail.com>
പ്രധാനതാള്‍ എന്നതാണ് വ്യാകരണപരമായി ശരി.

@ശ്രീജിത്..
പ്രഥമതാള്‍ = ആദ്യത്തെ താള്‍ എന്നല്ലേ? മുഖ്യമായ എന്ന അര്‍ത്ഥം വരുന്നുണ്ടോ?

vssun@mlwiki

2008/9/21 Sreejith K. <sreejithk2000@gmail.com>

പ്രധാന താള്‍ എന്നാണോ പ്രദമ താള്‍ എന്നാണോ കൂടുതല്‍ യോജിക്കുക?

- ശ്രീജിത്ത് കെ

2008/9/20 Sidharthan P <sidharthan.p@gmail.com>
മലയാളം വിക്കിപീഡിയയിലെ സൈഡ് ബാറില്‍ ഇപ്പോള്‍ പ്രധാനതാള്‍ എന്ന ലിങ്കാണുള്ളത്. അവിടെ ക്ലിക്ക് ചെയ്ത് അകത്തേക്ക് പോകുമ്പോള്‍ തലക്കെട്ട് പ്രധാന താള്‍ എന്നാകുന്നു. വിക്കിയുടെ മറ്റ് സഹോദരസംരംഭങ്ങളിലും കാണുന്നത് പ്രധാന താള്‍ എന്നാണ്. ഇതില്‍ ഏതാണ് ശരി?


പ്രധാനമന്ത്രി എന്ന രീതിയില്‍ പ്രധാനതാള്‍ എന്നുതന്നെയാണോ?

സിദ്ധാര്‍ത്ഥന്‍

_______________________________________________
Wikiml-l mailing list
Wikiml-l@lists.wikimedia.org
https://lists.wikimedia.org/mailman/listinfo/wikiml-l_______________________________________________
Wikiml-l mailing list
Wikiml-l@lists.wikimedia.org
https://lists.wikimedia.org/mailman/listinfo/wikiml-l_______________________________________________
Wikiml-l mailing list
Wikiml-l@lists.wikimedia.org
https://lists.wikimedia.org/mailman/listinfo/wikiml-l_______________________________________________
Wikiml-l mailing list
Wikiml-l@lists.wikimedia.org
https://lists.wikimedia.org/mailman/listinfo/wikiml-l
--
സ്നേഹാശംസകളോടെ,
ഒരു തനി മലപ്പുറം മലയാളി
അബ്ദുല്‍ അസീസ് വേങ്ങര(ജിദ്ദ-ksa)
http://www.mazhaville.com നിഘണ്ടു
http://www.ponkavanam.com/

_______________________________________________
Wikiml-l mailing list
Wikiml-l@lists.wikimedia.org
https://lists.wikimedia.org/mailman/listinfo/wikiml-l_______________________________________________
Wikiml-l mailing list
Wikiml-l@lists.wikimedia.org
https://lists.wikimedia.org/mailman/listinfo/wikiml-l
--
Umesh Nair